പശുവിന്റെ അകിടില്‍ ‘ഓടിനടക്കുന്ന നീര്’: ഒരു ചെറിയ നാട്ടുചികിത്സ അറിയാം

dairy-farming-1
SHARE

? എന്റെ ഫാമില്‍ ചില പശുക്കൾക്ക് പ്രസവത്തിനു തൊട്ടുമുന്‍പും പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചയിലും അകിടിന്റെ ഒരു ഭാഗത്തോ പൊക്കിളിനടുത്തോ തുളുമ്പുന്ന നീര് കാണുന്നു. രാവിലെ ഒരു ഭാഗത്താണെങ്കില്‍  വൈകിട്ട് വേറൊരു ഭാഗത്തായി കാണുന്ന ഇത്തരം ‘ഓടിനടക്കുന്ന നീരി’നു കാരണമെന്താണ്. 

? ചില പശുക്കളിൽ പ്രസവത്തോട് അനുബന്ധിച്ച് ഒന്നോ അതിലധികമോ മുലക്കാമ്പുകളിൽനിന്നുള്ള പാലിനു  റോസ് നിറം കാണാറുണ്ട്. പ്രസവത്തിനു മുന്‍പും  ശേഷവും അകിടിൽനിന്നു പാല്‍ ചോർന്നു പോകുന്നതായും കാണുന്നു. ഇതിനു കാരണമെന്ത്. ചികിത്സയും അറിയണം. 

പി.ജെ. ഫിലിപ്പ്, കുന്നംകുളം

അകിടിൽ കാണുന്ന തുളുമ്പുന്ന നീര് മാറാൻ അകിട് തണുത്ത വെള്ളം ഉപയോഗിച്ച് പല പ്രാവശ്യം കഴുകുക. ബാർലി അല്ലെങ്കില്‍ ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ കൊടുക്കുക. Mag Sulph Glycerine Paste പുറമേ പുരട്ടുക. 

ഒരു നാട്ടുചികിത്സ: നല്ലെണ്ണ അല്ലെങ്കിൽ കടുകെണ്ണ ചൂടാക്കി അതിലേക്ക് മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും അരിഞ്ഞു ചേർക്കുക. ചേരുവകൾ നന്നായി ഇളക്കി മണം വരുമ്പോൾ തീയിൽനിന്നു വാങ്ങുക. 

ഇത് തണുക്കാൻ അനുവദിക്കുക. നീരുള്ള ഭാഗത്ത്  ഈ മിശ്രിതം വൃത്താകൃതിയിൽ നന്നായി തിരുമ്മി തേച്ചുപിടിപ്പിക്കുക. ദിവസേന 4 നേരം എന്ന നിരക്കിൽ മൂന്നു ദിവസം ആവർത്തിക്കുക.

dairy-farming

അകിടിലെ വളരെ ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നതുകൊണ്ടാണ് പാലിനു റോസ് നിറം ഉണ്ടാകുന്നത്.  ഇതിന് Styplon bolus 2 എണ്ണം വീതം രണ്ടു നേരം 3 ദിവസം നൽകുക. രോഗം ശമിക്കാത്തപക്ഷം രക്തം കട്ടപിടിക്കാനുള്ള  കുത്തിവയ്പ് നൽകേണ്ടിവരും. 

മുലക്കാമ്പുകളുടെ  ദ്വാരം  കാക്കുന്ന പേശികൾ (Spincture muscles) അയയുന്നതു വഴി പാലിന്റെ സമ്മർദം വർധിക്കുന്നതുകൊണ്ടാണ് അകിടിനു ചോർച്ച ഉണ്ടാകുന്നത്. ഇതിന് സോഡിയം ആസിഡ് ഫോസ്ഫേറ്റ് എന്ന മരുന്ന് 60 ഗ്രാം (Sodaphos) 5 ദിവസത്തേക്ക് തുടർച്ചയായി പശുവിന് തീറ്റയിലൂടെ നൽകണം. അകിടിലെ സമ്മർദം കുറയ്ക്കുന്നതിനു കറവ 3 തവണ ആക്കുന്നതും ചോർച്ചയ്ക്കു  പ്രതിവിധിയാണ്. അകിടിനുള്ള പ്രശ്നങ്ങൾക്ക് വെറ്ററിനറി ഡോക്ടറെ കാണിക്കണം.

English summary: Cattle diseases and treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA