പഞ്ചായത്ത് ആസ്തി മാറ്റി നൽകാൻ അധികാരമുണ്ടോ?

land-law
SHARE

പഞ്ചായത്തിലെ ആസ്തി റജിസ്റ്ററിലുള്ള ഒരു വസ്തുവിനു പകരമായി ഇതേ വസ്തുവിലെ മറ്റൊരു ഭാഗം മാറ്റി നൽകാൻ കക്ഷിക്കും സ്വീകരിക്കാൻ പഞ്ചായത്തിനും അധികാരമുണ്ടോ?

പഞ്ചായത്തുകൾക്ക് ആവശ്യമായ സ്ഥാവര വസ്തുക്കൾ ആർജിക്കൽ സംബന്ധിച്ചു കേരള പഞ്ചായത്ത് ആക്ടിന്റെ 178–ാം വകുപ്പിൽ പരാമർശിക്കുന്നുണ്ട്. ‘‌ഈ ആക്ട് പ്രകാരമോ അല്ലെങ്കിൽ ഇതിനു കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലോകളോ പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ പഞ്ചായത്തിനെ ഏൽപിച്ചിട്ടുള്ള ചുമതലകളുടെ നിർവഹണത്തോടനുബന്ധിച്ചുള്ള  പൊതു ഉദ്ദേശ്യത്തിനു വേണ്ടി ഒരു പഞ്ചായത്തിന് ആവശ്യമായേക്കാവുന്ന ഏതെങ്കിലും സ്ഥാവര സ്വത്ത് 1894ലെ സ്ഥലമെടുപ്പ് ആക്ടിലെ വ്യവസ്ഥകളനുസരിച്ചു വിലയ്ക്കെടുക്കാവുന്നതും അപ്രകാരമുള്ള വസ്തു സംബന്ധിച്ച് ആ ആക്ട് പ്രകാരമുള്ള പ്രതിഫലം നൽകിയതിനു ശേഷവും അതു വിലയ്ക്കെടുക്കുന്നതിനു മറ്റു ചെലവുകൾ വഹിച്ചതിനു ശേഷവും പ്രസ്തുത വസ്തു പഞ്ചായത്തിലേക്കു കൈമാറ്റം ചെയ്തതായും നിക്ഷിപ്തമായിട്ടും നിലകൊള്ളുന്നതുമാണ്. എന്നാൽ, ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നും തന്നെ ഏതെങ്കിലും പഞ്ചായത്തിനെ സ്വകാര്യ വിലയ്ക്കു വാങ്ങൽ മുഖാന്തരമോ അഥവാ സൗജന്യമായ വിട്ടുകൊടുക്കൽ മുഖാന്തരമോ സ്ഥാവര വസ്തു ആർജിക്കുന്നതിൽനിന്നു തടയുന്നതായി കണക്കാക്കാവുന്നതല്ല.’

പഞ്ചായത്തിനു 178–ാം വകുപ്പനുസരിച്ച് സ്ഥലം പൊന്നുംവിലയ്ക്ക് എടുക്കാം. സ്വകാര്യ വിലയ്ക്കു വാങ്ങൽ മുഖാന്തരമോ സൗജന്യമായി വിട്ടുകൊടുക്കൽ മുഖാന്തരമോ സ്ഥാവരവസ്തു ആർജിക്കാം. ഏതെങ്കിലും വ്യക്തിക്ക് ആനുകൂല്യം ലഭിക്കുന്നതിനോ, വ്യക്തി താൽപര്യത്താലോ അനുചിതവും ദുരുദ്ദേശ്യപരവുമായ ലക്ഷ്യത്തോടു കൂടിയോ പഞ്ചായത്തിന്റെ ധനമോ മറ്റു വസ്തുക്കളോ മനഃപൂർവമായ ഉപേക്ഷ കൊണ്ടു നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുന്നതിനു സൗകര്യപ്പെടുത്തുകയോ അധികാരം ദുർവിനിയോഗം ചെയ്യുകയോ അല്ലെങ്കിൽ അഴിമതിയോ ചെയ്തിട്ടുണ്ടെന്ന് ആരോപണമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനു പരാതി കൊടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA