ADVERTISEMENT

മേലുകാവ് ∙ നെഞ്ചുറപ്പുണ്ടെങ്കിൽ എന്തിലും വിജയിക്കാമെന്ന് തെളിയിക്കുകയാണ് മേലുകാവുമറ്റം വടക്കേ മുളഞ്ഞനാൽ ഷെൽഫി. ജീവിതത്തിൽ പരീക്ഷണത്തിനിറങ്ങിയപ്പോഴെല്ലാം ലക്ഷ്യം വിജയമായിരുന്നു. 

16 മിനിറ്റിൽ 678 തവണ ബൈക്കുകൾ ഈ നെഞ്ചിലൂടെ കയറിയിറങ്ങിയതാണ്. ഈ ‌നെഞ്ചുറപ്പ് ലിംക റെക്കോർഡ് വരെ അംഗീകരിച്ചു. ഷെൽഫിയുടെ പുതിയ പരീക്ഷണം , കൃഷിയിലാണ്. വീട്ടു മുറ്റത്ത് ചെടിച്ചട്ടികളിലും ചാക്കുകളിലും വിളഞ്ഞു നിൽ‌ക്കുന്ന നെൽ കതിർ കണ്ടാൽ അത് മനസിലാകും. പലരും തോൽക്കുന്നിടത്തു നിന്നു ഷെൽഫി തുടങ്ങിയിരിക്കുന്നത് വിജയിത്തുടക്കമാണ്.

നിറങ്ങളും സുഗന്ധവുമുള്ള മനോഹര പുഷ്പങ്ങൾ പൂത്തു നിൽക്കുന്നതുപോലെയാണ് ഷെൽഫിയുടെ വീട്ടുമുറ്റത്ത് നെല്ല് കതിരണിഞ്ഞു നിൽക്കുന്നത്. പാരമ്പരാഗതമായി കർഷകരാണ് ഷെൽഫിയുടെ കുടുംബം. നേരത്തെ മുതൽ കരനെൽകൃഷി നടത്താറുണ്ടെങ്കിലും ആദ്യമായാണ് ചെടിച്ചട്ടിയിലെ കൃഷി. പരീക്ഷണാർത്ഥം 100 ചെടിച്ചട്ടികളിലാണിപ്പോൾ കൃഷി.

ഉമ ഇനത്തിൽപെട്ട നെല്ലാണു കൃഷി ചെയ്തിരിക്കുന്നത് 6 വിത്തുകളാണു ഓരോ ചട്ടിയിലും വിതച്ചത്.  മണ്ണ്, മണൽ, ചാണകപൊടി, മണ്ണിര കമ്പോസ്റ്റ്, അറക്കപ്പൊടി  കലർന്ന കോഴിവളം എന്നിവയ്ക്കു പുറമെ മണ്ണിലെ അമ്ലാംശം മാറുന്നതിനയി സോളോ മൈറ്റും ആണ് ചെടിച്ചട്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്. 

പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വിളവ് ലഭിച്ചിട്ടുണ്ടെന്നാണ് ഷെൽഫി പറയുന്നത്. നെൽക്കൃഷിക്കു പുറമെ    വിപുലമായ പച്ചക്കറി    കൃഷിയും     ഷെൽഫിക്കുണ്ട്.

16 സെന്റ് പുരയിടത്തിലാണ് പച്ചക്കറി കൃഷി. മല്ലി, പുതിന, കാബേജ് ,കോളിഫ്‌വർ, തക്കാളി, ചീര, ബജി മുളക് , പാവൽ, ചോളം, ഇഞ്ചി, ചൈനീസ് ഓറഞ്ച് എന്ന് വേണ്ട ,   എല്ലാം   ഷെൽഫിയുടെ കൃഷിയിടത്തിലുണ്ട്    കൃഷിയിലൂടെ    ലഭിക്കുന്ന  വരുമാനം കൂടുബ   ചിലവുകൾക്ക് തികയുന്നുണ്ടെന്നാണ്  ഷെൽഫി  പറയുന്നത്.

ഭാര്യ സിജി, മക്കളായ ആബിസ്, സേതൻസ് എന്നിവരുടെ പൂർണ്ണ പിന്തുണയും ഷെൽഫിയുടെ പ്രവർത്തനങ്ങൾക്ക് ഉണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com