ADVERTISEMENT

? പശു പ്രസവിച്ച് മറുപിള്ള (placenta) പുറത്തു പോകാതിരിക്കാനുള്ള കാരണം എന്താണ്? പ്ലാസന്റ പുറത്തു പോകാൻ ആവശ്യമായ മരുന്നു നിർദേശിക്കാമോ. 

സി.വി. അരവിന്ദാക്ഷൻ, കോഴിക്കോട്

ഗർഭാശയ പേശികളുടെ സങ്കോചക്കുറവ്, ഗർഭാശയ അണുബാധ, നേരത്തേയുള്ള പ്രസവം, ഹോർമോണുകളുടെ അപര്യാപ്തത എന്നിങ്ങനെ  പല കാരണങ്ങളാല്‍ മറുപിള്ള പുറത്തു പോകാതിരിക്കും. 

സാധാരണ ഗതിയില്‍  പ്രസവം കഴിഞ്ഞ്  രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ മറുപിള്ള പിറക്കും. ചിലപ്പോള്‍ 10 മണിക്കൂർവരെ സമയമെടുക്കും. 12 മണിക്കൂർ പിന്നിട്ടിട്ടും മറുപിള്ള വീഴാതിരുന്നാൽ വെറ്ററി നറി ഡോക്ടറെക്കൊണ്ട് മറുപിള്ള ഗർഭപാത്രത്തിൽനിന്നു നീക്കം ചെയ്യിച്ച ശേഷം അണുബാധ തടയുന്നതിന് ആന്റിബയോട്ടിക് മരുന്നു നിക്ഷേപിക്കണം. നീക്കിയ മറുപിള്ള മണ്ണിൽ ആഴത്തിൽ കുഴിച്ചിടണം.

ഗർഭപാത്രത്തിലേക്കുള്ള അണുവ്യാപനം തടയുന്നതിനു കറിയുപ്പോ അണുനാശിനിയോ ചേർത്ത ഇളം ചൂടുവെള്ളം ഉപയോഗിച്ച് പശുവിന്റെ പിൻഭാഗം കഴുകി വൃത്തിയാക്കണം. പ്രസവിച്ചയുടന്‍ ആയുര്‍വേദ ഔഷധം (utrivive /Exapar Uterovet) നൽകുക. പശുവിന് പ്രസവാനന്തരം ഇളം ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് നൽകുക. 

Oxytocin എന്ന ഹോർമോൺ കുത്തിവച്ചാൽ ഗർഭാശയപേശികള്‍  സങ്കോചിക്കുകയും placenta പുറത്തുപോകുകയും ചെയ്യും. ഗർഭകാലത്ത് പശുവിനു Caulophyllum 200 എന്ന ഹോമിയോ മരുന്ന്  നൽകിയാൽ അത് ഗർഭാശയത്തെ ശക്തിപ്പെടുത്തുകയും  പ്രസവശേഷം യഥാസമയം മറുപിള്ള പുറത്തുപോകുകയും ചെയ്യും. 

പശുക്കൾക്ക് ചെനയുടെ അവസാനഘട്ടത്തിൽ വറ്റുകാലത്ത് വൈറ്റമിന്‍ ഇ യും, സെലനിയം എന്ന സൂക്ഷ്മ ധാതുവും അടങ്ങിയ സപ്ലിമെന്റുകൾ നൽകണം. വൈറ്റമിന്‍ എ, കാത്സ്യം എന്നിവ ഗർഭാശയഭിത്തികൾ ശക്തിപ്പെടുത്തും. പ്രസവത്തിനു മൂന്നാഴ്ച മുന്‍പ് വൈറ്റമിന്‍ ഇ– സെലനിയം കുത്തിവയ്പ് നൽകിയാൽ മറുപിള്ള പോകാനുള്ള സാധ്യത കൂടും. മറുപിള്ള പുറത്തു പോകാതിരുന്നുണ്ടാകുന്ന ഗർഭാശയ അണുബാധ തടയാൻ ആന്റിബയോട്ടിക് കുത്തിവയ്പ് നൽകണം.

മറുപിള്ള വീഴാനുള്ള നാട്ടറിവ്

പ്രസവിച്ച് 2 മണിക്കൂറിനുള്ളിൽ ഒരു വെള്ള മുള്ളങ്കി നൽകുക. കൂടാതെ, ഒന്നര കിലോ വെണ്ടയ്ക്ക ഉപ്പും ശർക്കരയും ചേർത്തു നൽകുക. 

English summary: What causes delay in placenta delivery?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com