ADVERTISEMENT

മുട്ടയാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയതിന് പൊലീസില്‍ പരാതിപ്പെട്ട് കര്‍ഷകന്‍. മഹാരാഷ്ട്ര പൂന ജില്ലയിലാണ് സംഭവം. ഒരു ഫാമില്‍ നിര്‍മിക്കുന്ന തീറ്റ വാങ്ങി നല്‍കിയതു മുതലാണ് തന്റെ കോഴികള്‍ മുട്ടയുല്‍പാദനം നിര്‍ത്തിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്.

തീറ്റ നിര്‍മാതാക്കള്‍ തീറ്റ തിരികെ എടുക്കുകയും കര്‍ഷകന് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനാല്‍ കര്‍ഷകന്റെ പരാതിയില്‍ കേസ് എടുത്തിട്ടില്ല. സമാന പ്രശ്‌നമുണ്ടായ മറ്റു 4 ഫാമുകള്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് തീറ്റ നിര്‍മാതാക്കള്‍ അറിയച്ചതായാണ് പോലീസ് പറയുന്നത്.

കര്‍ഷകന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് മൃഗസംരക്ഷണ വകുപ്പ് ഓഫീസറുമായി സംസാരിച്ചിരുന്നു. പൗള്‍ട്രി മേഖലയില്‍ ഇത് സ്ഥിരമായി കാണപ്പെടാറുള്ളതാണെന്നും ചില തീറ്റകള്‍ കോഴികള്‍ക്ക് അനുയോജ്യമല്ലെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ കോഴികള്‍ മുട്ടയുല്‍പാദനം നിര്‍ത്തുമെന്നും ഓഫീസര്‍ അറിയിച്ചു. പുതുതായി നല്‍കിയ തീറ്റ ഒഴിവാക്കി മുന്‍പ് നല്‍കിയിരുന്നത് കൊടുത്താല്‍ വീണ്ടും മുട്ടയിട്ടു തുടങ്ങേണ്ടതാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

English summary: Maharashtra poultry farmer approaches police as hens stop laying eggs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com