ADVERTISEMENT

കേരളത്തില്‍ ഇപ്പോള്‍ കൂട്ടില്‍ വളര്‍ത്തുന്നതിനേക്കാളും കാടകള്‍ തറയിലാണ് വളര്‍ത്തുന്നത്. ഒരു ചതുരശ്ര അടിയില്‍ 4 കാടകളെ വരെ വളര്‍ത്താന്‍ സാധിക്കും. ഇങ്ങനെ തറയില്‍ കാടകളെ വളര്‍ത്തുന്ന കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നമാണ് കാടകള്‍ അലക്ഷ്യമായി പറന്നു ഭിത്തിയില്‍ തല തല്ലി മരണം സംഭവിക്കുന്നു എന്നുള്ളത്.

ഇതിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ ചെയ്യുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് 6 അടി ഉയരത്തില്‍ ഷെഡ്ഡിനുള്ളില്‍ വല കെട്ടും. മറ്റൊന്ന് 40 ദിവസം പ്രായമാകുമ്പോള്‍ കാടകളുടെ ചിറകു വെട്ടും.

മുട്ടയിട്ടു തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പ് ചിറകു വെട്ടിക്കൊടുക്കണം. തൂവലിന്റെ ഭാഗം മാത്രം കത്രിക കൊണ്ട് വെട്ടുക. ഒരിക്കലും തൊലിയിലോ അസ്ഥിയിലോ തട്ടരുത്. അങ്ങനെ സംഭവിച്ചാല്‍ രക്തസ്രവം വന്നു കാടകള്‍ ചാവാനാണ് സാധ്യത. രണ്ടു ചിറകിന്റെയും അട്ടങ്ങളിലെ തൂവലുകള്‍ വെട്ടിക്കൊടുത്താല്‍ കാടകള്‍ അനാവശ്യമായും അലക്ഷ്യമായും പറക്കുന്നതും അത് മൂലമുള്ള മരണങ്ങളും ഒഴിവാക്കാം.

5 മാസത്തിനു ശേഷം വീണ്ടും അനാവശ്യ പറക്കല്‍ ശ്രദ്ധയില്‍ പെട്ടാല്‍ വീണ്ടും ഒരിക്കല്‍ കൂടി ചിറകു വെട്ടിക്കൊടുക്കാം.

ചിറകു വെട്ടുന്ന ദിവസങ്ങളില്‍ വിറ്റാമിന്‍, ഗ്ലൂക്കോസ് എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കണം. ഇത് ക്ഷീണം ഒഴിവാക്കാനും മുറിവുണ്ടായാല്‍ രക്തസ്രാവം പെട്ടെന്ന് നില്‍ക്കാനും സഹായിക്കും. തൊട്ടടുത്തുള്ള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദമായി മനസിലാക്കിയ ശേഷം മാത്രം ചിറകു വെട്ടാന്‍ തുടങ്ങുന്നതാണ് ഉചിതം.

English summary: Wing Clipping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com