മുന്നിലല്ല ഒപ്പം നടക്കണം, ആക്രമിച്ചാൽ തിരിച്ചാക്രമണം: കാളകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

HIGHLIGHTS
  • പ്രായപൂർത്തിയായ കാളകളെ വീടുകളിൽ വളർത്തുന്നത് അഭികാമ്യമല്ല
  • അക്രമണകാരികളായ കാളകളെ രണ്ടു പേർ കൈകാര്യം ചെയ്യുന്നതാണ് ഉചിതം
bull-2
അലമാദി സെമൻ സ്റ്റേഷനിൽ കാളകളെ കൊണ്ടുപോകുന്ന രീതി. മൂക്കുവളയത്തിൽ കയറിട്ടിരിക്കുന്നതു കാണാം. കാളയുടെ കഴുത്തിനൊപ്പമാണ് പരിചാരകൻ നടക്കുന്നത്
SHARE

1. പ്രായപൂർത്തിയായ കാളകളെ വീടുകളിൽ വളർത്തുന്നത് അഭികാമ്യമല്ല, എപ്പോൾ വേണമെങ്കിലും അവർ അക്രമാസക്തമാകാം. അതുകൊണ്ടുതന്നെ വന്ധ്യംകരണം നടത്തിയശേഷം മാത്രം പരിപാലിക്കുന്നതാണ് ഉചിതം. അഞ്ചു മുതൽ ഒൻപത് മാസം പ്രായത്തിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ വന്ധ്യംകരണം നടത്താവുന്നതാണ്.

2. കാളയുടെ അടുത്തേക്ക് പോകുന്നതിനുമുമ്പ് അതിന്റെ ശരീരഭാഷ ശ്രദ്ധിക്കണം.

3. കാളയെ ഉറപ്പായും ബുൾ നോസ് റിങ് ധരിപ്പിച്ചിരിക്കണം. ഇത് പരമ്പരാഗത മൂക്കുകയറിനെ അപേക്ഷിച്ച് കൂടുതൽ നിയന്ത്രണം ലഭിക്കാൻ സഹായിക്കും. മൂക്കുകയർ കുത്തുന്ന പ്രായത്തിൽത്തന്നെ മൂക്കുവളയം ധരിപ്പിക്കുന്നതാണ് നല്ലത്. ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്. പ്രായമേറുന്തോറും ഇത് ധരിപ്പിക്കാനുള്ള അവസരം ഇല്ലാതാകും.

Read also: എത്ര ഇണക്കമുണ്ടെങ്കിലും പേടിക്കേണ്ടവർ; മൂരികളെയും പോത്തുകളെയും വളർത്തുമ്പോൾ വേണം വന്ധ്യംകരണം

4. കാളകളെ നിത്യവും ഗ്രൂം ചെയ്യണം. ഇത് അവയുടെ രക്തചംക്രമണം മെച്ചപ്പെടുത്തും. അതുകൊണ്ടുതന്നെ കാള കൂടുതൽ ശാന്തമായിരിക്കും.

5. അക്രമണകാരികളായ കാളകളെ രണ്ടു പേർ കൈകാര്യം ചെയ്യുന്നതാണ് ഉചിതം. നോസ് റിങിൽ രണ്ടു കയർ കെട്ടിയശേഷം രണ്ടു വശങ്ങളിൽനിന്നായിരിക്കണം പിടിക്കേണ്ടത്.

6. കാളകൾ എപ്പോൾ വേണമെങ്കിലും അക്രമാസക്തരാകാം. അതുകൊണ്ടുതന്നെ അടുത്തേക്ക് പോകുമ്പോളും ശ്രദ്ധ വേണം.

bull-1

7. ഷെഡ്ഡിൽനിന്ന് പുറത്തിറക്കുമ്പോൾ കാളയുടെ മുന്നിൽ നടക്കാതെ ഒപ്പം നടക്കാൻ അതായത് കഴുത്തിന്റെ ഭാഗത്തിനൊപ്പം നടക്കാൻ ശ്രദ്ധിക്കണം. പിന്നിലും നടക്കാം.

8. തീറ്റ നൽകുമ്പോഴോ കെട്ടഴിക്കുമ്പോളോ കാളയ്ക്കു മുഖാമുഖം വരുന്ന രീതിയിൽ കുനിയരുത്.

9. കാള അക്രമാസക്തനാകുകയാണെങ്കിൽ അനങ്ങാതെ നിൽക്കുകയോ നിലത്ത് കിടക്കുകയോ ചെയ്യരുത്. കാള ഇടിച്ചിട്ടുണ്ടെങ്കിൽ തുടർന്ന് ഇടിക്കാനുള്ള സാധ്യതയേറും.

10. കാള ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ച് പ്രതിരോധിക്കാതെ മറ്റൊരു മാർഗവുമില്ല. ഏറ്റവും ഫലപ്രദമായ മാർഗം അതിന്റെ മൂക്കിലെ വളയത്തിൽ വലിക്കുക എന്നതാണ്.

പതിവായുള്ള ആരോഗ്യപരിശോധനയും വാക്സീനേഷനും കാളയുടെ ആരോഗ്യത്തിന് നന്ന്.

English summary: Handling dairy Bulls: best practices to avoid injury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS