ADVERTISEMENT

പന്നിവളർത്തൽ ലാഭ സംരംഭമാണെന്ന കാര്യത്തിൽ സംശയമില്ല. ഹോട്ടൽ ഭക്ഷ്യാവശിഷ്ടങ്ങൾ തീറ്റയായി നൽകുന്നതിനാൽ വളർത്തൽച്ചെലവു കുറവ്. മികച്ച ഉൽപാദനക്ഷമതയുള്ള മൃഗമാണ് പന്നി. വർഷത്തിൽ രണ്ടു പ്രസവം സാധിക്കുമെങ്കിലും തള്ളപ്പന്നിയുടെ ആരോഗ്യരക്ഷയ്ക്കായി പ്രജനന യൂണിറ്റുകൾ പൊതുവെ രണ്ടു വർഷത്തിൽ 3 പ്രസവം എന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. ഒറ്റപ്രസവത്തിൽ 10–14 കുഞ്ഞുങ്ങൾ. 45–50 ദിവസം പ്രായമെത്തിയ പന്നിക്കുഞ്ഞിനെ വിൽക്കുമ്പോൾ ഒന്നിന് ചുരുങ്ങിയത് 4000 രൂപ ലഭിക്കും. പത്തുമാസം വളർത്തി 110–120 കിലോ തൂക്ക മെത്തുമ്പോഴാണു വിൽപനയെങ്കിൽ കിലോ 150 രൂപ വിലയുണ്ട് നിലവിൽ.

കർഷകനു നേട്ടമെങ്കിലും പന്നിഫാമുകൾക്കെതിരെ പരിസരവാസികൾ തിരിയുന്നത് അപൂർവമല്ല. ദുർഗന്ധമാണ് വില്ലൻ. വിലകുറഞ്ഞ ടൈലുകൾ വാങ്ങി പരുപരുത്ത അടിവശം മുകളിലാക്കി നിരത്തി കൂടുകൾ വൃത്തിയുള്ളതാക്കാം. പ്രഷർ പമ്പ് ഉപയോഗിച്ച് കൂടു കഴുകുന്നതു വഴി വെള്ളം ലാഭിക്കാം, അധ്വാനം കുറയ്ക്കാം. കൂടുകൾ കൂടുതൽ വൃത്തിയാവുകയും ചെയ്യും. 

കൂടു കഴുകുന്ന മലിനജലം ശേഖരിക്കാൻ ബയോഗ്യാസ് പ്ലാന്റ് സജ്ജമാക്കിയാൽത്തന്നെ പരാതികൾ തീരും. കൂടുതൽ വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ കൂടു നിർമിക്കാനും ശ്രദ്ധിക്കുക. 

English summary: Pig Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com