sections
MORE

‌വേഗം വേണം വൈഗ

Bunch-cut
നിലത്തുനിന്നുകൊണ്ട് വാഴക്കുല പൊതിഞ്ഞുകൊട്ടാനുള്ള ഉപകരണം വൈഗ നഗരിയിൽ കൃഷിമന്ത്രി വി. എസ്. സുനിൽ കുമാർ പ്രദർശിപ്പിക്കുന്നു
SHARE

മൂന്നു വർഷം മുമ്പാണ് കേരളത്തിന്റെ കാർഷികമേഖലയ്ക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് മൂല്യവർധനയിലൂെട വരുമാനവർധന (വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ–വൈഗ) എന്ന ആശയം കൃഷിവകുപ്പ് മുന്നോട്ടുവച്ചത്. ആശയപ്രചാരണത്തിനായി അതേ പേരിൽ വിപുലമായ കാർഷികമേളയും നടത്തി. വൈഗമേളയുെട മൂന്നാമത്തെ പതിപ്പ് ഇക്കഴിഞ്ഞ ഡിസംബറിൽ തൃശൂർ തേക്കിൻകാട് മൈതാനത്തു നടന്നു. വിപുലമായ സന്നാഹങ്ങളോടെയും ജനപങ്കാളിത്തത്തോടെയും നടന്ന മേള ഏറെ ശ്രദ്ധേയമായി. 

മൂന്നു വർഷമായി ഏറെ പണം മുടക്കി പ്രചരിപ്പിച്ച ആശയം ലക്ഷ്യത്തിലേക്ക് എത്രമാത്രം എത്തിയെന്നുകൂടി ഇതോടൊപ്പം അന്വേഷിക്കേണ്ടതുണ്ട്. വൻകിട വ്യവസായികളെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കു കൊണ്ടുവരാൻ വ്യവസായവകുപ്പും കേന്ദ്രഭക്ഷ്യസംസ്കരണ വകുപ്പും പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഇതിനിടയിൽ കൃഷിക്കാർക്കായി ഇത്തിരി ഇടം കണ്ടെത്താനായിരുന്നു കൃഷിവകുപ്പിന്റെ പരിശ്രമം. കാർഷികോൽപന്നങ്ങളുെട പ്രാഥമിക സംസ്കരണവും ചെറുകിട ഉൽപന്നനിർമാണവും വഴി കൃഷിക്കാർക്ക് അധികവരുമാനം നേടുന്നതിനു സാധിക്കും. ഭക്ഷ്യസംസ്കരണരംഗത്തെ അതികായരുമായി മത്സരിക്കുന്നതിനല്ല, അവരുടെ സംരംഭങ്ങൾക്കു പൂരകമായ ചെറുസംരംഭങ്ങളിലൂെട നേട്ടമുണ്ടാക്കാനാണ് വൈഗയിലൂെട കൃഷിക്കാരെ പഠിപ്പിച്ചുവന്നത്. 

സംസ്കരണശാലകളും മറ്റുമുണ്ടാക്കി ഈ രംഗത്തേക്കു കടക്കുന്നതിനു കൃഷിക്കാർക്ക് പരിമിതികൾ ഏറെയുണ്ട്. ഇതു മറികടക്കുന്നതിനായി അ‍ഞ്ച് അഗ്രോപാർക്കുകൾ സ്ഥാപിക്കുമെന്നും വൈഗ പദ്ധതിയുെട തുടക്കത്തിൽതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത്തരം പാർക്കുകളിലെത്തി കൃഷിക്കാർ പ്രാഥമിക സംസ്കരണവും മൂല്യവർധനയും നടത്തുമെന്നും അധികാദായം നേടുമെന്നുമായിരുന്നു സങ്കൽപം. ഇനി നടന്നതെന്താണെന്നു നോക്കാം. വൈഗ ആരംഭിച്ചതിനു ശേഷം കാർഷിക രംഗത്തെ മൂല്യവർധനയുടെ സാധ്യതകളെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണമുണ്ടായെന്നതു മികച്ച നേട്ടം. എന്നാൽ ഈ ബോധ്യം പ്രവൃത്തിപഥത്തിലെത്തിക്കാൻ എത്ര കൃഷിക്കാർക്കു കഴിഞ്ഞു?. വളരെ കുറച്ചു കൃഷിക്കാരും കർഷകപ്രസ്ഥാനങ്ങളും മാത്രമാണ് മൂല്യവർധനയിലൂടെ നേട്ടം ഉണ്ടാക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ചെറുകിട സംസ്കരണകേന്ദ്രങ്ങൾ ആരംഭിച്ചവരിൽ പലരും ബാലാരിഷ്ടതകളിൽ നട്ടം തിരിയുകയാണ്. സംരംഭകരാകാൻ ആഗ്രഹിക്കുന്നവരുെട ചെറിയ ശതമാനത്തിനു മാത്രമേ ആളും അർഥവും കണ്ടെത്തി പ്രവർത്തനമാരംഭിക്കാൻ കഴിയുന്നുള്ളൂ. 

ചെറുകിടകൃഷിക്കാർക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ആശയമായിരുന്നു അഗ്രോ പാർക്കുകൾ. തൃശൂർ ജില്ലയിലെ കണ്ണാറയിലായിരിക്കും ആദ്യത്തെ അഗ്രോ പാർക്ക് തുടങ്ങുന്നതെന്ന് കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു. പഴങ്ങളുടെയും തേനിന്റെയും മൂല്യവർധനയ്ക്കായിരിക്കും ഇവിടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനായിരുന്നു പാർക്ക് നടപ്പാക്കാനുള്ള ചുമതല. എന്നാൽ ഏറെ ആവേശത്തോെട പാർക്കുകൾക്കായി കാത്തിരുന്ന കൃഷിക്കാരും കർഷകപ്രസ്ഥാനങ്ങളും ഇപ്പോൾ നിരാശയിലാണ്. സംസ്ഥാനത്ത് ഒരിടത്തും അഗ്രോപാർക്ക് യാഥാർഥ്യമാക്കാൻ കൃഷിവകുപ്പിനു കഴിഞ്ഞിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും വൈകാതെ ആരംഭിക്കുമെന്ന പതിവുപല്ലവി മാത്രമാണ് അധികൃതർക്ക് ഇതേക്കുറിച്ചു പറയാനുള്ളത്. 

അഗ്രോപാർക്കുകൾ വൈകുന്നതിനു കാരണമെന്താണെന്നു കേരളത്തിലെ കൃഷിക്കാരോട് വിശദീകരിക്കാൻ കൃഷിവകുപ്പിനു കടമയുണ്ട്. ഫണ്ടില്ലാത്തതിനാൽ പദ്ധതി വൈകുന്നത് ന്യായീകരിക്കാവുന്ന കാര്യമല്ല. കോടികൾ ചെലവഴിച്ച് പ്രചരണ മാമാങ്കങ്ങൾ നടത്തുമ്പോൾ അത്രയും തുകയെങ്കിലും അതിലെ ആശയങ്ങൾ ‌ നടപ്പാക്കാനായും മാറ്റിവയ്ക്കേണ്ടതല്ലേ? കണ്ണാറയിലെ കാർഷികഗവേഷണകേന്ദ്രത്തോടു ചേർന്നുള്ള സ്ഥലമാണ് അഗ്രോപാർക്കിനായി കണ്ടെത്തിയതെന്നറിയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഈ സ്ഥലം യഥാസമയം ഏറ്റെടുക്കാനും കെട്ടിട സൗകര്യമുണ്ടാക്കാനും ഒരു വർഷത്തിലധികം സാവകാശം ആവശ്യമുണ്ടോ? സ്വകാര്യ സംരംഭകർപോലും കൃഷിക്കാരുമായി സംസ്കരണ സൗകര്യം പങ്കിടുന്ന കാലമാണിത്. ഇതിനൊരു ഉദാഹരണമാണ് തൃശൂർ ജില്ലയിലെ അത്താണിയിലുള്ള സൂര്യശോഭ . സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കൃഷിവകുപ്പിനു സാധിക്കേണ്ടതല്ലേ. 

