sections
MORE

കൃഷിയിടത്തിൽ ആളിറങ്ങാതെ മരുന്നടിക്കാൻ പറക്കുംതളിക

HIGHLIGHTS
  • കുറഞ്ഞത് രണ്ടു ലക്ഷം രൂപയുണ്ടെങ്കിൽ കമ്പനിയുടെ കാർഷികഡ്രോണുകൾ സ്വന്തമാക്കാം
drone
SHARE

പാടത്ത് തണ്ടുതുരപ്പനോ ചാഴിയോ പ്രത്യക്ഷപ്പെടുമ്പോൾ കൃഷിക്കാരന്റെ ഉള്ള് പെടയ്ക്കും. നടീലും വളമിടീലു മുൾപ്പെടെ പണികൾ ഏറക്കുറെ പൂർത്തിയാക്കിയ പാടമാണ്. മുടക്കിയകാശെല്ലാം കീടങ്ങൾ കൊണ്ടുപോകുമോ? വലിയ കൂലി കൊടുത്താൽപോലും കൃത്യസമയത്ത് മരുന്നടിക്കാൻ തൊഴിലാളിയെകിട്ടില്ല. ദിവസം വൈകുന്തോറും കീടങ്ങൾ പെരുകും. ജൈവകീടനാശിനികളിൽനിന്നു രാസകീടനാശിനിയിലേക്കു മാറേണ്ടിവരും. സ്വന്തം വിള കളയാൻ ഏതു കൃഷിക്കാരനാണ് മനസ്സുവരിക. ‘വിഷമെങ്കിൽ വിഷമെ’ന്നു പറയാൻ കൃഷിക്കാരൻ നിർബന്ധിതനാവുകയാണ്. 

വിഷം തളിക്കുന്ന കൃഷിക്കാരും കർഷകത്തൊഴിലാളികളും തന്നെയാണ് അതിന്റെ ഒന്നാമത്തെ ഇരയെന്നു തിരുവല്ലയിലെ കീടനാശിനിദുരന്തം പഠിപ്പിക്കുന്നു. ആളുകൾ മരിക്കുന്നതു മാത്രമല്ല തീരാരോഗികളായി മാറുന്നതും ദുരന്തം തന്നെയാണല്ലോ? അപകടരഹിതമായ വിഷപ്രയോഗം നടത്താനുള്ള മാർഗങ്ങൾ പണ്ടേ നിലവിലുള്ളതാണെങ്കിലും അനുസരിക്കുന്നവർ അധികമില്ലെന്നു മാത്രം. ഈ സാഹചര്യത്തിലാണ് ആളില്ലാ മരുന്നുതളിയുടെ പ്രസക്തി. കൃഷിയിടത്തിൽ ആളിറങ്ങാതെ, ഡ്രോൺ ഉപയോഗിച്ചു മരുന്നും ദ്രവപോഷകങ്ങളും തളിക്കുന്നതിനെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ കേരളത്തിലാദ്യമായി ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷിതമായി മരുന്നു തളിക്കാൻ അവസരമൊരുക്കുകയാണ് ചേർത്തല തങ്കി സ്വദേശി ദേവനും റോവോണൈസ് കമ്പനിയും. ആകാശമായിരുന്നു ചെറുപ്പം മുതൽ ദേവന്റെ പ്രചോദനം. മാനത്തു പറക്കുന്ന വിമാനങ്ങളെ അടുത്തറിയാനുള്ള ആഗ്രഹം അദ്ദേഹത്തെ എയ്റോനോട്ടിക്കൽ എൻജിനീയറാക്കി. പത്തനംതിട്ട കടമ്മനിട്ടയി ലെ മൗണ്ട് സിയോൻ എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലത്തുതന്നെ തനതായ പരീക്ഷണപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു ഈ യുവാവ്. വെള്ളത്തിലൂടെയും ആകാശത്തുകൂടിയും നീങ്ങുന്ന ഡ്രോൺ ആയിരുന്നു അവയിൽ പ്രധാനം. പഠനകാലത്തിനു ശേഷം അതേ കോളജിൽ അധ്യാപകനായി പ്രവർത്തിച്ചപ്പോഴും ദേവന്റെ ചിന്തനാടിനു പ്രയോജനപ്രദമായ ഡ്രോൺ വികസിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. ഗുരുനാഥനായ അരുൺകുമാർ, ജൂനിയർ വിദ്യാർഥി ഗോകുൽ എന്നിവരുമായി ചേർന്ന് ഡ്രോൺ നിർമാണപരിശീലനത്തിനായി ധ്രുവ എവിയേഷൻ എന്ന കമ്പനിക്കു രൂപം നൽകുന്നതുവരെയെത്തി ഈ കമ്പം. വൈകാതെ, കോളജ് അധ്യാപകന്റെ വേഷം അഴിച്ചുവച്ച് വീട്ടിലെത്തിയ ദേവൻ കൃഷിക്കാർക്കു പ്രയോജനപ്പെടുന്ന ഡ്രോൺ വികസിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിൽ മുഴുകി. ആ നിശ്ചയദാർഢ്യത്തിനു ഫലമുണ്ടാകാൻ ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ– കൃ ഷിയിടങ്ങളിൽ മരുന്നും മറ്റും തളിക്കാവുന്ന ഡ്രോൺ ദേവന്റെ കരങ്ങളിൽ യാഥാർഥ്യ മായി. 

വെറുതെ ഒരു മാതൃക നിർമിക്കുകയല്ല ദേവൻ ചെയ്തത്; തുടർച്ചയായി പ്രവർത്തിപ്പിക്കാവുന്ന, പമ്പ് ഘടിപ്പിച്ച ഡ്രോൺ ആണ് രൂപപ്പെടുത്തിയത്. ചേർത്തലയ്ക്കു സമീപം കണിച്ചുകുളങ്ങരയിലെ ഒരു പാടത്ത് അതുപയോഗിച്ചു മരുന്നടിക്കാനും ദേവനു സാധിച്ചു. അര ഏക്കർ നിലത്ത് മരു ന്നു തളിക്കാൻ 30 മിനിറ്റേ വേണ്ടിവന്നുള്ളൂ. കൃഷിമന്ത്രി ഉൾപ്പെടെ പ്രമുഖരുെട മു മ്പിൽ വിജയകരമായി ഇതു പ്രവർത്തിപ്പിക്കാനായത് ആത്മവിശ്വാസം വർധിപ്പിച്ചു. കണ്ണൻദേവൻ കമ്പനിയുെട തേയിലത്തോട്ടങ്ങളിലും താൻ നിർമിച്ച ഡ്രോൺ പ്രദർ ശന മരുന്നുതളി നടത്തിയതായി ദേവൻ പറഞ്ഞു. കൃഷിയിടത്തിലെ യഥാർഥ സാ ഹചര്യങ്ങളിൽ ഉപയോഗിക്കാമെന്നുറപ്പാ യതോടെ വാണിജ്യാടിസ്ഥാനത്തിൽ കാർഷികഡ്രോൺ നിർമിക്കാനും കൃഷിക്കാരിലെത്തിക്കാനുമുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം. ഈ സംരംഭത്തിൽ ദേവനു സാമ്പത്തിക പിന്തുണ നൽകുന്നത് വിദേശ മലയാളികളായ കാഞ്ഞിരപ്പള്ളി സ്വദേശി എഡിസൺ വർഗീസും എറണാകുളം ഇടപ്പള്ളി സ്വദേശി ലിജോ ആന്റണിയുമാണ്. മൂവരും ചേർന്ന് റോവണൈസ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനി വഴിയാകും ഡ്രോൺ ബിസിനസ് നടത്തുന്നത്. 

devan1
ദേവൻ

പാടങ്ങളിൽ മാത്രമല്ല, റബർ, തേയില, തെങ്ങ്, കമുക് തോട്ടങ്ങളിലുമൊക്കെ മരുന്നുതളിക്കുന്ന ഡ്രോണുകളായിരിക്കും ഇവർ നിർമിക്കുക. കുറഞ്ഞത് രണ്ടു ലക്ഷം രൂപയുണ്ടെങ്കിൽ കമ്പനിയുടെ കാർഷികഡ്രോണുകൾ കൃഷിക്കാർക്ക് സ്വന്തമാക്കാം. അതിനു സാധിക്കാത്ത വർക്കായി ഡ്രോൺ വാടകയ്ക്കും നൽകും. വാടക എത്രയെന്നത് സർക്കാർ നയത്തിന്റെ കൂടി അടിസ്ഥാനത്തിൽ പിന്നീട് തീരുമാനിക്കും. കമ്പനി ജീവനക്കാർ ഷിയിടങ്ങളിലെത്തി ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കും. കൃഷിക്കാർക്കു കുറഞ്ഞ ചെലവിൽ സേവനമെത്തിക്കുന്നതിനൊപ്പം ഉപഭോക്താക്കളുെട ആവശ്യമനുസരിച്ച് വ്യത്യസ്ത ശേഷികളുള്ള ഡ്രോൺ നിർമിക്കാനും കാക്കനാട് ആസ്ഥാനമായുള്ള റോവണൈസ് തയാറാണ്. 

അഞ്ചു മുതൽ 20 ലീറ്റർ വരെ സംഭരണ ശേഷിയുള്ള ഡ്രോണുകളാണ് പൊതുവെ നിർമിക്കാറുള്ളത്. എത്ര സമയം അന്തരീ ക്ഷത്തിൽ ഉയർന്നു പറക്കാൻ കഴിയുമെന്നതും പ്രധാനപ്പെട്ട ഘടകമാണ്. പരീക്ഷണത്തിനായി ദേവൻ നിർമിച്ച ഡ്രോൺ അര മണിക്കൂർ തുടർച്ചയായി പറക്കുന്നതായിരുന്നു. ഇത് ഒരു മണിക്കൂർവരെ പറക്കാൻ ശേഷിയുള്ളതാക്കാനാവും. വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനു കേന്ദ്രസർക്കാർ നിയന്ത്രണങ്ങളുണ്ട്. ഇതു സംബന്ധിച്ച ഡ്രോൺനയം കേന്ദ്രസർക്കാർ അടുത്തകാലത്താണ് അംഗീകരിച്ചത്. നയം വ്യക്തമായ സാഹചര്യത്തിൽ കാർഷിക രംഗത്തെ ഡ്രോൺ ഉപയോഗം വർധിക്കു മെന്നാണ് ദേവന്റെ കണക്കുകൂട്ടൽ. 

ഉയരമുള്ള തെങ്ങുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നുതളിക്ക് പരിമിതി കളുണ്ടായിരുന്നു. എന്നാൽ ഇതു മറികട ന്ന് വശങ്ങളിൽ നിന്നു കൂമ്പോലയ്ക്കു നേ രേ മരുന്നു ചീറ്റുന്ന സംവിധാനം ദേവൻ രൂപകൽപന ചെയ്തിട്ടുണ്ട്. ക്യാമറയുടെ സഹായത്തോെട കൃഷിയിടങ്ങൾ നിരീക്ഷിച്ച് വിളവ്, കീടശല്യം, കളസാന്നിധ്യം എന്നിവ എത്രമാത്രമുണ്ടെന്നു മനസ്സിലാ ക്കാനും ഡ്രോൺ കൃഷിക്കാരെ സഹായി ക്കും, വ്യത്യസ്ത ഉപകരണങ്ങളുമായി നിശ്ചിത ഉയരത്തിൽ നിശ്ചിത പാതയി ലൂെട നീങ്ങുക മാത്രമാണ് ഡ്രോൺ ചെ യ്യുക. മരുന്നു തളിക്കുന്ന ചെറുപമ്പ് മു തൽ ക്യാമറ വരെ ഇപ്രകാരം ഡ്രോണിൽ ഘടിപ്പിക്കാം. വിദൂരനിയന്ത്രണ സംവിധാ നത്തിലൂെട നിലത്തു നിന്നു തന്നെ ഡ്രോ ണും അതിലെ ഉപകരണങ്ങളും പ്രവർത്തി പ്പിക്കാനാകും. 

കേരളത്തിന്റെ കാർഷികരംഗത്ത് വലിയ മാറ്റങ്ങൾക്ക് റോവണൈസ് ഡ്രോണുകൾ തുടക്കം കുറിക്കുകയാണെന്ന് ദേവൻ ചൂണ്ടിക്കാട്ടി. നെൽപാടത്തും റബർതോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും പൈനാപ്പിൾ കൃഷിയിലുമൊക്കെ മരുന്നുതളിക്ക് ഏറെ പ്രാധാന്യമുണ്ട്. വിദഗ്ധതൊഴിലാളികളെ കിട്ടാനില്ലാത്തതും വർധിച്ച കൂലിച്ചെലവും മൂലം പല കൃഷിക്കാരും മരുന്നുതളി ഒഴിവാക്കുന്നത് ഉൽപാദനക്ഷമത കുറയ്ക്കുന്നു. സസ്യസംരക്ഷണപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ കാർഷികഡ്രോണുകൾ ഉപകരിക്കുമെന്ന് ദേവൻ ചൂണ്ടിക്കാട്ടി. 

മരുന്നു തളിക്കാൻ മാത്രമല്ല കീടരോഗങ്ങളുെടയും കളകളുടെയുമൊക്കെ സാന്നിധ്യം എത്രമാത്രം രൂക്ഷമാണെന്നു മനസ്സിലാക്കാനും ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ സാധിക്കും. നിർമിതബുദ്ധി പ്രയോജനപ്പെടുത്തികളകളുെടയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തുന്ന ഡ്രോണുകൾ നിർമിക്കാനായിരിക്കും ഇനി തന്റെ ശ്രമമെന്ന് ദേവൻ വ്യക്തമാക്കി. കീട, രോഗ നിരീക്ഷ ണവും നിർമാർജനവുമുൾപ്പെടെയുള്ള സമ്പൂർണ പാക്കേജ് കൃഷിയിടങ്ങൾക്കായി അവതരിപ്പിക്കാൻ ഇതുവഴി സാധിക്കും. കൂടുതൽ കാര്യക്ഷമതയുള്ള പോഷകങ്ങൾ കുറഞ്ഞ അളവിൽ പത്രപോഷണം വഴി നൽകുന്ന രീതി വ്യാപകമായിവരികയാണ്. ഇപ്രകാരം പോഷകങ്ങൾ തളിച്ചു നൽകുന്നതിനും ഡ്രോൺ പ്രയോജനപ്പെടുത്താം. 

അതേസമയം കാർഷികരംഗത്തെ അപൂർവം സ്റ്റാർട്ട് അപ്പുകളിലൊന്നായിട്ടും ദേവന്റെ സംരംഭത്തിനു സർക്കാരിന്റെ പിന്തുണ കാര്യമായി കിട്ടിയിട്ടില്ല. സ്റ്റാർട്ടപ് മിഷന്റെ സഹായം തേടിയെങ്കിലും പ്രോത്സാഹനജനകമായ മറുപടിയല്ല ലഭിച്ച തെന്നു ദേവൻ പറഞ്ഞു. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ കാർഷിക ഡ്രോൺ വികസിപ്പിക്കുന്ന യുവസംരംഭകർക്ക് ഏറെ പ്രോത്സാഹനം കിട്ടുന്നുണ്ട്. ഫോൺ: 9846073050 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA