ADVERTISEMENT

പോഷകസമ്പുഷ്ടമായ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രധാന്യം എടുത്തു പറയേണ്ടതില്ല. കേരളത്തിന് ആവശ്യമായ മുട്ട ഉല്‍പാദിപ്പിക്കപ്പെടുന്നത് തമിഴ്‌നാട്ടിലാണ്. ഉപഭോഗത്തിന്റെ നന്നേ കുറവ് അംശം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളൂ. അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലും ചെറുകിട ഹൈടെക് കോഴിവളര്‍ത്തലും മാത്രമുള്ള കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മുട്ടയുല്‍പാദനം വിപണനവും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് ഇവിടെ ലാഭകരമായി കോഴിവളര്‍ത്തല്‍ സാധിക്കാത്തത്. മാത്രമല്ല, തീറ്റയ്ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു.

എന്നാല്‍, തമിഴ്‌നാട്ടിലെ സ്ഥിതി മറ്റൊന്നാണ്. അവിടെ കോഴിക്കര്‍ഷകര്‍ എന്ന് അറിയപ്പെടുന്നവര്‍ക്കുതന്നെ കുറഞ്ഞത് 50,000 കോഴികള്‍ കാണും. അതുകൊണ്ടുതന്നെ മുട്ടയുല്‍പാദനവും വലിയ തോതില്‍ത്തന്നെയാണ്. ഒരു മുട്ട വളരെ തുച്ഛമായ ലാഭത്തിലാണ് അവര്‍ വില്‍ക്കുക. എന്നാല്‍, വലിയ ഉല്‍പാദനമുള്ളതിനാല്‍ നല്ല ലാഭം നേടാന്‍ കഴിയുന്നു. ഫാമിലെ ഭക്ഷണം നല്‍കലും മുട്ടശേഖരണവും വൃത്തിയാക്കലുമെല്ലാം വളരെ ചെറിയ അധ്വാനത്തില്‍ മാത്രം നടക്കുന്നു. അതുപോലെ കൂലിച്ചെലവും തീറ്റച്ചെലവും കുറവാണ്.

കേരളത്തില്‍ എന്തുകൊണ്ട് തമിഴ്‌നാട്ടിലേതുപോലെയുള്ള മുട്ടയുല്‍പാദനം സാധ്യമാകുന്നില്ലെന്ന് പാലക്കാട് തിരുവിഴാംകുന്ന് ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഡോ. എസ്.ഹരികൃഷ്ണന്‍ സംസാരിക്കുന്നു.

English summary: eggs export to Qatar from Namakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com