വിളകളുടെ ഉല്‍പാദനശേഷി 25 ശതമാനം വര്‍ധിപ്പിക്കാന്‍ അദ്ഭുത വളക്കൂട്ട്

HIGHLIGHTS
  • വെള്ളത്തില്‍ ലയിപ്പിച്ച് ഈ മിശ്രിതം ഇലകളില്‍ തളിക്കുന്നു
  • ഉല്‍പാദന വര്‍ധനയ്ക്കും രോഗ പ്രതിരോധ ശേഷിക്കും സഹായിക്കുന്നു
essentia
SHARE

25 ശതമാനം വരെ വിളവര്‍ധന നേടാന്‍ കാസര്‍കോട് എതിര്‍ പ്രാണി പ്രജനനകേന്ദ്രത്തിന്റെ എസന്‍ഷ്യ പോഷക മിശ്രിതം. പ്രധാനമായും നെല്ല്, വാഴ, പച്ചക്കറിയിനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള സൂക്ഷ്മ പോഷകമാണ് തയാറാക്കി വിതരണം ചെയ്യുന്നത്. മഗ്‌നീഷ്യം, ബോറോണ്‍, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, മോളിബ്ഡിനം തുടങ്ങിയവയാണ് മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍.

കഴിഞ്ഞ 2 വര്‍ഷമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതികവിദ്യ സ്വീകരിച്ചാണ് കാസര്‍കോട് എതിര്‍ പ്രാണി പ്രജനന കേന്ദ്രം എസന്‍ഷ്യ സമ്പൂര്‍ണ പോഷക മിശ്രിതം ഉല്‍പാദിപ്പിക്കുന്നത്. 25 ശതമാനം വരെ വിളവര്‍ധന നേടാന്‍ മിശ്രിതത്തിലൂടെ കഴിയുമെന്ന് തെളിഞ്ഞതായി അധികൃതര്‍ പറയുന്നു. ഇല വളര്‍ച്ചയ്ക്കും കായ്കളുടെ വലുപ്പത്തിനും തൂക്കത്തിനും ഉല്‍പാദന വര്‍ധനയ്ക്കും രോഗ പ്രതിരോധ ശേഷിക്കും സഹായിക്കുന്നു എന്നാണ് കണ്ടെത്തല്‍. വിവിധ ബ്ലോക്കുകളില്‍ വിവിധ വിളകളില്‍ ഉപയോഗിച്ചതില്‍ മികച്ച പ്രതികരണമാണ് കര്‍ഷകര്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

കാലവര്‍ഷത്തില്‍ നഷ്ടപ്പെടുന്ന പോഷകം

കാലവര്‍ഷത്തില്‍ മഴയുടെ അളവു കൂടുന്നതു കാരണം ഓരോ വര്‍ഷവും മണ്ണില്‍നിന്നു വലിയ തോതില്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. പ്രത്യേകിച്ച് പൊട്ടാഷ്, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ ക്ഷാര പോഷകങ്ങളും ബോറോണ്‍, നാകം, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, മോളിബ്ഡിനം തുടങ്ങിയവ സൂക്ഷ്മ പോഷകങ്ങളുമാണ് നഷ്ടപ്പെടുന്നവയില്‍ പ്രധാനപ്പെട്ടവ. അതിവര്‍ഷവും പച്ചിലവളം ഉള്‍പ്പെടെയുള്ള ജൈവവളത്തിന്റെ ഉപയോഗക്കുറവും ഇതിനു കാരണമായതായി 2013ല്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് നടത്തിയ പഠനത്തില്‍ ബോധ്യമായിരുന്നു. 

സൂക്ഷ്മ പോഷകങ്ങളും മൂലകങ്ങളും വളരെ കുറഞ്ഞ തോതില്‍ മതിയെങ്കിലും ഇത് മണ്ണില്‍ വളരെ അനിവാര്യമാണ്. ഇവയുടെ അളവ് മണ്ണില്‍ അധികമായാലും വിളകള്‍ക്കും മണ്ണിനും ദോഷം ചെയ്യും. പ്രധാന പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനു ഇത് തടസമാകും. 

കാസര്‍കോട് ജില്ലയില്‍ ബോറോണ്‍, സിങ്ക് അടക്കമുള്ള സൂക്ഷ്മ മൂലകങ്ങള്‍, മഗ്‌നീഷ്യം, കാത്സ്യം അടക്കമുള്ള ദ്വിതീയ മൂലകങ്ങള്‍ എന്നിവയുടെ കുറവ് വ്യാപകമായുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ 2 വര്‍ഷമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതികവിദ്യ സ്വീകരിച്ച് എസന്‍ഷ്യ എന്ന പേരിലുള്ള സമ്പൂര്‍ണ പോഷക മിശ്രിതം ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.

കേന്ദ്രത്തിലെ അസി. അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പി.ഡി. ദാസാണ് എസന്‍ഷ്യ ഉല്‍പാദനത്തിനു പിന്നില്‍. പടന്ന പഞ്ചായത്തിലെ നടക്കാവ് പോട്ടച്ചാലിലെ ഒരേക്കര്‍ തരിശുനിലത്തില്‍ ചെയ്ത തന്റെ പച്ചക്കറി കൃഷിയില്‍ ഉല്‍പാദനം വളരെ കൂടിയതായി കര്‍ഷകന്‍ നാരായണന്‍ പറയുന്നു. വെണ്ട, മത്തന്‍, നരമ്പന്‍, പാവയ്ക്ക, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. 15 ദിവസ ഇടവേളകളില്‍ 5 ഗ്രാം എസന്‍ഷ്യ 1 ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താണ് സ്‌പ്രേ ചെയ്തത്. 

essentia-1

പ്രയോഗം ഇങ്ങനെ

വെള്ളത്തില്‍ ലയിപ്പിച്ച് ഈ മിശ്രിതം ഇലകളില്‍ തളിക്കുന്നു. വളരെ കുറഞ്ഞ അളവിലാണ് സ്‌പ്രേ ചെയ്യുന്നത്. അതുകൊണ്ട് മണ്ണില്‍ അമിതമായി അടിഞ്ഞു കൂടിയുള്ള ദോഷങ്ങള്‍ ഉണ്ടാകുന്നില്ല.  ഇലകളില്‍ നേരിട്ടു തളിക്കുന്നതുകൊണ്ട് എളുപ്പം ആഗിരണം ചെയ്യുന്നതിനും കാര്‍ഷിക ഉല്‍പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

English summary: Essentia nutrient mixture for Crops

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA