കന്നുകാലികളിലെ ചെള്ളും പേനും അകറ്റാനുണ്ട് നാട്ടുചികിത്സ

HIGHLIGHTS
  • മരുന്നുലായനിയിൽ മുക്കിയ തുണി ഉപയോഗിച്ച് ഉരുക്കളുടെ ദേഹം തുടയ്ക്കാം
cow-fly
SHARE

10 വെളുത്തുള്ളി അല്ലി, വേപ്പില, വേപ്പിന്‍കായ്, കൊങ്കിണിയില, തുളസിയില  എന്നിവ ഒരു കൈപ്പിടി അളവിൽ, 10 ഗ്രാം വയമ്പ്, 20 ഗ്രാം മഞ്ഞൾപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് ഒരു ലീറ്റർ വെള്ളം ചേർക്കുക. മസ്ലിൻ തുണി ഉപയോഗിച്ച് അരിച്ചെടുത്ത ലായനി

സ്പ്രേയറുള്ള കുപ്പിയിൽ പകർന്ന് കന്നുകാലികളുടെ ദേഹത്തും തൊഴുത്തിലും ആഴ്ചയിൽ ഒരിക്കൽ തളിക്കുക. മരുന്നുലായനിയിൽ മുക്കിയ തുണി ഉപയോഗിച്ച് ഉരുക്കളുടെ ദേഹം തുടയ്ക്കാം. ദേശീയ ക്ഷീര വികസന ബോർഡ് ശുപാർശ ചെയ്യുന്ന പാരമ്പര്യ ചികിത്സാവിധിയാണിത്.

വിപണിയിൽ ലഭിക്കുന്ന സൈപ്പർ മെത്രിൻ അടങ്ങുന്ന മരുന്നുകൾ അഞ്ചു മില്ലി ഒരു ലീറ്റർ എന്ന തോതി ൽ വെള്ളത്തിൽ നേർപ്പിച്ച് ദേഹത്തും തൊഴുത്തിലും തളിക്കാം. ഇത് ഉരുക്കളുടെ ഉള്ളിൽ പോകാതെ നോക്കണം. വിവിധ വ്യാപാരനാമത്തിൽ ഇവ ഇംഗ്ലിഷ് മരുന്നുകടകളിൽ ലഭ്യമാണ്. തല മുതൽ വാൽവരെ മുതുകത്ത് നേർരേഖയായി പുരട്ടുന്ന ചില മരുന്നുകൾ മാസത്തിൽ ഒരിക്കൽ മാത്രം പ്രയോഗിച്ചാൽ മതി.  

ഇവ സംബന്ധിച്ച് വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുക. രക്തം കുടിക്കുന്ന ഈച്ച, ചെള്ള്,  വട്ടൻ എന്നിവ പല മാരകരോഗങ്ങളും പകർത്തുന്നതിനാൽ കർഷകർ നിയന്ത്രണമാർഗമായി ചാണകവും മൂത്രവും തൊഴുത്തിനു പുറത്ത് അകലെ നിക്ഷേപിക്കണം.

വേപ്പില,  ശീമക്കൊന്നയില, കുന്തിരിക്കം എന്നിവയൊക്കെ ഉപയോഗിച്ച് തൊഴുത്തിൽ പുകയിടുക. ഈച്ച മുട്ടകളും ലാർവകളും ഉണ്ടാകാനിടയുള്ള കുറ്റിച്ചെടികളും മറ്റും തീയിടുക.

English summary: Natural fly spray for dairy cows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA