sections
MORE

കർഷകർക്ക് കൂട്ട് സൂര്യശോഭ

cocunt
SHARE

ജൈവരീതിയിൽ ഏതാനും ഏക്കർ മഞ്ഞൾ കൃഷി ചെയ്തെന്നു കരുതുക. നല്ല വിളവുമുണ്ടായി. എവിടെ വിൽക്കും? എങ്ങനെ വിൽക്കും? ആരെങ്കിലും സഹായിക്കാനുണ്ടെങ്കിൽ പുഴുങ്ങിയുണങ്ങി കച്ചവടക്കാർക്കു കൊടുക്കുമെന്നാവും മറുപടി. സഹായത്തിന് ആളില്ലാത്തവരാകട്ടെ, പച്ചമഞ്ഞളായിത്തന്നെ വിൽക്കാനും മടിക്കില്ല. വിയർപ്പൊഴുകുന്ന ജോലികൾക്കൊന്നും ആളില്ലാത്ത നാട്ടിൽ ഇതൊക്കെയേ നിവൃത്തിയുള്ളൂ. എന്നാൽ പച്ചമഞ്ഞളുമായി ചെന്നാൽ നി റവും ഗുണവും മണവുമൊന്നും നഷ്ടപ്പെടാതെ ഉണങ്ങിപ്പൊടിച്ചു തരാൻ ആളുണ്ടെങ്കിലോ– അതും മണിക്കൂറുകൾക്കുള്ളിൽ. തൃശൂർ അത്താണി വ്യവസായ എസ്റ്റേറ്റിലെ സൂര്യശോഭ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ പി.കെ. സുരേഷ്കുമാറും മകൻ സോനുവുമാണ് ഈ സേവനവുമായ കർഷകരിലേക്കെത്തുന്നത്. 

മഞ്ഞൾ മാത്രമല്ല, നാളികേരം, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ഗ്രാമ്പൂ, മുരിങ്ങയില, പൈനാപ്പിൾ, വാഴപ്പഴം, മറ്റ് ഫലവർഗങ്ങൾ, പച്ചക്കറികൾ എന്നുവേണ്ട ഒരുവേള നെല്ലുപോലും ജലാംശം നീക്കി സംസ്കരിക്കുന്നതിന് ഏറ്റവും മികച്ച വിദ്യ കേരളത്തിലെ കൃഷിക്കാർക്ക് ലഭ്യമാക്കിയിരിക്കുകയാണ് സൂര്യശോഭ. നാളികേരത്തിന്റെ തന്നെ മുപ്പതുതരം മൂല്യവർധിത ഉൽപന്നങ്ങൾ ഇവിടെ സംസ്കരിക്കാൻ സാധിക്കും. നിശ്ചിത നിലവാരമുള്ള തേങ്ങയുമായി ചെന്നാൽ നാളികേരപാൽപ്പൊടി, തൂൾതേങ്ങ, പന്ത്രണ്ടു തരം ചിപ്സുകൾ, 

cocunt1
സുരേഷ് കുമാർ സംസ്കരണ ശാലയിൽ

കോക്കനട്ട് ഫ്ലേക്സ്, വിർജിൻ കോക്ക നട്ട് ഓയിൽ, നാളികേര പഞ്ചസാര, നാളികേര തേൻ, ഇളനീർ പൊടി തുടങ്ങിയ ഉൽപന്നങ്ങളുമായി മടങ്ങാമെന്നു സാരം. നിറമോ ഗുണോ നഷ്ടപ്പെടാതെയാണ് എല്ലാ ഉൽപന്നങ്ങളും സംസ്കരിക്കപ്പെടുന്നതെന്നതും ശ്രദ്ധേയം. രാജ്യാന്തരനിലവാരത്തിൽ സംസ്കരിക്കുന്നതിനാൽ ഈ ഉൽപന്നങ്ങൾക്കു കയറ്റുമതി സാധ്യതയുമുണ്ട്. മുൻകൂട്ടി ഓർഡർ നേടാനായാൽ സൂര്യശോഭയുെട സംസ്കരണശാലയിൽ തന്നെ പായ്ക്ക് ചെയ്ത് കയറ്റുമതി ഏജൻസികൾക്കു നൽകിയാൽ മ തിയാവും. ഇതുവഴി ആദായം ഇരട്ടിയല്ല, അതിലേറെ നേടാം. സംസ്കരിച്ച ഉൽപന്നങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്താനും സൂര്യശോഭയുെട സഹായമുണ്ടാകും.

