ADVERTISEMENT

പശുക്കൾക്ക് തീറ്റപ്പുൽ നൽകുന്നതിനേക്കാളേറെ പോഷകമൂല്യമുള്ളവയാണ് ചോളം. അതുകൊണ്ടുതന്നെ ചോളത്തിന്റെ സൈലേജ് മാത്രം നൽകുന്ന ഫാമുകൾ മറ്റൊന്നും നൽകാൻ ശ്രമിക്കാറുമില്ല. കേരളത്തിലെ സാഹചര്യത്തിൽ വർഷം മുഴുവൻ ചോളക്കൃഷി പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഇവിടെ പൂർണതോതിൽ പശുക്കൾക്കായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞെന്നും വരില്ല. വൻകിട ഫാമുകൾ തമിഴ്നാട്ടിൽനിന്ന് വൻ തോതിൽ ചോളം ഇവിടെ എത്തിച്ച് സൈലേജ് ആക്കി സൂക്ഷിക്കുന്നു. എന്നാൽ, ചെറുകിട കർഷകർക്ക് അത് പ്രായോഗികമായി നടത്താനും കഴിയില്ല. 

പത്തു സെന്റ് സ്ഥലത്ത് മികച്ച രീതിയിൽ ചോളം കൃഷിചെയ്യുന്ന ജൈവകർഷകനാണ് വയനാട് മാനന്തവാടി കുന്നത്തുകുഴിയിൽ കെ.എഫ്.ജോൺ. പശുക്കൾക്കുവേണ്ടി ചോളം വർഷങ്ങളായി കൃഷിചെയ്യുന്നു ഈ കർഷകൻ. ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിലാണ്  അദ്ദേഹത്തിന്റെ കൃ‌ഷി.

മണ്ണു കിളച്ചൊരുക്കി ഇഞ്ചി നടുന്നതിനു സമാന രീതിയിൽ കുഴിയെടുത്ത് ഒരു കുഴിയിൽ 4 വിത്ത് വീതം നിക്ഷേപിച്ച് കമ്പോസ്റ്റ് ഇടുന്നു. ശേഷം മണ്ണുകൊണ്ട് മൂടി നന്നായി ഉറപ്പിക്കും. ഇത് കരുത്തോടെ തൈകൾ വളരാൻ സഹായിക്കുമെന്ന് ജോൺ. നീർവാർച്ചയുള്ള സ്ഥലത്തായിരിക്കണം കൃഷി. ജലസേചനം ആവശ്യത്തിനു മാത്രംമതി.

john-maize-farmer-1

60–ാം ദിവസം മുതൽ പശുക്കൾക്കായി മുറിച്ചെടുക്കാം. ചാഫ് കട്ടറിൽ അരിഞ്ഞോ നേരിട്ടോ നൽകാം. ഇങ്ങനെ പകുതിയോളം മുറിച്ചുമാറ്റുന്നതനുസരിച്ച് അടുത്ത ബാച്ച് വിത്തുനടും. ചുരുക്കത്തിൽ വയനാട്ടിലെ കാലാവസ്ഥയിൽ രണ്ടു തവണ കൃഷി ചെയ്ത് വിളവെടുക്കാൻ കഴിയുമെന്നും ജോൺ.

ചോളം കുലയ്ക്കാനായും നിർത്തുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ നാലു ചുവടുകളിൽ കരുത്തുള്ള രണ്ടെണ്ണം നിർത്തി ബാക്കി മുറിച്ചു മാറ്റും. 90 ദിവസം ആകുമ്പോഴേക്ക് മൂപ്പെത്തിയ കുല വിളവെടുക്കാൻ കഴിയും. വിളവെടുത്തശേഷമുള്ള തണ്ടും ഇലകളും പശുക്കൾക്ക് നൽകാം.

ഫോൺ: 9847399924

ചോളക്കൃഷിയെക്കുറിച്ച് കെ.എഫ്. ജോൺ വിശദമായി സംസാരിക്കുന്നു. വിഡിയോ കാണാം.

English summary: Maize or Makka or Corn Crop Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com