നെല്‍പാടം നികത്തി മറ്റു വിളകള്‍ കൃഷി ചെയ്യാമോ?

paddy
SHARE

കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 12.8.2008ല്‍ നടപ്പില്‍ വന്നു. സംസ്ഥാനത്തെ നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും രൂപാന്തരപ്പെടുത്തുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതിനെ ഈ നിയമം നിരോധിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും നെല്‍കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ നെല്‍കൃഷിക്ക് യോജ്യമായിട്ടും കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നെല്‍ക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നെല്‍വയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ ഏതെങ്കിലും വിള ഇടക്കാലക്കൃഷിയായി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നെല്‍പാടം നികത്തി മറ്റു ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടില്ല. പ്രാദേശികതലനിരീക്ഷണ സമിതിയുടെ ക ണ്‍വീനര്‍ കൂടിയായ കൃഷി ഓഫിസറെ കണ്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

English summary: Converting rice paddy to dry land farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA