ADVERTISEMENT

കോഴിക്കർഷകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കോഴികൾ തമ്മിൽ കൊത്തു കൂടുന്നത്. അത് ഇറച്ചിക്കോഴികളായാലും മുട്ടക്കോഴികളായാലും ശരി. ‌‌‌ഇത് കോഴികളിൽ മുറിവുകൾ ഉണ്ടാക്കുകയും ചിലപ്പോൾ മരണം വരെ സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

എന്താണ് കോഴികൾ തമ്മിൽ കൊത്തുകൂടാൻ കാരണം എന്ന് നോക്കാം. സാധാരണ ഗതിയിൽ 4 കാരണങ്ങളാണുള്ളത്.

കാത്സ്യത്തിന്റെ അപര്യാപ്തത

കോഴികൾക്ക് ലഭിക്കുന്ന കാത്സ്യത്തിന്റെ അളവ് കുറവാണെങ്കിൽ അവ തമ്മിൽ കൊത്തു കൂടാൻ സാധ്യത ഏറെയാണ്. ഇതിനു പരിഹാരമായി കാത്സ്യം ടോണിക്കുകൾ നൽകുകയോ അല്ലെങ്കിൽ മുട്ടയുടെ തോട് നന്നായി പൊടിച്ചു തീറ്റയിൽ ചേർത്ത് നൽകുകയോ ചെയ്യാം.

അതി തീവ്ര വെളിച്ചം

ഫാമിനുള്ളിലെ വെളിച്ചത്തിന്റെ തീവ്രത കൂടുതലാണെങ്കിലും കോഴികൾ തമ്മിൽ കൊത്തു കൂടാനുള്ള പ്രവണത കാണിക്കും. കോഴികൾക്ക് ഓരോ പ്രായത്തിലും ആവശ്യമായ വെളിച്ചത്തിന്റെ തീവ്രത ഡോക്ടറുമായി ചർച്ച ചെയ്ത് മനസിലാക്കി കൃത്യമായ വെളിച്ചം  നൽകുക.

രക്തത്തിന്റെ അംശം

കോഴികൾ തമ്മിൽ കൊത്തുകൂടിയോ മറ്റോ മുറിവായിട്ടുണ്ടെങ്കിൽ ആ മുറിവിൽ വീണ്ടും വീണ്ടും കോഴികൾ കൊത്താൻ സാധ്യതയുണ്ട്. മാത്രമല്ല രക്തം പറ്റിയ ചുണ്ട് കൊണ്ട് വേറെ കോഴിയെ കൊത്തിയിട്ടുണ്ടെങ്കിൽ ആ രക്തത്തിന്റെ അംശമുള്ള സ്ഥലത്തു മറ്റു കോഴികൾ വന്നു കൊത്താൻ സാധ്യത കൂടുതലാണ്. അതിനാൽ കൊത്തു കൂടലിനു പ്രതിവിധി തുടങ്ങുന്നതിനു മുമ്പ് മുറിവുള്ള കോഴികളെയും രക്തം പുരണ്ട കോഴികളെയും ഫാമിൽനിന്ന് മാറ്റേണ്ടത് അത്യാവശ്യമാണ്.

സ്വഭാവ ദൂഷ്യം

കാത്സ്യവും വെളിച്ചവും കൃത്യമാണെങ്കിലും മുറിവുള്ള കോഴികൾ ഫാമിൽ ഇല്ലെങ്കിലും ചില കോഴികൾ മറ്റു കോഴികളെ കൊത്തുന്ന സ്വഭാവം കാണിക്കാറുണ്ട്. ഇത് ചില കോഴികളുടെ സ്വഭാവ ദൂഷ്യമാണ്. ഇത്തരം കോഴികളെ തിരിച്ചറിഞ്ഞ് അവയെ എത്രയും പെട്ടെന്ന് ഫാമിൽനിന്ന് ഒഴിവാക്കുകയാണ് ഉത്തമം.

കൃത്യമായ പരിചരണ മാർഗങ്ങളിലൂടെ മാത്രമേ കൊത്തു കൂടുന്ന ബുദ്ധിമുട്ട് ഫാമിൽ നിന്ന് ഒഴിവാക്കാൻ സാധിക്കൂ. സൂക്ഷ്മമായ നിരീക്ഷണം ഈ വിഷയത്തിൽ വളരെ പ്രധാനമാണ്. പരിചയ സമ്പന്നനായ ഒരു ഡോക്ടറുടെ നിർദേശം ഈ കാര്യത്തിൽ ആരായേണ്ടതാണ്.

English summary: When Hens Attack Each Other

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com