Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യസുരക്ഷയ്ക്ക് മത്സ്യസമൃദ്ധി

karimeen-fish-green-chromide

ശുദ്ധജല മത്സ്യക്കൃഷി, ആറ്റുകൊഞ്ചു വളർത്തൽ, ഒരു നെല്ലും ഒരു മീനും, സംയോജിത മത്സ്യക്കൃഷി, ചെമ്മീൻ കൃഷി, പൊക്കാളിയിലെ ചെമ്മീൻ, കല്ലുമ്മേക്കായ്, ഞണ്ടുകൃഷി / ഞണ്ടു കൊഴുപ്പിക്കൽ, കരിമീൻ വളർത്തൽ, പുഴകളിലും കായലുകളിലും മത്സ്യ/ചെമ്മീൻ വിത്തുനിക്ഷേപം എന്നിവയ്ക്കു ധനസഹായം.

പദ്ധതി സബ്സിഡി തുക

∙ കുളങ്ങളിൽ മത്സ്യം ഹെക്ടറിന് 10,000 രൂപ
∙ പാടശേഖരങ്ങളിൽ മത്സ്യം ആറ്റുകൊഞ്ച് ഹെക്ടറിന് 10,000 രൂപ
∙ പൊക്കാളി നിലങ്ങളിൽ ചെമ്മീൻ ഹെക്ടറിന് 20,000 രൂപ
∙ കല്ലുമ്മേക്കായ് യൂണിറ്റിന് 2500 രൂപ
∙ ഞണ്ടുകൊഴുപ്പിക്കൽ/വളർത്തൽ യൂണിറ്റിന് 12,500 രൂപ
∙ കരിമീൻ വിത്തുപരിപാലനം, വിപണനം ഹെക്ടറിന് 15,000 രൂപ
∙ അടുക്കളക്കുളം യൂണിറ്റിന് 1000 രൂപ
∙ കുളങ്ങളിൽ കരിമീൻ വളർത്തൽ ഹെക്ടറിന് 25,000 രൂപ
∙ കൂടുകളില്‍ കരിമീൻ വളർത്തൽ യൂണിറ്റിന് 25,000 രൂപ

വിവരങ്ങൾക്ക്: സ്പെഷൽ ഓഫിസർ, മത്സ്യസമൃദ്ധി, ഫിഷറീസ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം.
ഫോണ്‍: 0471–2308295

മത്സ്യക്കൃഷി വികസന ഏജൻസി

തിരുവനന്തപുരം...................................0471–2464076
കൊല്ലം......................................................0474–2792850
പത്തനംതിട്ട.............................................0468–2223134
ആലപ്പുഴ...................................................0477–2252367
കോട്ടയം....................................................0481–2566823
ഇടുക്കി......................................................0486–9222326
എറണാകുളം...........................................0484–2394476
തൃശൂർ......................................................0487–2331132
മലപ്പുറം...................................................0494–2666428
പാലക്കാട്.................................................0491–2815245
കോഴിക്കോട്............................................0495–23827800
കണ്ണൂർ.......................................................0497–2731081
വയനാട്.....................................................0493–6255214
കാസർകോട്.............................................0467–2202537

നെല്ലും മീനും

അഡാക്ക് (ജലകൃഷി വികസന ഏജൻസി, കേരള) കൈപ്പാട്-പൊക്കാളി നിലങ്ങളിൽ സംയോജിത മത്സ്യ–നെൽകൃഷി പദ്ധതി നടപ്പാക്കുന്നു. കണ്ണൂർ ജില്ലയിലെ കൈപ്പാട് നിലങ്ങളിൽ 300 ഹെക്ടർ പ്രദേശത്തും, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആകെ 300 ഹെക്ടര്‍ പൊക്കാളി നിലങ്ങളിലുമാണ് പദ്ധതി. അടിസ്ഥാന സൗകര്യവികസനത്തിനും പുതുതായി നിർമിക്കുന്ന ഫാമുകളുടെ ബണ്ടുകളിൽ കണ്ടൽ ഇനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും സന്നദ്ധരായവർക്കു മാത്രമാണ് നെൽകൃഷിക്കും– ചെമ്മീൻ കൃഷിക്കും ധനസഹായം. കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ചംഗ ഗ്രൂപ്പുകൾക്കോ സ്വയംസഹായസംഘങ്ങൾക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ചു ഹെക്ടറിൽ കുറയാത്ത കൃഷിസ്ഥലം സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പാട്ടവ്യവസ്ഥയിൽ അഞ്ചു വർഷമെങ്കിലും നിശ്ചിത സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കണം.

വിവരങ്ങൾക്ക്: റീജനൽ എക്സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം.
ഫോൺ: 0484–2805479

മത്സ്യക്കൃഷിക്കു സഹായം

സമുദ്രോൽപന്ന കയറ്റുമതി വികസന ഏജൻസി മത്സ്യഫാമുകളുടെ നിർമാണത്തിന് പരമാവധി ചെലവിന്റെ 25 ശതമാനം അല്ലെങ്കിൽ ഹെക്ടറിന് പരമാവധി 75,000 രൂപ എന്ന നിരക്കിൽ സഹായം നൽകും. കൂട് കൃഷി, ചെമ്മീൻ മത്സ്യഹാച്ചറി, നഴ്സറി, മത്സ്യഫാമുകളുടെ പുനരുദ്ധാരണം എന്നിവയ്ക്കും സഹായം നൽകുന്നുണ്ട്. www.mpeda.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഫോൺ: 0484–2333001

ഗ്രാമീണ ഗവേഷക സംഗമം

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന ഗ്രാമീണ ഗവേഷക സംഗമം– 2017 തിരുവനന്തപുരം മിത്രനികേതനിൽ ഈ മാസം 15 മുതൽ 17 വരെ. ഫോൺ: 9446701529

മത്സ്യക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

പനങ്ങാട് ഫിഷറീസ് കോളജിൽ കാർപ്പ് കുഞ്ഞുങ്ങളെ ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തിൽ ലഭിക്കും.

ഗിഫ്റ്റ് തിലാപ്പിയ, കാളാഞ്ചി, പഞ്ഞിഞണ്ട്

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ മാനകൊണ്ടയിലെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ നാഗപട്ടണത്തുള്ള ഫാമിൽ കാളാഞ്ചിക്കുഞ്ഞുങ്ങളും കാരയ്ക്കൽ ഫാമിൽ പഞ്ഞിഞണ്ടിന്റെ കുഞ്ഞുങ്ങളും ലഭ്യമാണ്. ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ആവശ്യമാണ്.

ഇവയുടെ വളർ‌ത്തലിൽ പരിശീലനവും ഈ സ്ഥാപനത്തിൽ ലഭിക്കും. അഞ്ചു ദിവസത്തെ പരിശീലനത്തിന് 4750 രൂപയാണ് ഫീസ്.

ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 09000446800, 09704658560
മറ്റു വിവരങ്ങൾക്ക്: 04364 265212, 09441343190

കരിമീൻ കുഞ്ഞുങ്ങൾ

എറണാകുളം ഞാറയ്ക്കലുള്ള സിഎംഎഫ്ആർഐ കൃഷിവിജ്ഞാനകേന്ദ്രത്തിൽ കരിമീൻ കുഞ്ഞുങ്ങൾ വിൽപനയ്ക്ക്. തീറ്റയും വിത്തുൽപാദനത്തിൽ പരിശീലനവും ലഭിക്കും.

ഫോൺ: 8281757450