മഴക്കാലമാണ് തൊഴുത്തിൽ ശ്രദ്ധിക്കാം ഈ 10 കാര്യങ്ങൾ

dairy-farming-arun-2
SHARE

1. കാലിത്തീറ്റയും വൈക്കോലും മഴ നനയാതെ സൂക്ഷിക്കണം. മഴവെള്ളം വീണ് നനഞ്ഞ് പഴകിയ കാലിത്തീറ്റയും വൈക്കോലും നൽകരുത്. ഇത് കന്നുകാലികൾക്ക് പൂപ്പൽ മൂലമുള്ള അസുഖമുണ്ടാകും.

2. വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതോ മുൻവർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതോ ആയ സ്ഥലങ്ങളിലെ കാലിത്തൊഴുത്തിലുള്ള മൃഗങ്ങളെ മുൻകരുതലെന്ന നിലയിൽ മാറ്റി പാർപ്പിക്കണം

3. മലയുടെ ചെരുവിലുള്ള കാലിത്തൊഴുത്തുകൾ പ്രത്യേകം ശ്രദ്ധിക്കണം.

4. തൊഴുത്തിലേക്കു ചാഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളുണ്ടെങ്കിൽ അതിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റണം.

5. അപ്രതീക്ഷിതമായ വെള്ളപ്പൊക്കമോ മറ്റ് പ്രകൃതിക്ഷോഭമോ ഉണ്ടാവുകയാണെങ്കിൽ വളർത്തുമൃഗങ്ങളെ കെട്ടഴിച്ചു വിടണം.

6. തൊഴുത്തിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

7. ചാണകക്കുഴിയിൽ മഴവെള്ളം വീണ് പരിസരത്തുകൂടി ഒലിക്കുന്നത് ഒഴിവാക്കണം. അതിനാവശ്യമായ മേൽമൂടി ഉണ്ടാകണം.

8. ആവശ്യമായ സ്ഥലങ്ങളിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കണം. വൈകുന്നേരങ്ങളിൽ പുകയ്ക്കുന്നത് കൊതുകിനെ ഒഴിവാക്കാൻ നല്ലതാണ്.

9. ഇലക്ട്രിക് വയറുകളും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

10. ഒന്നോ രണ്ടോ ദിവസം കുളിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല. തൊഴുത്തിൽ നിർത്തി കുളിപ്പിച്ച് തൊഴുത്തിന്റെ തറയിൽ ഈർപ്പം സൃഷ്ടിക്കരുത്.

English summary: How to Take Care of Farm Animals in Rainy Season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}