പൂ വിരിയും റബർ

thrissur-anadhan
SHARE

തൃശൂർ ∙ തന്റെ ഇഷ്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ബിസിനസ് ചെയ്യണം. തൃശൂർ കോലഴി സ്വദേശിയായ ആനന്ദിന്റെ തീരുമാനം തെറ്റിയില്ല. പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം കളർഫുളായി നിൽക്കുന്ന റബർ പൂച്ചെട്ടികൾ പുത്തൂരിലെ റബർ എൻജിനീയറിങ് എന്ന സംരംഭത്തിലൂടെ പുറത്തുവന്നത്. സെറാമിക് ഉൽപ്പന്നങ്ങളെക്കാൾ വളരെ കുറഞ്ഞ ചെലവിൽ റബർ കൊണ്ടുള്ള ഇത്തരം ഉൽപ്പന്നങ്ങൾ നിർമിക്കാൻ സാധിക്കും. എംജി യൂണിവേഴ്സിറ്റി, കുസാറ്റ് എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കിയ ശേഷമാണ് ഈ രംഗത്തേക്കു കടന്നത്. പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജിയിലാണു ബി.ടെക് പൂർത്തിയാക്കിയത്. ഇപ്പോൾ റബർ എൻജിനീയേഴ്സ് തയാറെടുക്കുന്നതു മലയാളിയുടെ അകത്തളങ്ങളെ വർണാഭമാക്കാനാണ്.</p>

∙ റബർ പൂന്തോട്ടം

വീടിനുള്ളിൽ ഒരു പൂന്തോട്ടമൊരുക്കണോ ? വരാന്തയിലോ സിറ്റൗട്ടിലോ ജനാലയ്ക്കരികിലോ എവിടെയും വർണാഭമാക്കാൻ റബർ പൂച്ചട്ടികൾ കൊണ്ടു സാധിക്കും. പ്ലാസ്റ്റിക് ചട്ടികളേക്കാൾ കൂടുതൽ കാലം നിൽക്കുന്ന ഇവ പരിസ്ഥിതിക്ക് അത്ര ദോഷം വരുത്തുകയുമില്ല. പ്ലാസ്റ്റിക് ചട്ടികളേക്കാൾ 5 മടങ്ങിലേറെക്കാലം റബർ നിലനിൽക്കുമെന്നാണ് ആനന്ദ് പറയുന്നത്. ആവശ്യമായ നിറത്തിൽ ലഭിക്കുമെന്നതാണു മറ്റൊരു ഗുണം. നിർമാണഘട്ടത്തിൽ ഓർഗാനിക് പിഗ് മെന്റുകളാണു നിറത്തിനായി ചേർക്കുന്നത്. ഡീലർഷിപ്പ് മുഖേനയും ഓൺലൈനിലുമാണു വിതരണം നടത്താൻ ഉദ്ദേശിക്കുന്നത്. നിലവിൽ വിപണിയിലുള്ള റബർചട്ടികൾ ടയറിന്റെ അവശിഷ്ടങ്ങളുപയോഗിച്ചാണു നിർമിക്കുന്നത്.

∙റബറിന് ഡിമാൻഡ്

ഒരു വലിയ ചെടിച്ചട്ടി നിർമിക്കാൻ 250 ഗ്രാം റബർ വേണം. വിപണനസാധ്യതയുള്ള പുതിയ മേഖലകളിൽ റബർ ആവശ്യമായി വരുന്നത് ഈ മേഖലയിലെ കർഷകർക്കും ആശ്വാസമാകും. വിലയിടിവു മൂലം വലയുന്ന കർഷകർക്കു കൈത്താങ്ങാകാൻ റബർ ഉപയോഗിക്കുന്ന കൂടുതൽ സംരംഭങ്ങൾ വരുന്നതു സഹായകമാകും. ഇപ്പോൾ റബർ എൻജിനീയേഴ്സ് എന്ന സ്ഥാപനത്തിനു 2 വയസായി. വരുംനാളുകളിൽ കൂടുതൽ റബർ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ആനന്ദിന്റെ പദ്ധതി.

∙ ഇതാണ് ആനന്ദ്

∙പരുത്തിയിൽ നിന്നു കോട്ടൺ വേർതിരിക്കുന്ന ജിന്നിങ് പ്രക്രിയയിൽ ലെതർ ഡിസ്കിനു പകരം ആനന്ദ് റബർ ഡിസ്ക് വികസിപ്പിച്ചിട്ടുണ്ട്. തിനു കോട്ടൺ ടെക്നോളജി ഗവേഷണ കേന്ദ്രവുമായി ചേർന്നു പേറ്റന്റ് സ്വന്തമാക്കിയിട്ടുണ്ട് ആനന്ദ്.

∙2005ൽ ഐഎസ്ആർഒയെ ഉപഗ്രഹ പരീക്ഷണത്തിൽ സഹായിച്ച ആളാണ് ആനന്ദ്. ഉപഗ്രഹത്തെ വിക്ഷേപിച്ചശേഷം തിരിച്ചിറക്കിയ പദ്ധതിയിൽ കൂടിയ ചൂടിനെ പ്രതിരോധിക്കാൻ കവചം ആവശ്യമായിരുന്നു. അബലേറ്റിവ് പ്ലേറ്റ് എന്ന കവചം നിർമിച്ചത് ഈ തൃശൂർകാരനായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA