ADVERTISEMENT

? അയൽക്കാരന്റെ തെങ്ങ് (കായ്ഫലം ഇല്ലാത്തത്) അതിരില്‍ എന്റെ വസ്തുവിനെക്കാൾ 20 അടി മുകളിലാണ് നിൽക്കുന്നത്. മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും  ചെയ്യുന്നില്ല. പ്രവാസിയായ എനിക്ക്  ഇതിനെതിരെ ഓൺലൈനിൽ കൂടി എങ്ങനെ പരാതിപ്പെടാം.

സുനിൽ വർഗീസ്

കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 238–ാം വകുപ്പ്: “അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും വേലികളും വൃക്ഷങ്ങളും വെട്ടിയൊതുക്കലും – ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതാനും ശാഖയോ ഏതെങ്കിലും ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കളോ വീഴാനും തൻമൂലം ഏതെങ്കിലും ആൾക്കോ ഏതെങ്കിലും നിർമാണങ്ങൾക്കോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അതിൽനിന്ന് എന്തെങ്കിലും അപകടം ഉണ്ടാകുന്നത് തടയുന്നതിലേക്കായി ഗ്രാമപഞ്ചായത്തിൽനിന്നു നോട്ടീസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ച് നിർത്തുകയോ  വെട്ടിക്കളയുകയോ ചെയ്യുന്നതിന് അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിന്  ആവശ്യപ്പെടാവുന്നതാകുന്നു.”

സത്വര നടപടി  ആവശ്യമെങ്കിൽ പഞ്ചായത്തിനുതന്നെ മരങ്ങൾ വെട്ടിമാറ്റുകയും അതിന്റെ  ചെലവ് മര ത്തിന്റെ ഉടമസ്ഥനിൽനിന്ന് ഈടാക്കുകയും ചെയ്യാം. അതുകൊണ്ട് പഞ്ചായത്തിൽ പരാതിപ്പെടുക. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (റവന്യു ഡിവിഷനൽ ഓഫിസർ–ആര്‍ഡിഒ) മുൻപാകെയും പരാതിപ്പെടാം.

English summary:  Border Tree Problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com