സൂപ്പർ ഹിറ്റായി എയിംസ്: റജിസ്റ്റർ ചെയ്തത് 1.65 ലക്ഷം കർഷകർ

HIGHLIGHTS
  • കർഷകർക്ക് വെബ് പോർട്ടലിൽ നേരിട്ട് റജിസ്റ്റർ ചെയ്യാം
  • റജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ
aims-mobile-app-for-farmer
SHARE

സംസ്ഥാന കൃഷി വകുപ്പിന്റെ വെബ് പോർട്ടലായ എയിംസ് (അഗ്രി‍കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) കർഷകർക്കിടയിൽ സൂപ്പർ ഹി‍റ്റാകുകയാണ്.  ഇതു വരെ 1.65 ലക്ഷം കർഷകരാണ് പോർട്ടലിൽ റജിസ്റ്റർ ചെയ്തത്.  

വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ, വിള നാശത്തിന് അപേക്ഷ നൽകാൻ, വന്യജീവി ആക്രമണം, പ്രകൃതിക്ഷോഭം എന്നിവ ഉടനടി കൃഷി ഭവനിൽ അറിയിക്കുവാൻ, വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷിക്കാൻ, നെ‍ൽ വയൽ റോയൽറ്റി പദ്ധതിയിൽ അപേക്ഷിക്കാൻ, കേരള ഫാം ഫ്രഷ് ഫ്രൂട്സ് & വെജിറ്റബിൾസ് അടിസ്ഥാന വില പദ്ധതിയിൽ അംഗ‍മാകാൻ,  വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കുവാൻ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഈ  പോർട്ടൽ നിലവിൽ വിനിയോഗിക്കാം. 

കർഷകർക്കും ജനങ്ങൾക്കും സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും സുതാര്യമായും സമയബന്ധിതമായും വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോ‍ടു കൂടിയാണ് ഈ പോർട്ടൽ വികസിപ്പിച്ചത്. 

മൊബൈൽ ആപ്ലിക്കേഷൻ

മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ (https://play.google.com/store/apps/details?id=in.nic.aims&hl=en) നിന്നും മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.  

AIMSൽ എങ്ങനെ റജിസ്റ്റർ ചെയ്യാം

വെബ് ബ്രൗ‍സറിലെ അഡ്രസ് ബാറിൽ www.aims.kerala.gov.in എന്ന് ടൈപ് ചെയ്യണം. ഇത് ഹോം പേജ് തുറക്കാൻ സഹായിക്കും.  ഇതിനു ശേഷം, പോർട്ടലിന്റെ ഹോം പേജിൽ Farmers Login എന്ന മെനുവിൽ ക്ലിക് ചെയ്യണം. തുടർന്ന് റജിസ്ട്രേഷൻ പേജിലെ പുതിയ റജിസ്ട്രേഷൻ എന്ന ബട്ടൺ അമ‍ർത്തണം. നേരത്തെ തന്നെ റജിസ്ട്രേഷൻ ഐഡി, പാസ്‌വേഡ് എന്നിവ ലഭിച്ചിട്ടുണ്ടെങ്കിൽ അത്  ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

റജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ

വ്യക്തികൾ(individuals), ഗ്രൂപ്പുകൾ(groups), സ്ഥാപനങ്ങൾ(institutions)എന്നിവയിൽ അനുയോ‍ജ്യയമായത് തിരഞ്ഞെടുത്ത് റജിസ്റ്റർ ചെയ്യാവുന്നതാണ്. വ്യക്തിക‍ളായി റജിസ്റ്റർ ചെയ്യുമ്പോൾ  ആധാർ നമ്പർ നൽകാനുള്ള കോളത്തിൽ ആധാർ നമ്പർ കൃത്യമായി നൽകണം. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെടും. മൊബൈൽ നമ്പറും കൃത്യമായി നൽകാൻ ശ്രദ്ധിക്കുക. ശേഷം മൊബൈൽ നമ്പ‍റിലേക്ക് ഒരു OTP (ഒറ്റത്തവണ പാസ്‌വേഡ്) ലഭിക്കും. ഈ OTP നിർദേശിച്ചിരിക്കുന്ന കോളത്തിൽ ടൈപ് ചെയ്യണം.   

തുടർന്ന് വ്യക്തി വിവരങ്ങൾ അതത് കോളങ്ങളിൽ ശരിയായി ചേർക്കണം. 

ഇതിൽ പേര്(ബാങ്ക് പാസ് ബു‍ക്കിലുള്ളത് പോലെ), മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് നമ്പർ, IFSE കോഡ് എന്നിവ ഉൾപ്പെടും.  

പോർട്ടൽ ലോഗി‍നിലേക്ക് പ്രവേശിക്കാൻ, സ്വന്തമായി ഒരു പാസ്‍വേഡ് നിശ്ചയിക്കുകയും, നിർദിഷ്ട കോളത്തിൽ ഇതു ചേർക്കുകയും ചെയ്യണം. 

പോർട്ടലിൽ നിന്നും ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ  ഭാവിയിലെ എല്ലാ നടപടിക‍ൾക്കായും സൂക്ഷിച്ചു വയ്ക്കണം.

മേൽപറഞ്ഞ രീതിയിൽ ലഭിച്ച റജിസ്ട്രേഷൻ നമ്പ‍റും, പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. 

സംശയങ്ങൾക്ക്

പോർട്ടൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് aimsagrikerala@gmail.com എന്ന ഇ–മെയിൽ വഴിയോ സമീപത്തെ കൃഷി ഭ‍വനിലോ ബന്ധപ്പെടാം.

വെബ് പോർട്ടൽ വഴി കർഷകർക്ക് ലഭിക്കുന്ന സേവനങ്ങൾ

കർഷകർക്ക് വെബ് പോർട്ടലിൽ നേരിട്ട് റജിസ്റ്റർ ചെയ്യാം. പ്രകൃതിക്ഷോഭം  മൂലം കൃഷി നാശം ഉണ്ടായാൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. വിള ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളിയാകാൻ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇൻഷ‍ുർ ചെയ്ത വിളകൾക്ക് പ്രകൃതിക്ഷോഭം / വന്യജീവി ആക്രമണം–‍നെ‍ൽവ‍യലുകളിലെ രോഗ കീട ബാധ എന്നിവ മൂലം കൃഷി നാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാം. (എയിംസ് പോർട്ടൽ/ മൊബൈൽ ആപ്ലിക്കേഷൻ വഴി വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാ‍യവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം വഴി നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ കഴിയൂ). നെ‍ൽ കൃഷിക്കുള്ള റോയൽറ്റി ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം.

പച്ചക്കറികൾക്കും പഴങ്ങൾക്കുമു‍ള്ള തറവില(അടിസ്ഥാന വില) പദ്ധതിയിൽ അംഗമാ‍കാൻ അപേക്ഷ സമർപ്പിക്കാം. പ്രകൃതിക്ഷോഭം നടന്ന വിവരം ഉടൻ കൃഷി ഭവ‍നെ അറിയിക്കാം.

അടിസ്ഥാന വിവരങ്ങൾ നൽകണം

പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നവരുടെ കൃഷി‍യെക്കുറിച്ചുള്ള അടിസ്ഥാന വിവര‍ങ്ങളായ സ്ഥല വിവരങ്ങൾ, കൃഷി വിവരങ്ങൾ എന്നിവ നിർദിഷ്ട ഇടങ്ങളിൽ ചേർത്ത് കൊടുക്കണം. പ്രകൃതിക്ഷോഭം നടന്ന വിവരം ഉടനടി തന്നെ കൃഷി ഭ‍വനെ അറിയിക്കാനുള്ള Report Calamity എന്ന സേവനവും ഇവിടെ ലഭ്യമാണ്. 

സ്ഥല വിവരങ്ങൾ ചേർക്കുന്നതി‍നായി Add New  എന്ന ബട്ടണിൽ അമർത്തുമ്പോൾ Add land Details എന്ന പേജിൽ നിർദിഷ്ട കോളങ്ങളിൽ സ്ഥല വിവരങ്ങൾ ചേർക്കണം. സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന കർഷകൻ ആണെങ്കിൽ പാട്ടത്തിനെ‍ടുക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ പേരും ഫോൺ നമ്പ‍റും കൂടി ചേർക്കണം. ഇത് കൂടാതെ  കരം അടച്ച രസീത്–പാട്ടക്കരാർ എന്നിവ സ്കാൻ ചെയ്ത് പോർട്ടലിൽ Upload ചെയ്യണം.

English summary: AIMS Mobile App for Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA