ADVERTISEMENT

ഏലക്കാ വില കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ കര്‍ഷകരും ഇതു മനസിരുത്തി വായിക്കുക.

1983 മാര്‍ച്ചില്‍ അതികഠിനമായ വേനലില്‍ ഇടുക്കി ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തും ഏലക്കൃഷി നശിച്ചു. ആ വര്‍ഷം നവംബറില്‍ ഏലക്കാ വില 1000 രൂപ വന്നു. അന്ന്  കായെടുക്കുന്ന സ്ത്രീ തൊഴിലാളിക്ക് വെറും 4 രൂപയാണ് ശമ്പളം. പിന്നീട് 84ലും 85ലും ഒക്കെ ഏലക്കാ വില 70 രൂപയിലേക്കു വന്നു.

2018ല്‍ ഓഖിയും പ്രളയവും ഒക്കെ വന്ന് ഉല്‍പാദനം കുറഞ്ഞപ്പോള്‍ ഡിമാന്‍ഡ് കൂടി. അതുകൊണ്ട് വില ഉയര്‍ന്നു. ഇപ്പോള്‍ ഉല്‍പാദനം കൂടി, അതുകൊണ്ട് വില കുറഞ്ഞു.

1984-85ല്‍ കാഡ്ബറീസ് കമ്പനി നാട്ടുകാരെക്കൊണ്ട് മുഴുവന്‍ കൊക്കോ കൃഷി ചെയ്യിച്ചു. പിന്നീട് കൊക്കോ ആര്‍ക്കും വേണ്ടാതെയായി. 2002ല്‍ വാനില പച്ച ബീന്‍സ് ഒരു കിലോ 4350 രൂപയ്ക്ക് കോട്ടയം തരകന്‍ കമ്പനിക്ക് വിറ്റ ഒരു കര്‍ഷകനാണ് ഞാന്‍. 2004ല്‍ അതേ ബീന്‍സ് 130നും വിറ്റു.

കൃഷിയുടെ ഗ്രാഫ് എല്ലാക്കാലത്തും കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരിക്കും. ഏലത്തിന് വില കൂടുമ്പോള്‍ കൊടി വെട്ടിക്കളഞ്ഞ് ഏലം വയ്ക്കുകയും പിന്നീട് ഏലത്തിന്റെ വില കുറയുമ്പോള്‍ അത് വെട്ടി വാനില വയ്ക്കുകയും ഒക്കെ ചെയ്യുന്ന ഒരുപാട് ആളുകളെ നാം കാണാറുണ്ട്. എന്താണ് കൃഷി എന്നും ഒരു കര്‍ഷകന്‍ എന്നാല്‍ എങ്ങനെ ആകണം എന്നും ധാരണയില്ലാത്ത ഇത്തരക്കാരെ നമുക്ക് ഒരിക്കലും നന്നാക്കാനാവില്ല.

ചെലവ് കുറഞ്ഞ രീതിയില്‍ കൃഷി ചെയ്യുക എന്ന ആശയം പറയുമ്പോള്‍ ചിലര്‍ നിങ്ങള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ചോദിക്കാറുണ്ട്. ചുവട്ടിലേക്ക് വളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുക, കായ കൊട്ടയില്‍ കോരിക്കൊണ്ട് പോരുക എന്നതാണ് അവരുടെ ചിന്താഗതി. കൂലിച്ചെലവും വളം/മരുന്നിന്റെ വിലയും ഒന്നും ഒരിക്കലും കുറയില്ല. അതിനാല്‍ വളരെ ശ്രദ്ധയോടെ അമിത ആവേശം കാണിക്കാതെ ശ്രദ്ധിച്ച് കൃഷി ചെയ്യുന്നവര്‍ മാത്രമേ 2021 സീസണില്‍ നഷ്ടം ഉണ്ടാകാതെ പിടിച്ചു നില്‍ക്കൂ.

English summary: Cardamom Cultivation Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com