ADVERTISEMENT

ആശിച്ചു വാങ്ങിയ ഒാർക്കിഡ് മുരടിച്ചു നിൽക്കുന്നു, ചോദിച്ച കാശിനു സ്വന്തമാക്കിയ കള്ളിച്ചെടി കരുത്തി ല്ലാതെ വാടുന്നു. അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ഒട്ടേറെപ്പേർ നേരിടുന്ന പ്രശ്നമാണിത്. പരിപാലനത്തിനൊന്നും കുറവില്ല. പിന്നെന്തായിരിക്കും കാരണം? നടീൽമിശ്രിതം ചെടിയുടെ വളർച്ചയ്ക്കു ഗുണകരമാവുന്നില്ല; അതുതന്നെ. ഓരോന്നിനും വേണം ഒാരോ നടീൽമിശ്രിതക്കൂ ട്ട്. അനുയോജ്യമായ നടീൽമിശ്രിതം ലഭി ക്കുന്നതോടെ ചെടി അടിമുടി മാറും. വളർ ച്ചയും പൂവിടലും ദ്രുതഗതിയിലാവും. ഒാർ ക്കിഡും കാക്റ്റസുംപോലുള്ള വിദേശി കള്‍ വിശേഷിച്ചും’’, ആലുവ മാറമ്പള്ളി നെല്ലിക്കകത്ത് അനസ് നാസർ പറഞ്ഞുവരുന്നത് കസ്റ്റമൈസ്ഡ് ജൈവ നടീൽമിശ്രിതം എന്ന സ്വന്തം സംരംഭത്തെക്കുറിച്ചാണ്. 

anas
അനസ്

 

എംബിഎ പൂർത്തിയാക്കിയ അനസ് ആദ്യം കൈവച്ചത് മൾട്ടി മീഡിയ സംരംഭ ത്തിൽ. ഇടയ്ക്കുവച്ചു ട്രാക്കു മാറി ചിരട്ട ക്കരി(ചാർക്കോൾ)യുടെ വിപണനസാധ്യ തകളിലേക്കു തിരിഞ്ഞു. വ്യവസായശാ ലകൾക്കു മുതൽ ഇറച്ചിവിഭവങ്ങൾ ത യാറാക്കുന്ന ബാർബിക്യുകൾക്കുവരെ ചി രട്ടക്കരി ആവശ്യമുണ്ട്. ചിരട്ടക്കരി നിർമാ ണവും വിൽപനയും സജീവമായ നാളുക ളിലാണ് ഒാർക്കിഡിന്റെ വളർച്ചാമാധ്യമ ങ്ങളിലൊന്ന് ചിരട്ടക്കരിയാണെന്ന് അറി യുന്നത്. അതോടെ ഒാർക്കിഡ് പ്രേമികൾ ക്ക് ഓൺലൈനിലൂടെ ചാർക്കോൾ വിൽ പന തുടങ്ങി. വിദേശത്തുനിന്നെത്തുന്ന ഒാർക്കിഡ്, കള്ളിച്ചെടി(കാക്റ്റസ്) ഇന ങ്ങൾ നമ്മുടെ കാലാവസ്ഥയിൽ വളർത്തി യെടുക്കാനും അവയുടെ തൈകൾ ഉൽ പാദിപ്പിക്കാനുമുള്ള പ്രയാസങ്ങളെക്കുറി ച്ചു കേൾക്കുന്നതും ഇക്കാലത്ത്.

Screenshot_20181125_203820

 

 ഒാരോ ഇനം ചെടിയുടെയും ആവ ശ്യങ്ങളും സവിശേഷതകളും കണ്ട റിഞ്ഞ് അവയ്ക്ക് അനുയോജ്യ മായ നടീൽമിശ്രിതം വിൽപന യ്ക്കെത്തിക്കുക എന്ന ഇന്നത്തെ സംരംഭത്തിലേക്ക് അനസ് എത്തു ന്നത് അങ്ങനെ. വീടുകളിലും നഴ്സ റികളിലും വിശിഷ്ടയിനം വിദേശ ച്ചെടികൾ വളർത്താനും തൈകൾ ഉൽപാ ദിപ്പിക്കാനും താൽപര്യപ്പെടുന്നവരാണ് അനസിന്റെ ഉപഭോക്താക്കൾ. പൂച്ചെടി ത്തൈകൾ വളർത്തിയെടുക്കുന്നവർക്കും അടുക്കളത്തോട്ടത്തിലേക്ക് ഗ്രോബാഗു കൾ തയാറാക്കി നൽകുന്നവർക്കും നടീൽ മിശ്രിതത്തിന്റെ മേന്മ പ്രധാനമാണല്ലോ. 

 

ഇത്തിരി മാത്രം വിസ്തൃതിയുള്ള വീ ട്ടുമുറ്റത്തും ഉൾത്തളങ്ങളിലുമെല്ലാം അല ങ്കാരച്ചെടികൾ വളർത്തുന്ന നഗരവാസി കൾ ഒട്ടേറെയുണ്ട്. വേണ്ടത്ര മുന്നറിവു കൾ ഇല്ലാത്തതുകൊണ്ടും പരിപാലനത്തി നു വേണ്ടത്ര സമയം ചെലവഴിക്കാനാ വാത്തതുകൊണ്ടും പലരും ചെടിവളർത്തി പരാജയപ്പെടാറുമുണ്ട്. പുതുതായി അടു ക്കളത്തോട്ടമൊരുക്കുന്നവർ വിശേഷിച്ചും. അതുകൊണ്ടുതന്നെ യോജിച്ച നടീൽമി ശ്രിതം തേടുന്നവരിൽ ഏറെയും നഗ രങ്ങളിലെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവരെന്ന് അ നസ്. 

IMG-20190110-WA0008

 

IMG-20190110-WA0010

മണ്ണില്ലാക്കൃഷി

 

മണ്ണാണ് ജീവൻ എന്നൊക്കെ പറയുമെങ്കിലും ഇന്ന ത്തെ സാഹചര്യത്തിൽ മലിനപ്പെട്ട മണ്ണുതന്നെയാണ് പല പ്പോഴും ചെടികളുടെ വളർച്ച നാണ് അനസ്. മണ്ണിലൂടെ കടന്നു വരുന്ന രോഗ, കീട ബാധകളാണ് പലരുടെയും പ ക്കറികളെയും പൂച്ചെടികളെയും നശിപ്പി ക്കുന്നത്. മണ്ണൊഴിവാക്കി, പൂർണമായും ജൈവഘടകങ്ങൾ മാത്രം ഉൾപ്പെടുത്തി ഒാ രോ ചെടിക്കും യോജിച്ച നടീൽമാധ്യമം ക ണ്ടെത്തുക എളുപ്പമായിരുന്നില്ല. പായൽ മുതൽ മരപ്പൊടിയും വാഴനാരും കരിമ്പു ചണ്ടിയും കുളവാഴയുംവരെ സംസ്കരിച്ചെ ടുത്ത് അവയെ കൃത്യമായ അനുപാത ത്തിൽ കൂട്ടിച്ചേർത്ത് അവയിൽ ജൈവ പോഷകങ്ങൾ കലർത്തി, അമ്ല ക്ഷാര നില (പിഎച്ച്), ഇ സി(ഇലക്ട്രിക് കണ്ടക്റ്റിവിറ്റി) എന്നിവ ക്രമീകരിച്ച്, വിവിധയിനം ചെടി കൾ വളർത്തി പരീക്ഷിച്ചാണ് വ്യത്യസ്ത മായ നടീൽമിശ്രിതങ്ങളിലേക്ക് അനസ് എത്തിച്ചേർന്നത്. 

 

ആലപ്പുഴ എസ്ഡി കോളജിലെ സുവോ ളജി അധ്യാപകൻ ഡോ. ജി. നാഗേന്ദ്രപ്രഭു വിൽനിന്നാണ് കുളവാഴയുടെ സാധ്യത കൾ അറിയുന്നത് (വിശദവിവരങ്ങൾ പേജ് 64 ൽ). കുളവാഴ സംസ്കരിച്ച് നടീൽമിശ്രിത ത്തിൽ ഉൾപ്പെടുത്തിയപ്പോൾ ചെടിക്ക് പോഷകങ്ങൾ എത്തിക്കാനുള്ള മികച്ച മാധ്യമമായി അതു മാറുന്നതായി കണ്ടു. കുളവാഴയുൾപ്പെടെ മറ്റെല്ലാ ഘടകങ്ങളും പ്രാദേശികമായിത്തന്നെ കണ്ടെത്തുന്നവ യാണ്. മതിലിൽ വളരുന്ന പായൽപോലും ചില ചെടികൾക്ക് ഒന്നാന്തരം നടീൽമാ ധ്യമമെന്ന് അനസ്. നാരു നീക്കി ചകിരി ച്ചോർ തയാറാക്കുന്നതുൾപ്പെടെയുള്ള ആ വശ്യങ്ങൾക്കായി ആലുവായിൽ അനസി ന് നിർമാണ യൂണിറ്റുണ്ട്. 

 

കള്ളിച്ചെടികൾ, ഒാർക്കിഡുകൾ, അടു ക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറികൾ, വീട്ടാവശ്യത്തിനായി പരിപാലിക്കുന്ന ഒൗ ഷധച്ചെടികൾ എന്നിവയ്ക്കുള്ള നടീൽ മിശ്രിതത്തിനാണ് നിലവിൽ മുഖ്യ പരിഗ ണന. പൂച്ചെടി വിപണിയിൽ ഇന്ന് ഏറെ പ്രിയമുള്ളവയാണ് വിദേശയിനം കള്ളി ച്ചെടികൾ. വളവും വെള്ളവും പരി മിതപ്പെ ടുത്തി എത്ര കാര്യക്ഷമമായി പരിപാലി ച്ചാലും സാധാരണ നടീൽമിശ്രിതത്തിൽ കള്ളിച്ചെടികളുടെ വളർച്ചയും വിത്തുൽ പാദനവും തൈകൾ തയാറാക്കലും പ്ര യാസകരമാണ്. താൻ തയാറാക്കുന്ന ന ടീൽമിശ്രിതത്തിൽ പക്ഷേ അവയുടെ വ ളര്‍ച്ച മികച്ചതെന്ന് അനസ് അവകാശപ്പെ ടുന്നു. കാക്റ്റസ് ഇനങ്ങൾ കൂടുതൽ ഇ ഷ്ടപ്പെടുന്നത് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലുള്ളവരാണ്. ഒാർഡർ കൂടുതൽ ലഭിക്കുന്നതും അവിടെ നിന്നുതന്നെ. തുളസിയും സ്റ്റീവിയയും കറ്റാർവാഴയുംപോലുള്ള ഗൃഹൗഷധികൾ പരിപാലിക്കുന്നതിനുള്ള നടീൽമിശ്രിത ത്തിനും ഏറെ പ്രിയമുണ്ട്. 

 

ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഒാൺ ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഒാർഗാന്യൂർ എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്ന അനസിന്റെ നടീൽമിശ്രിതത്തിന് ഇന്ന് ഇ ന്ത്യയ്ക്കു പുറത്തും ഉപഭോക്താക്കളുണ്ട്. പൂമുഖത്തും ഉൾത്തളങ്ങളിലുമെല്ലാം ആ കർഷകമായ രീതിയിൽ ചെടികൾ പരി പാലിക്കാവുന്ന ഡിസൈനർ പ്ലാന്റർ ബോ ക്സുകളിലേക്കു കൂടി കടക്കുകയാണ് അനസിന്റെ സംരംഭം. ഫോൺ: 88486 44650

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com