കോഴിയെ ഇറച്ചിയാക്കാൻ 3 ഇൻ 1 അസംബിൾഡ് യൂണിറ്റ്; വില 1.2 ലക്ഷം രൂപ

broiler-chicken-slaughtering
SHARE

ജീവനുള്ള ഇറച്ചിക്കോഴികളെ കൊന്ന് പപ്പും പൂടയുമൊക്കെ പറിച്ച് ഇറച്ചിയാക്കി മാറ്റുന്ന പ്രക്രിയക്കാണ് ബ്രോയ്‌ലർ പ്രോസസിങ് എന്ന് പറയുന്നത്. നമ്മുടെ നാട്ടിലെ റോഡരികിൽ നടത്തുന്ന ഈ കലാപരിപാടി വിദേശങ്ങളിലൊന്നും നടപ്പുള്ള കാര്യമല്ല! 95 ശതമാനവും നമ്മുടെ നാട്ടിൽ വെറ്റ് മാർക്കറ്റ് ആണ്.. അതായത് കണ്മുൻപിൽ തന്നെ കോഴികളെ കശാപ്പ് ചെയ്ത് 'ഫ്രഷ് ഇറച്ചി' ആയി വാങ്ങാൻ മലയാളികൾ താൽപര്യപ്പെടുന്നു എന്ന് സാരം.

വിദേശത്തും വികസിത രാജ്യങ്ങളിലുമെല്ലാം തന്നെ ഹൈജീനിക് സ്ലോട്ടറിങ് (യന്ത്ര സഹായത്തോടെയുള്ള ഇറച്ചി ഉൽപാദനം) മുഖേന ഇറച്ചി പാക്കറ്റിലാക്കി തണുപ്പിച്ചാണ് വിൽപനയ്ക്കെത്തുന്നത്. ജീവനോടെയുള്ള കോഴികളുടെയും, അവയെ കൊന്നതിനു ശേഷമുള്ള ഡോക്ടർമാരുടെ പരിശോധനകളുമൊക്കെ നിർബന്ധമാണ്. വേദനയറിയിക്കാതെ സ്റ്റണ്ണിങ് എന്ന പ്രക്രിയയ്ക്കു ശേഷമാണ് ഇവയെ കൊല്ലുന്നതും. ഇത്തരത്തിൽ പൂർണ്ണമായും യന്ത്രവൽകൃത ഓട്ടോമാറ്റിക് സ്ലോട്ടർ ഹൗസ് (ഒരു മണിക്കൂറിൽ 500 പക്ഷികൾ എന്ന നിരക്കിൽ) സ്ഥാപിക്കാൻ ഇന്ന് ഏകദേശം 70 ലക്ഷം രൂപ ചെലവ് വരും. സെമി ഓട്ടോമാറ്റിക് ആണെങ്കിൽ 10-12 ലക്ഷം വരെയും. ചെറുകിട യൂണിറ്റുകൾക്ക് മാന്വൽ ആയി സ്ലോട്ടറിങ് നടത്തുമ്പോൾ കൊല്ലാനുള്ള ബ്ലീഡിങ് കോൺ, തൂവൽ കളയാൻ ചൂട് വെള്ളത്തിൽ മുക്കാനുള്ള സ്കാൽഡിങ് ടാങ്ക്, ഡീ ഫെതറിങ് മെഷീൻ, ഒരു ടേബിൾ, അത്യാവശ്യം കത്തികൾ എന്നിവ മതിയാകും. ഇതെല്ലാം ഏകദേശം 1.5 ലക്ഷം രൂപ ചെലവിൽ നടക്കും. ഈ പറഞ്ഞ മൂന്ന് ഉപകരണങ്ങളും ഒന്നിച്ചു ചേർന്ന അസംബിൾഡ് യൂണിറ്റ് കാണാൻ സാധിച്ചു. അതിന് ഏകദേശം 1.2 ലക്ഷം രൂപയാണെന്നാണ് അറിയാൻ സാധിച്ചത്.

English summary: Broiler Chicken Slaughtering

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS