ADVERTISEMENT

കോഴി, താറാവ്, മുയൽ, ആട് തുടങ്ങിയ ചെറു ജീവികളെ വളർത്തുന്ന ഫാമുകളിൽ പലപ്പോഴും ശത്രുക്കൾ പതിവാണ്. നായ്ക്കൾ, പാമ്പ്, പൂച്ച, വന്യജീവികൾ എന്നിവയെല്ലാം ശത്രുഗണത്തിൽ ഉൾപ്പെടും. ഇത്തരം ശത്രുജീവികളിൽനിന്ന് എങ്ങനെ ഫാമിലെ ജീവികളെ രക്ഷിക്കും? 10 മാർഗങ്ങൾ ചുവടെ

1. ഷെഡ്ഡിന്റെ വശങ്ങളിൽ ഇരുമ്പ് നെറ്റ് തന്നെ ഉപയോഗിക്കുക (മുറിക്കാതെ വലിയ കഷണങ്ങൾ തന്നെ ഉപയോഗിക്കുക).

2. ഇരുമ്പ് വലയുടെ താഴ്ഭാഗം കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിക്കുന്നതാണ് നല്ലത് (ആണിയേക്കാളും ഉത്തമം കോൺക്രീറ്റ് തന്നെ).

3. ബ്രോയിലർ ഫാമിൽ 24 മണിക്കൂറും വെളിച്ചം ഉണ്ടായിരിക്കണം (ആയിരം കോഴിക്ക് 5 ട്യൂബ് എങ്കിലും).

4. രാത്രികാലങ്ങളിൽ റേഡിയോ, പാട്ട് തുടങ്ങിയ എന്തെങ്കിലും ശബ്ദം ഉണ്ടായിരിക്കണം. വെളിച്ചവും ശബ്ദവും ഉണ്ടെങ്കിൽ ഫാമിൽ ആളുകൾ ഉണ്ടെന്നു കരുതി നായ്ക്കൾ വരില്ല.

5. കൂടുതൽ ഷെഡ്ഡുകൾ ഉണ്ടെങ്കിൽ ഷെഡിന് ചുറ്റും കമ്പിവേലി സ്ഥാപിച്ച് ഒരു നായയെ കാവൽ നിർത്തുക.

6. ഷെഡ്ഡിന്റെ വശങ്ങളിൽ കമ്പിവലയ്ക്കു ചുറ്റും പഴയ മീൻ‌വലകൾ ചുറ്റുന്നത് പാമ്പ് അകത്തു കടക്കാതിരിക്കുന്നതിനു ഫലപ്രദമായ മാർഗമാണ്.

7. പാമ്പിനെ തുരത്താൻ സർപ്പഗന്ധിച്ചെടി വളർത്തുന്ന കർഷകരുമുണ്ട്.

8. മുട്ടക്കോഴി ഫാമുകളിൽ ബലമുള്ള കൂടിനുള്ളിൽ തന്നെയാണ് കോഴികൾ എന്ന് ഇടക്കിടയ്ക്ക് പരിശോധിക്കുക.

9. വിരിപ്പ് രീതിയിൽ മുട്ടക്കോഴി വളർത്തുന്നവർ രാത്രിയിൽ സുരക്ഷയ്ക്കായി ശബ്ദം സജ്ജീകരിക്കുക. വെളിച്ചം കൊടുക്കാൻ പറ്റില്ല.

10. ഫാമിനടുത്തു നായകൾക്കുള്ള കുടിവെള്ള ലഭ്യത പരമാവധി കുറയ്ക്കുക.

English summary: Top 10 Strategies to Protect Livestock from Predators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com