ADVERTISEMENT

അമോണിയ കലർന്ന പാൽ പാലക്കാട് മീനാക്ഷിപുരത്ത് പിടികൂടിയ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പാൽ വലിയ പ്രശ്നങ്ങൾ വരുത്തിവയ്ക്കാൻ കെൽപ്പുള്ളവയാണെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു. ദീർഘകാലം അമോണിയ ശരീരത്തിൽ ചെന്നാൽ ഹൃദയത്തിന്റെയും വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ക്ഷീരകർഷകരിൽനിന്നു നേരിട്ട് വാങ്ങുന്നതാണ് വിശ്വസിച്ച് ഉപയോഗിക്കാൻ കഴിയുന്ന പാൽ എന്നതാണ് വസ്തുത. ഇതര സംസ്ഥാന പാലിലെ മായത്തെ സംബന്ധിച്ച് കർഷകശ്രീ ഓൺലൈൻ പങ്കുവച്ച ലേഖനത്തിന് തൃശൂർ സ്വദേശിയായ ആഷിൽ തൈപ്പറമ്പിൽ അയച്ച പ്രതികരണം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രതികരണ കുറിപ്പ് വിശദമായി വായിക്കാം...

പാരമ്പര്യമായി കൃഷിയിലൂടെ മുൻപോട്ടുപോകുന്ന കർഷക കുടുംബത്തിലെ അംഗമായതിനാൽ, ക്ഷീരപരിപാലനവും അതിന്റെ വിജയവും പരാജയവും നേരിട്ട് കണ്ട് അനുഭവിച്ചിട്ടുള്ള ആളായതിനാൽ പാലിന്റെ ഗുണവും കേരളീയർക്ക് പാലിനോടുള്ള പ്രിയവും നന്നായി അറിയാം. 

ഇത്തരത്തിലുള്ള മായം ചേർത്ത പാൽ ഇതിനു മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും ഇത്തരം കൊടുംക്രൂരതകൾ നടക്കുന്നു എന്നറിയുമ്പോൾ തന്നെ നാം മനസ്സിലാക്കേണ്ട ഒന്നുണ്ട്, എന്തുകൊണ്ട് ഇത്തരം ഗുണമേന്മ ഒട്ടുംതന്നെ ഇല്ലാത്ത, പാൽ എന്ന് തോന്നിപ്പിക്കുന്ന ഒന്ന് മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നു? ആരാണ് ഇതിന്റെ ആവശ്യക്കാർ? എന്തുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ ഇനിയും തുടരുന്നത്?

നഗരങ്ങളിലും തിരക്കേറിയ പല മാർക്കറ്റുകളിലും ലഭ്യമാകുന്ന ചായകളിൽ ഉപയോഗിക്കുന്ന ചായപ്പൊടി ‘കളർ ചേർത്ത എന്തോ ഒന്നാ’ണ്. ഇത് നേരിട്ട് കാണാനും ഇടയായി. ഇത്തരം പൊടികൾ ഉപയോഗിച്ചാൽ ഇരട്ടി ചായ ഉണ്ടാക്കാം എന്നാണ് കടയുടമകൾ പറഞ്ഞത്. ഇതിനോടൊപ്പം ഉപയോഗിക്കുന്നത് മായം കലർന്ന ‘പാൽ എന്ന് തോന്നിപ്പിക്കുന്ന’ ഒന്നായതിനാൽ തന്നെ വളരെ വലിയ ലാഭമാണ് ഇവർക്ക് ലഭിക്കുന്നത്. 

അതിരാവിലെ തുറക്കുന്ന ഇത്തരം കടകളിൽ പാൽ വിതരണം നേരത്തെ തന്നെ നടക്കുന്നതിനാൽ ഇതിലെ കാപട്യം മനസ്സിലാക്കാൻ ജനങ്ങൾക്ക് സാധിക്കുന്നില്ല. ഒപ്പം പാലിനു വില കൂടിയ ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് തങ്ങളുടെ പാലിന് ആവശ്യക്കാർ ഏറിവരുന്നതും ഒരു കാരണമാണ്.

ഇതിന് ഒരു പരിഹാരം നാം കാണേണ്ടത് അത്യാവശ്യമാണ്. ദിനംപ്രതി മൂന്നോ അതിൽ കൂടുതലോ ചായ കുടിക്കുന്ന മലയാളികൾ വലിയ രോഗികളാകാൻ അധികം സമയം ഇനി വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com