ADVERTISEMENT

മത്സ്യം വളമായി നൽകുന്നതിന്റെ ഗുണത്തെക്കുറിച്ച് തൃശൂർ വാടാനപ്പള്ളിയിലെ തീരമേഖലയിൽ ജനിച്ചു വളർന്ന മഹേശ്വരിക്കു പണ്ടേ അറിയാം. മൽസ്യാവശിഷ്ടങ്ങൾ ഉപ്പൂകൂട്ടി കുഴച്ച് ആണ്ടിൽ ഒന്നോ രണ്ടേോ തവണ തെങ്ങിൻതടത്തിൽ മൂടാൻ കുട്ടിക്കാലത്ത് അച്ഛനൊപ്പം പലവട്ടം കൂടിയിട്ടുണ്ട്. പറമ്പിലെ തെങ്ങുകള്‍ നിറഞ്ഞു കായ്ച്ചിരുനന്നതിന്റെ കാരണം ഈ വളപ്രയോഗം തന്നെയായിരുന്നെന്ന് മഹേശ്വരി. കല്ലുപ്പും ചുവന്നുള്ളിയും യോജിപ്പിച്ച് തടത്തിൽ ചേർക്കുന്ന പതിവുമുണ്ടായിരുന്നു. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ഫലപ്രദമായിരുന്നു അതെന്ന് മഹേശ്വരി.

 

unname

വിവാഹിതയായി മുനമ്പത്ത് എത്തിയപ്പോൾ അവിടെയും കണ്ടു ഈ രീതികൾ. മൽസ്യാവശിഷ്ടങ്ങൾ കരയെയും കടലിനെയും ദുഷിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചു തുടങ്ങിയതും അക്കാലത്താണ്. അവശിഷ്ടങ്ങൾ കരയിൽ ഉപേക്ഷിക്കാൻ അവസരമില്ലാതെ വന്നതോടെ കച്ചവടക്കാര്‍ അതു കടലിൽത്തന്നെ തള്ളാൻ തുടങ്ങിയിരുന്നു. അന്നൊന്നും പക്ഷേ മൽസ്യവളത്തിന്റെ സംരംഭ സാധ്യതയെക്കുറിച്ച് ആലോചിച്ചിരുന്നില്ല. 

DSCN3963

 

മൽസ്യത്തിൽനിന്നു തയാറാക്കാവുന്ന മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ച് സിഫ്റ്റ് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തതാണ് മഹേശ്വരിക്കു വഴിത്തിരിവായത്. മൽസ്യാവശിഷ്ടങ്ങൾ ഫോമിക് ആസിഡ് ചേർത്ത് സൈലേജാക്കി മാറ്റിയ ശേഷം ചകിരിച്ചോർ കംപോസ്റ്റ് ചേർത്ത് ഉണക്കി പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാനുള്ള വിദ്യയാണ് സിഫ്റ്റ് പറഞ്ഞുതന്നതെന്നു മഹേശ്വരി. ഫെർട്ടിഫിഷ് എന്നു വിളിക്കുന്ന ഈ മൽസ്യവളത്തിന്റെ ഗുണമേന്മയെക്കുറിച്ചോ അതിന്റെ വിപണനസാധ്യതയെക്കുറിച്ചോ ഇന്നു തെല്ലും സംശയമില്ല മഹേശ്വരിക്ക്. കാരണം ഒരേ സമയം കൃഷിക്കാരിയും സംരംഭകയുമാണ് ഇപ്പോൾ ഈ വനിത. 

 

വാടാനപ്പള്ളിയിലും ഇരിങ്ങാലക്കുടയിലുമായി പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിൽ വാഴയും പച്ചക്കറികളും കൃഷിചെയ്യുന്ന മഹേശ്വരി വിളകൾക്കു നൽകുന്ന മുഖ്യ പോഷകം സ്വന്തമായുണ്ടാക്കുന്ന ഫെർട്ടിഫിഷ് മൽസ്യവളം തന്നെ. ഒപ്പം ഡിമാൻഡിന് അനുസരിച്ച് വളം നിർമിച്ചു വിറ്റ് വരുമാനം നേടുകയും ചെയ്യുന്നു. ‌‌‌

 

വ്യാവസായികാടിസ്ഥാനത്തിലല്ല  മഹേശ്വരിയുടെ വളം നിർമാണം, മുനമ്പത്തെ മീൻകടകളിൽ വച്ചിരിക്കുന്ന ഡ്രമ്മുകളിൽ വീഴുന്ന അവശിഷ്ടങ്ങൾ ശേഖരിച്ച്, യന്ത്രസംവിധാനങ്ങളൊന്നുമില്ലാതെ മനുഷ്യാധ്വാനം മാത്രം വിനിയോഗിച്ചാണ് വളം ഉണ്ടാക്കുന്നത്. മൽസ്യവളം നൽകി വളർത്തിയ ജൈവ പച്ചക്കറികൾ വിൽക്കാൻ എറണാകുളത്തു ജൈവശ്രീ എന്ന പേരിൽ കടയും തുടങ്ങിയിട്ടുണ്ട് മഹേശ്വരി. ഫോൺ: 9446317126

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com