ബീജാധാനം മുതൽ കറവ വരെ; കാലിവളർത്തലിൽ ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ

dairy-farm
SHARE

1. കാലിത്തൊഴുത്തിന് ചുറ്റും ചാണകം കൂമ്പാരമായി സൂക്ഷിക്കരുത്, പരിസരം വൃത്തിഹീനമായി അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.

2. പ്രസവം കഴിഞ്ഞ ഉടനെ പശുവിന് അമിത അളവിൽ അരിക്കഞ്ഞി നൽകരുത്. അസിഡിറ്റി മൂലം വയറുപെരുക്കവും ചിലപ്പോൾ മരണവും സംഭവിക്കും.

3. കളപ്പയർ, ശീമക്കൊന്ന, മരച്ചീനി ഇല, തുടങ്ങിയവ കൂടിയ അളവിൽ നൽകരുത്. വെയിലത്ത് ചെറുതായി വാട്ടി മറ്റ് പുല്ലിനങ്ങൾക്കൊപ്പം മാത്രം നൽകുക

4. മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ടോണിക്കുകൾക്ക് വലിയ വിലയാണ്. ആവശ്യമില്ലെങ്കിൽ ഇത്തരം ടോണിക്കുകൾ വലിയ വില കൊടുത്തു വാങ്ങി നൽകരുത്

5. ജനനശേഷം കുട്ടിയെ തള്ളയോടൊപ്പം നനവുള്ള വൃത്തിഹീനമായ പ്രതലത്തിൽ പാർപ്പിക്കരുത്. വൃത്തിയുള്ള ഉണങ്ങിയ ഭാഗം ഇതിനായി തിരഞ്ഞെടുക്കണം.

6. സ്വയം ചികിത്സ അരുത്. മൃഗാശുപത്രിയുടെ സേവനം ആവശ്യഘട്ടങ്ങളിൽ തേടണം.

7. പശു പ്രസവിച്ച് കഴിഞ്ഞാലുടൻ കാത്സ്യം, ഗ്ലൂക്കോസ് തുടങ്ങിയവ ഡ്രിപ്പ് നൽകുന്ന പ്രവണത നല്ലതല്ല. ആവശ്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതി.

8. പശുവിന്റെ പ്രസവം കഴി‍ഞ്ഞ് 9–10 മാസത്തിനുശേഷം മാത്രം ബീജാധാനം നടത്തിയാൽ മതിയെന്ന് കരുതരുത്. പെട്ടെന്ന് ചെന പിടിച്ചാൽ  പാലു കുറയും എന്നു ധരിച്ച് കുത്തിവയ്ക്കാതിരുന്നാൽ പിന്നീട് പശുവിനെ പാലില്ലാതെ കൂടുതൽ നാൾ വളർത്തേണ്ടി വരും.

9. വിര മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നൽകണം. പല വിഭാഗത്തിലുള്ള വിര മരുന്നുകളുണ്ട്. അതിന്റെ പ്രവർത്തനവും പല രീതിയിലാണ്. മെഡിക്കൽ സ്റ്റോറിൽനിന്നും നേരിട്ട് വാങ്ങി നൽകുന്ന പ്രവണത നല്ലതല്ല. ചാണകം പരിശോധിച്ചശേഷം നൽകുന്നത് ഗുണം ചെയ്യും.

10. കറവപ്പശുവിനുള്ള കാലിത്തീറ്റ കുട്ടികൾക്ക് നൽകരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS