കാലാവസ്‌ഥ വില്ലനായി, തെങ്ങിന് പുതിയ ഭീഷണി
Mail This Article
തെങ്ങിന്റെ അപ്രധാന കീടമായിരുന്ന വെള്ളീച്ച കാലാവസ്‌ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ - ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും വൃശ്ചിക കാറ്റും കൂടിയാവുമ്പോൾ ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്. കീടത്തിന്റെ ആക്രമണം ഓലകളിലെ ഹരിതകം നഷ്ടമാക്കി തെങ്ങിനെ ക്ഷീണിപ്പിക്കുന്നതിനാൽ മുൻകരുതൽ എന്ന നിലയ്ക്ക് ശാസ്ത്രീയ വളപ്രയോഗവും ജലസേചനവും നൽകി തെങ്ങിന്റെ ആരോഗ്യം സംരക്ഷിക്കണം.
കീട നിയന്ത്രണത്തിനായി ജൈവ കീടനാശിനിയായ വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിക്കാം. ആക്രമണം രൂക്ഷമായി കാണുന്ന സ്‌ഥലങ്ങളിൽ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഓലകളുടെ അടിവശത്ത് വീഴത്തക്കവണ്ണം തളിച്ചു കൊടുക്കണം.
കൂടാതെ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തിൽ തെങ്ങിന്റെ ഓലകളിൽ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാൻ സഹായിക്കും. പ്രകൃതിയിലുളള മിത്രകീടങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ ഇതിനെതിരെ രാസകീടനാശിനികൾ ശുപാർശ ചെയ്യപ്പെട്ടിട്ടില്ല. സാധാരണ തെങ്ങിൻ തോട്ടങ്ങളിൽ നന തുടരണം. വിത്തു തേങ്ങ സംഭരണവും തുടരാം.
കടപ്പാട്:
കാർഷിക സർവകലാശാല