അഞ്ചു വർഷം മുമ്പ് മൂന്ന് നാളികേര ഉൽപന്നങ്ങളുമായി ആരംഭിച്ച സൂര്യശോഭയ്ക്ക് ഇപ്പോൾ ഇരുപത്തഞ്ചിലധികം മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ട്. ഒരു ദിവസം ഒരു ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള യൂണിറ്റായതിനാൽ കൃഷിക്കാർ എത്രയധികം നാളികേരം കൊണ്ടുവന്നാലും വാങ്ങാൻ സാധിക്കുമെന്ന് സുരേഷ്കുമാർ അവകാശപ്പെട്ടു. വ്യത്യസ്ത നാളികേര ഉൽപന്നങ്ങളുള്ളതിനാൽ മൂപ്പ് കുറഞ്ഞതെന്നോ ഉണങ്ങിയതെന്നോ ഭേദമില്ലാതെ എല്ലായിനം തേങ്ങയും ഇവർ വാങ്ങാൻ തയാറാണ്. 

കാർഷികോൽപന്നങ്ങളിലെ ജലാംശം നീക്കി ഉണക്കിയെടുക്കുന്നതിനു വിവിധ സാങ്കേതികവിദ്യകൾ നിലവിലുണ്ട്. എന്നാൽ അവയെക്കാൾ കൂടുതൽ കാര്യക്ഷമവും നിലവാരമുള്ളതുമായ മൈക്രോവേവ് ഡീഹൈഡ്രേഷൻ സാങ്കേതികവിദ്യയാണ് ഇപ്പോൾ സൂര്യശോഭ ഉപയോഗിക്കുന്നതെന്നു സോനു ചൂണ്ടിക്കാട്ടി. ഇന്ത്യയിലാദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉൽപന്നങ്ങൾ ഉയർന്ന അളവിൽ കുറഞ്ഞ സമയത്തിനുള്ളിൽ സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ചയന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു. എട്ടു മണിക്കൂറിനുള്ളിൽ പത്തു ടൺ വരെ സംസ്കരിക്കാൻ ശേഷിയുള്ള ഈ യന്ത്രമുപയോഗിച്ച് ഒട്ടേറെ ഉൽ പന്നങ്ങൾ സൂര്യശോഭ വിദേശവിപണിയി ലെത്തിക്കുന്നുണ്ട്. നാളികേര ചിപ്സ് മുതൽ ഇളനീർപൊടി വരെയുള്ള ഈ ഉൽ പന്നങ്ങളുെട നിലവാരം ഏറെ മെച്ചമാണ്. 

cocunt61
കാർഷികോൽപന്ന സംസ്കരണ പ്ലാന്റ്

സൂര്യശോഭയുെട കയറ്റുമതി ഉൽപന്നങ്ങളുണ്ടാക്കുന്നതിന് ഈ സംസ്കരണ ശാലയുെട ശേഷി ഭാഗികമായി മാത്രമേ ആവശ്യമുള്ളൂ. അധികമുള്ള സംസ്കരണ ശേഷി കേരളത്തിലെ കൃഷിക്കാർക്കും കർഷക കമ്പനികൾക്കും പ്രയോജനപ്പെടുത്താൻ അവസരമൊരുക്കിയിരിക്കുകയാണ് ഇവർ. വിളവെടുത്ത ഉൽപന്നങ്ങൾ നേരിട്ട് ഇവിടെയെത്തിച്ചാൽ ഉണങ്ങിയ ശേഷം അതേ രൂപത്തിലോ കഷണങ്ങളാക്കിയോ പൊടിരൂപത്തിലോ കൊണ്ടുപോകാം. ഇതിനകം കാലടിയിലെ ജാതി കർഷക കൂട്ടായ്മയടക്കം പല സംരംഭകരും സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. കർഷക ഉൽപാദക കമ്പനികൾക്ക് വലിയ അവസരമാണ് സൂര്യശോഭ ഒരുക്കിയിരി ക്കുന്നതെന്നു സുരേഷ്കുമാർ ചൂണ്ടിക്കാട്ടി. കാര്യമായ മൂലധന നിക്ഷേപമില്ലാതെ തന്നെ കയറ്റുമതിക്കായി സ്വന്തം വിഭവങ്ങൾ തയാറാക്കാൻ ഇതുമൂലം സാധിക്കും. കയറ്റുമതിയിലൂെട വരുമാനം കിട്ടുന്നതനു സരിച്ച് വികസനപ്രവർത്തനങ്ങൾ നടത്തു കയുമാവാം. സംസ്കരണത്തിലും ഗുണനി ലവാരപാലനത്തിലും കാര്യമായി ശ്രദ്ധിക്കേണ്ടതില്ലാത്തതിനാൽ ഉൽപാദനം, വിപണനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കാനും ഈ സൗകര്യം പ്രയോജനപ്പെടുന്നു. കറിവേപ്പില, മുരിങ്ങ ക്കായ, മുരിങ്ങയില എന്നിവ ഗുണം നഷ്ട പ്പെടാതെ ഉണങ്ങിപ്പൊടിച്ച് ഉപയോഗിക്കുമ്പോൾ അവ പൂർണമായി ശരീരത്തിലെത്തുമെന്ന് സുരേഷ്കുമാർ ചൂണ്ടിക്കാട്ടി.

ഫോൺ: 9447668543

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA