ADVERTISEMENT

ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കാവുന്നതും 5-6 കോഴികളെ മുതല്‍ 10-12 കോഴികളെവരെ വളര്‍ത്താന്‍ പറ്റിയതുമായ ഹൈടെക് കൂടുകള്‍ വിപണിയില്‍ ലഭ്യമാണ്. കുടിവെള്ളം കിട്ടാന്‍ നിപ്പിള്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടമാറ്റിക് ഡ്രിങ്കര്‍ സംവിധാനം, തീറ്റ സൗകര്യമായി ഇട്ടുകൊടുക്കാനുള്ള ഫീഡര്‍, മുട്ട ഇടുന്ന മുറയ്ക്കു ശേഖരിക്കാനുള്ള സൗകര്യം, കോഴിക്കാഷ്ഠം ശേഖരിക്കപ്പെടാന്‍ പ്രത്യേക ട്രേ എന്നിവയുള്ള കേജുകള്‍ വിപണിയില്‍ ലഭ്യമാണ്. കേജ് വാങ്ങുമ്പോള്‍ അതിന്റേത് കരുത്തും ഗുണമേന്മയുമുള്ള കമ്പി മെഷ് ആണെന്ന് ഉറപ്പാക്കണം. കൂടുകള്‍ ഉറപ്പിച്ചിരിക്കുന്ന ആംഗിള്‍ അയേണ്‍ കാലുകള്‍ക്ക് നല്ല ഉറപ്പും സൗകര്യപ്രദമായ ഉയരവും ഉണ്ടായിരിക്കണം. എറണാകുളം ആലുവയ്ക്കടുത്ത് അത്താണിയില്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ യൂണിറ്റ് ഹൈടെക് കോഴിക്കൂട് നിര്‍മിച്ചു വിതരണം ചെയ്യുന്നുണ്ട്

ഫോണ്‍: 0484 2474267, 7907 171817

പരിപാലനം

മുട്ടക്കോഴികള്‍ക്ക് ആദ്യത്തെ രണ്ടു മാസം സ്റ്റാര്‍ട്ടര്‍ തീറ്റയും തുടര്‍ന്ന് മുട്ടയിടുന്നതു വരെ  (5 മാസം) ഗ്രോവര്‍ തീറ്റയും മുട്ടയിടുന്നവയ്ക്ക് ലേയര്‍ തീറ്റയുമാണ് നല്‍കേണ്ടത്. രണ്ടു മാസം പ്രായത്തില്‍ 50 ഗ്രാം, പിന്നീട് ഒരു മാസം 80 ഗ്രാം, തുടര്‍ന്ന് 100 ഗ്രാം എന്ന തോതില്‍ തീറ്റ ഫീഡറില്‍ നല്‍കണം. പച്ചപ്പുല്ല്  കൂടുകളില്‍ പ്രത്യേകം കെട്ടിത്തൂക്കിയിട്ടു കൊടുക്കാം. 

കോഴി വസന്ത, കോഴി വസൂരി, ഐബിഡി എന്നീ അസുഖങ്ങള്‍ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശാനുസരണം നല്‍കണം. പ്രതിരോധ കുത്തിവയ്പിനു മുന്‍പ് വിരമരുന്നു നല്‍കണം. 3 മാസം ഇടവിട്ട് മുട്ടക്കോഴികള്‍ക്കു വിരമരുന്ന് നല്‍കുന്നതു നന്ന്.

വേനല്‍ച്ചൂട് തടയാന്‍ കൂട് വൃക്ഷത്തണലില്‍ വയ്ക്കണം. കൂടിന്റെ മീതെ ഓല മെടഞ്ഞു വയ്ക്കുന്നതും  കൊള്ളാം. കുടിവെള്ളപ്പാത്രം വൃത്തിയായി സൂക്ഷിക്കണം. ചൂടിന്റെ  ആഘാതം കുറയ്ക്കാന്‍ ജീവകം സി ലഭിക്കാനായി നാരങ്ങാനീര് വെള്ളത്തിലൂടെ നല്‍കാം.

poultry--vaccine

English summary: Small poultry farm with hi-tech facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com