വേരുതീനിയെ നിയന്ത്രിക്കാം, തെങ്ങിന്റെ ആരോഗ്യത്തിനും മികച്ച വിളവിനും

coconut-tree-1
SHARE

വേരുതീനിപ്പുഴുക്കളുടെ ആക്രമണമുള്ള തോട്ടങ്ങളിൽ ഇവയെ നിയന്ത്രിക്കുന്നതിനു തെങ്ങിൻതടത്തിൽ ഇപിഎൻ അല്ലെങ്കിൽ മെറ്റാറൈസിയം പ്രയോഗിക്കുക.

കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിന് ഇവ വളരുന്ന കമ്പോസ്റ്റ് കുഴി/ചാണകക്കുഴിയിൽ പെരിങ്ങലം സമൂലം പറിച്ചിടുകയോ അല്ലെങ്കിൽ മെറ്റാറൈസിയം പ്രയോഗിക്കുകയോ ചെയ്ത് പുഴുക്കളെ നശിപ്പിക്കാം. വിളയിടീലിനൊപ്പം തെങ്ങിന്റെ മണ്ട വൃത്തിയാക്കണം. ഏറ്റവും മുകളിലെ 3 തെങ്ങോലക്കവിളുകളിൽ പാറ്റഗുളിക താഴ്ത്തിയിടുകയും അതിനു താഴെയുള്ള 3 ഓലക്കവിളുകളിൽ മണലും ബ്യുവേറിയയും ചേർത്തിടുകയും ചെയ്യുക. ചെറിയ കണ്ണിയകലമുള്ള പ്ലാസ്റ്റിക് വലകൾ ഉപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ ഓലകൾക്കിടയിലുള്ള ഭാഗത്ത് 2–3 മടക്കായി തിരുകി വയ്ക്കുന്നതു ചെമ്പൻചെല്ലിയെയും ഒരു പരിധിവരെ കൊമ്പൻചെല്ലിയെയും കുടുക്കിപ്പിടിക്കുന്നതിനു സഹായിക്കും.

മച്ചിങ്ങയെ ആക്രമിക്കുന്ന പൂങ്കുലച്ചാഴികളെ നിയന്ത്രിക്കുന്നതിനു നന്മ, വേപ്പ് അധിഷ്ഠിത മരുന്നുകൾ എന്നിവയിലൊന്നു പ്രയോഗിക്കാം. ചെന്നീരൊലിപ്പു കാണിക്കുന്ന തെങ്ങിൽ ആ ഭാഗത്തുള്ള തൊലി വൈകുന്നേരം ചെത്തിക്കളഞ്ഞ് ട്രൈക്കോഡെർമ കുഴമ്പു രൂപത്തിലാക്കി പുരട്ടുക.

കൂമ്പുചീയൽ ബാധിച്ച കൂമ്പിൽ അതിനു താഴെവച്ച് വെട്ടിക്കളഞ്ഞ് മുറിപ്പാടിൽ സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബ്ടിലിസ് പ്രയോഗിക്കുക. വെട്ടിക്കളഞ്ഞ കൂമ്പ് കൃഷിയിടത്തിൽനിന്നു മാറ്റി തീയിട്ടു നശിപ്പിക്കുക.

English summary: Pest Management of Coconut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA