ADVERTISEMENT

? വർഷങ്ങൾക്കു മുൻപ് ഞാൻ 22 സെന്റ് സ്ഥലം തീറാധാരമായി വാങ്ങി. വസ്തുവിന്റെ ഉടമ അതിനോടു ചേർന്ന് കൈവശം വച്ചിരുന്ന 6 സെന്റ് സ്ഥലം കൂടി വാങ്ങിയാലേ വസ്തു തരികയുള്ളു എന്നു പറഞ്ഞിതിനാൽ  അതും വാങ്ങേണ്ടിവന്നു. അയൽക്കാരുടെ ആടുമാടുകളുടെ ശല്യം കാരണം വസ്തുവിന് മുള്ളുവേലി ഇടണമെന്നുണ്ട്. കൈവശഭൂമി ചേർത്ത് വേലി കെട്ടുന്നതിന് റവന്യുവകുപ്പിന്റെ എതിർപ്പ് ഉണ്ടാകുമോ.  ഈ ഭൂമിയിൽ നിർമാണം സാധിക്കുമോ.

പി. ദിവാകരൻ, വെൺമണി

‌കൈവശാനുഭവത്തിലുള്ള ഭൂമി മുള്ളുവേലി കെട്ടി സംരക്ഷിക്കുന്നതിന് നിങ്ങൾക്ക് അവകാശമുണ്ട്. റവന്യുവകുപ്പിന്റെ എതിർപ്പുണ്ടാകുമോ എന്നു ചോദിച്ചിരിക്കുന്നു. നിങ്ങളുടെ കൈവശമുള്ള 6 സെന്റ് ഭൂമി സർക്കാർ പുറമ്പോക്കാണോ എന്നും പുറമ്പോക്കാണെങ്കിൽ ഭൂമി ഏത് ഇനത്തിൽപ്പെടുമെന്നും നിങ്ങളും മുൻഗാമിയും എത്രകാലം തുടർച്ചയായി കൈവശംവച്ച് പോരുന്നുവെന്നും റവന്യുരേഖകളിൽ ഈ ഭൂമി ഏതു വിഭാഗത്തിൽപ്പെടുമെന്നും മറ്റും വിശദവിവരങ്ങൾ അറിഞ്ഞാല്‍ മാത്രമേ ഉത്തരം പറയാനാവൂ. അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com