കേരളത്തിലെ കൃഷിക്കാരുെട വരുമാ നവർധനയാണ് വൈഗയുടെ അടിസ്ഥാന ലക്ഷ്യം. മൂല്യവർധന അതിനുള്ള ഒരു മാർഗം മാത്രം. പഞ്ചായത്തു തോറും അവിടുത്തെ കാർഷികോൽപാദനത്തിനു േചരുന്ന ചെറുകിട സംസ്കരണ സംരംഭങ്ങളുണ്ടായാലേ ഇതു സാധ്യമാകൂ. എ ന്നാൽ ഇത്തരം ചെറു സംരംഭങ്ങൾക്ക് വി പണനരംഗത്ത് പരിമിതികളേറെയാണ്. അതു മറികടക്കാനും സർക്കാർ സംവിധാനം പിന്തുണ നൽകേണ്ടതുണ്ട്. കൂടുതൽ കൃ ഷിക്കാർക്കു പ്രയോജനപ്പെടുന്ന വിധ ത്തിൽ നമ്മുെട കാർഷികോൽപന്നങ്ങൾ വ്യാപകമായി സംസ്കരിക്കപ്പെടണം. ഇ പ്പോഴത്തെ മന്ദഗതി തടസ്സം തന്നെ. കാർ ഷികോൽപന്ന സംസ്കരണരംഗത്ത് മു ന്നേറാനുള്ള മികച്ച വേദിയായിരുന്നു കർ ഷക ഉൽപാദക കമ്പനികൾ. സംസ്ഥാന ത്തെ മുഖ്യവിളയായ നാളികേരത്തിനു വേണ്ടി ആരംഭിച്ച ഉൽപാദകകമ്പനികളി ലേറെയും ഇപ്പോൾ പ്രതിസന്ധിയുടെ ന ടുവിലാണ്. നീര കമ്പനികളായി മുദ്ര കു ത്തപ്പെട്ട അവയ്ക്ക് മറ്റ് ഉൽപന്നങ്ങളിലൂടെ വളരാൻ കഴിയണം. ഇക്കാര്യത്തിൽ സർ ക്കാർ പിന്തുണ അനിവാര്യമാണ്. നമ്മുടെ നാളികേരത്തോപ്പുകളിലേറെയും മിശ്രവി ളത്തോട്ടങ്ങളാണ്. അതുകൊണ്ടുതന്നെ മറ്റ് കാർഷികോൽപന്നങ്ങളുെട മൂല്യവർ ധനയിലും നാളികേര ഉൽപാദക കമ്പനി കൾക്ക് ഫലപ്രദമായി ഇടപെടാനാകും. വളരെയധികം പണവും ഊർജവും ചെല വഴിച്ചു കെട്ടിപ്പടുത്ത ഈ ഉൽപാദക ക മ്പനികളെ ഫലപ്രദമായി വിനിയോഗിക്കു ന്നതിനുപകരം സൗകര്യപൂർവം അവഗ ണിക്കുന്നത്ശരിയല്ല. നാളികേര ഉൽപാദ ക കമ്പനികളും അവയുടെ അടിസ്ഥാന സൗകര്യങ്ങളും വൈഗയുടെഭാഗമായി മാ റ്റാനാകും മറ്റു സംസ്ഥാനങ്ങൾ ഇത്തരം ക കമ്പനികളിലൂെട നേട്ടമുണ്ടാക്കുന്നതെ ങ്കിലും നമുക്ക് പ്രചോദനമാകണം.

കാർഷികോൽപന്ന സംസ്കരണ രംഗത്തേക്കു വരുന്നവർ പല തരത്തിലുള്ള പ്രതിബന്ധങ്ങളും നിയന്ത്രണങ്ങളും മൂലം പിന്നോട്ടുപോകുന്ന അവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണബോർഡിന്റെ ചട്ട ങ്ങൾ മുതൽ പഞ്ചായത്ത് ലൈസൻസ് വരെയുള്ള കാര്യങ്ങളിൽ കാർഷിക സംരംഭകർക്കൊപ്പം നിൽക്കാൻ കൃഷിവകുപ്പു ണ്ടാകണം. കൃഷിക്കാരുടെ സംരംഭങ്ങൾക്കാവശ്യമായ വിവിധ ലൈസൻസുകളും അനുമതികളും അനായാസം ലഭിക്കുന്നതിനു കൃഷിവകുപ്പിന്റെ ഇടപെടൽ കൂടിയേ തീരൂ. ഇതിനായി വകുപ്പുതലത്തിൽ ഗ്രീൻ ചാനൽ ആരംഭിക്കാവുന്നതാണ്. അഞ്ച് എച്ച്പി മോട്ടർ ഉപയോഗിക്കുന്ന ചെറുമില്ലുകൾപോലും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതി നേടണ മെന്നാണ് ഇപ്പോഴത്തെ ചട്ടം. അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കി കാർഷിക സംരംഭകർക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാൻ മന്ത്രിതലത്തിൽ തന്നെ ഇട പെടലുണ്ടാകണം.

പ്രചരിപ്പിക്കുന്ന ആശയത്തോടു പ്രതിബദ്ധത കാട്ടാൻ കൃഷിവകുപ്പിനു കഴി യേണ്ടിയിരിക്കുന്നു. മൂല്യവർധനയിലൂടെ നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന കൃഷി ക്കാർക്ക് അഗ്രോപാർക്കുകൾ തുറന്നു കൊടുക്കാതെ അടുത്ത വർഷവും വൈഗ മേള നടത്തുന്നത് വകുപ്പിന്റെ ആത്മാർ ഥത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കും. അതിനിടയാക്കാതെ, അഗ്രോപാർക്ക് കാമ്പസിലാവട്ടെ അടുത്ത വൈഗ. ● 

കുല പൊതിയാൻ ഉപകരണം 

കീടങ്ങളുടെയും എലി, വവ്വാൽ, പക്ഷികൾ തുടങ്ങിയവയുടെയും ആക്രമണത്തിൽ നിന്നു രക്ഷിക്കാനും സൂര്യതാപവും അതിവൃഷ്ടിയും പോലെയുള്ള കാലാവസ്ഥാ പ്രശ്നങ്ങളെ അതിജീവിക്കാനും കർഷകർ വാഴക്കുല പൊതിഞ്ഞുകെട്ടി സൂക്ഷി ക്കാറുണ്ട്. എന്നാൽ ഒരു മണിക്കൂറിൽ പരമാവധി പത്തു കുലകൾ പൊതിഞ്ഞുകെട്ടാ നേ കഴിയൂ. കുല പൊതിഞ്ഞുകെട്ടൽ എളുപ്പവും അനായാസവുമാക്കുന്നതാണ് കേ രള കാർഷിക സർവകലാശാല വികസിപ്പിച്ച് വൈഗ നഗരിയിൽ‌ കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പുറത്തിറക്കിയ ഉപകരണം. കേളപ്പജി കോളജിലെ ഡോ. ഷാജി ജയിംസ്, ശിവജി, എ. യൂനുസ് എന്നിവർ ചേർ‌ന്നു വികസിപ്പിച്ച, തോട്ടി പോലെയുള്ള ഈ ഉപകരണം ഉപയോഗിച്ച് ഏണിയുടെ സഹായമില്ലാതെ മണിക്കൂറിൽ 20 മുതൽ 30 വരെ കുലകൾ പൊതിഞ്ഞുകെട്ടാൻ കഴിയും. കൈകൊണ്ട് ഉപയോഗിക്കാവുന്ന ഈ ഉപകരണം വാഴയുടെ ഉയരം അനുസരിച്ച് ക്രമീകരിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണച്ചെലവ് ആയിരം രൂപയാകുമെന്നു കരുതുന്നു. നിർ‌മാണത്തിന്റെ സാങ്കേ തികവിദ്യ വെജിറ്റബിൾ ആൻ‍ഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിനു കൈമാറിയിട്ടുണ്ട്. 

