ഞങ്ങൾക്കുകൂടി അവകാശപ്പെട്ട കരഭൂമി മുഴുവന്‍ ഇളയ സഹോദരന്റെ പേരിലായി: ആധാരം റദ്ദാക്കാൻ സമയപരിധിയുണ്ടോ?

wetland
SHARE

? ഞങ്ങൾ 5 സഹോദരന്മാരിൽ ഒരാൾക്കു പിതാവ് നേരത്തേതന്നെ ഓഹരി നൽകി. മറ്റു 4 പേർക്കുള്ളതു സം ബന്ധിച്ചു വിൽപത്രമെഴുതി വച്ചിട്ടുണ്ടെന്നു പിതാവ് പറയുമായിരുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തിന് ഉയർന്ന പഠിപ്പുള്ള ഏറ്റവും ഇളയ സഹോദരൻ വീട്ടിൽ നിന്നു. പക്ഷേ, മാതാപിതാക്കൾക്ക് അവരുടെ വാർധ ക്യ കാലത്തു വലിയ പണച്ചെലവുള്ള ചികിത്സയൊന്നും കൊടുക്കേണ്ടിവന്നില്ല. പിതാവിന്റെ മരണശേഷം ഞങ്ങൾക്കുള്ള വിഹിതം അന്വേഷിച്ചപ്പോള്‍ വിൽപത്രം റദ്ദാക്കിയെന്നും കരഭൂമി മുഴുവന്‍ ഇളയ സഹോദരന്റെ പേരിലായെന്നും മനസ്സിലായി. റബർ വയ്ക്കാൻ സബ്സിഡിക്കാണെന്നു പറഞ്ഞു പിതാവിനെ റജിസ്റ്റർ ഓഫിസിൽ കൊണ്ടുപോയതായി പിന്നീട് അറിഞ്ഞു. ഞങ്ങൾക്ക് ആധാരത്തിലുള്ളത് ഇപ്പോൾ കൃഷിയൊന്നും ചെയ്യാതെ കിടക്കുന്ന നെൽപാടങ്ങൾ മാത്രം. വെള്ളക്കെട്ടായതിനാൽ നികത്താനും പറ്റില്ല. ഈ സ്വത്തുക്കളെല്ലാം പിതാവിന് അദ്ദേഹത്തിന്റെ പിതാവ് കൊടുത്തതാണ്. സ്വയാർജിതമല്ല. ഞങ്ങൾ 3സഹോദരന്മാർക്കും സ്വയാർജിത സ്വത്തുണ്ട്. അതിനാല്‍ കേസിനും പുക്കാറിനും പോകണ്ട എന്നോർത്ത് അന്ന് ഒന്നും െചയ്തില്ല. പക്ഷേ, മക്കൾ ഇപ്പോൾ കുറ്റം പറയുകയാണ്. ഇനി എന്തെങ്കിലും ചെയ്യാനാവുമോ.

തോമസ്, കണ്ണൂർ

ചോദ്യത്തിൽനിന്നു മനസ്സിലാക്കുന്നതു നിങ്ങളുടെ പിതാവ് എഴുതിയ വിൽപത്രം റദ്ദാക്കി കരഭൂമി മുഴുവൻ ഇളയ സഹോദരന്റെ പേർക്ക് എഴുതിക്കൊടുത്തെന്നും പിതാവിനെ തെറ്റിദ്ധരിപ്പിച്ചാണു കരണങ്ങൾ നടത്തിയ തെന്നുമാണ്. സ്വന്തം പിതാവിൽനിന്നു കിട്ടിയ സ്വത്ത് പൂർണ ഉടമസ്ഥൻ എന്ന നിലയിൽ കൈകാര്യം ചെയ്യാ ൻ പിതാവിന് അവകാശമുണ്ട്. എന്നാൽ പിതാവിനെ തെറ്റിദ്ധരിപ്പിച്ചാണ് അവസാനം ആധാരം റജിസ്റ്റർ ചെ യ്തതെന്നു നിങ്ങൾക്കു തെളിയിക്കാനായിരുന്നെങ്കിൽ ആധാരം അസ്ഥിരപ്പെട്ടു കിട്ടാൻ സാധ്യതയുണ്ടായിരു ന്നു. എന്നാൽ കരണങ്ങൾ അസ്ഥിരപ്പെടുന്നതിന് ആധാരം റജിസ്റ്റർ ചെയ്തു നിശ്ചിത കാലത്തിനകം കേസ് കൊടുക്കണം. ഇക്കാര്യത്തില്‍ കേസ് കൊടുക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താൽ പ്രശ്നത്തിനു നിയമപരമായ പരിഹാരമാർഗം ഇനിയില്ല എന്നാണ് എന്റെ അഭിപ്രായം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}