കൂടുതൽ വിളവിന് വാം 

സസ്യങ്ങളെ ഏറ്റവും കൂടുതൽ പരിപോഷിപ്പിക്കുന്ന ഒരു മൂലകമാണ് NPK യിലെ P അഥവാ ഫോസ്ഫറസ്. മണ്ണിൽ ഇതിനിറെ അളവ് വളരെ കൂടുതൽ ആണെങ്കിലും സസ്യങ്ങൾക്ക് അത് ആഗിരണം ചെയ്യാന്‍ കഴിവു കുറവാണ്. ഈ പ്രാഥമിക മൂലകം വേരുകളുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള മൂലകമാണ്. അതുകൊണ്ടുതന്നെ മണ്ണില്‍ ഫോസ്ഫറസിന്റെ അളവ് നിലനിർത്താൻ കർ‌ഷകർ പലപ്പോഴും ആശ്ര യിക്കുന്നത് രാസവളങ്ങളെത്തന്നെയാണ്. ഫാക്ടംഫോസ്, രാജ്ഫോസ്, മസൂറി ഫോസ് തുടങ്ങിയ രാസവളങ്ങൾ ഇതിന്റെ അളവ് കൂട്ടുന്നു. എന്നാൽ കാലക്രമേണ പരിശോധിച്ചാൽ പലപ്പോഴും സസ്യങ്ങൾക്ക് അത് ആഗിരണം ചെയ്യാൻ പറ്റാത്ത തോതിൽ മണ്ണിൽ ഉറച്ചുപോയതായി കാണാം. ഈ അവസ്ഥ മാറ്റാൻ ജൈവവളമായ വാമി(VAM)നു കഴിയും. വാം അഥവാ വെസിക്കുലർ‌ ആർബസ്കുലർ മൈകൊറൈസ (Vesicular Arbuscular Mycorrhiza– VAM) സസ്യങ്ങളുടെ വേരുകളും കുമിളുകളും തമ്മിലുള്ള കൂട്ടുകെട്ടാണ്. വേരുകളിൽ പറ്റിച്ചേർന്നിരിക്കുന്ന ഈ കുമിളുകള്‍ മണ്ണിൽ ഉറച്ചിരിക്കുന്ന മൂലകങ്ങ ളെ (പ്രധാനമായും ഫോസ്ഫറസ്) അലിയിച്ച് സസ്യങ്ങൾക്കു ലഭ്യമാക്കുന്നു. ഒപ്പം വെള്ളത്തിന്റെ ലഭ്യതയും കൂട്ടുന്നു. മണ്ണിലൂടെ പകരുന്ന രോഗങ്ങളെയും കീടങ്ങളെ യും പ്രതിരോധിക്കാനുള്ള കഴിവും നൽകുന്നു. വെള്ളത്തിന്റെ ലഭ്യത കൂട്ടുകയും ചെയ്യും. കിഴങ്ങുവിളകൾക്കാണ് വാം ഏറ്റവും കൂടുതൽ ഉപയോഗപ്രദം. ഇതു സാധാരണ കംപോസ്റ്റിന്റെ കൂടെയോ കാലിവളത്തിന്റെ കൂടെയോ ചേര്‍ത്തിളക്കി മിശ്രിതരൂപത്തിലാണ് ഉപയോഗിക്കേണ്ടത്. 200 ഗ്രാം വാം ഒരു കിലോ ജൈവവളവും വെള്ളവും ചേര്‍ത്തു നന്നായി ഇളക്കി കുഴമ്പുരൂപത്തിലാക്കുക. നടീൽവസ്തുക്കൾ ഈ കുഴമ്പിൽ മുക്കി തണലിൽ വച്ച് ഉണക്കിയശേഷം നടുക. പച്ചക്കറിക്കൃഷി ആണെങ്കിൽ വിത്തുകൾ വാം ചേർ‌ത്തു പാകണം. 

വാം ലഭിക്കാൻ ബന്ധപ്പെടേണ്ട വിലാസം; Biocontrol Lab, College of Agriculture, Vellayani P.O, Thiruvananthapuram. 

വില: ഒരു പായ്ക്കറ്റ് 75 രൂപ എസ്. ഇന്ദുജ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA