sections
MORE

ഡ്രൈ ഫ്ളവർ ഉൽപന്നങ്ങളിലെ വിജയഗാഥ

HIGHLIGHTS
  • കൈകൊണ്ടു മാത്രം രചിക്കുന്ന കലാവിരുതുകളാണ് ഫിൽസിയുടേത്.
dry-flower
SHARE

പുഷ്പാലങ്കാര രംഗത്ത് ഫ്രഷ് ഫ്ളവറിനൊപ്പം ഡ്രൈ ഫ്ളവർ ഉൽപന്നങ്ങളും വിപണി പിടിച്ചിട്ട് ഏറെക്കാലമായി. വീടുകളുടെയും ഒാഫിസുകളുടെയുമെല്ലാം സ്വീകരണമുറികൾ മോടിപിടിപ്പിക്കാനും വിവാഹവേദിയിൽ വധുവിന് ബുക്കെ ഒരുക്കാനുമെല്ലാം ഡ്രൈ ഫ്ളവർ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് ഈ രംഗത്ത് ഏറെക്കാലത്തെ പരിചയമുള്ള ഫിൽ സി ഡേവിസ്.

ചുറ്റുവട്ടത്തു കാണുന്ന പുല്ലിലും പൂവിലും കായിലും മുതൽ തേങ്ങയുടെ തൊപ്പിയിലും അടയ്ക്കാത്തൊണ്ടിലും വെളുത്തുള്ളിത്തൊലിയിലും ചോളത്തിന്റെ തൊണ്ടിലും പൊഴിഞ്ഞു കിടക്കുന്ന പാളയിലുമെല്ലാം ഡ്രൈ ഫ്ളവർ അലങ്കാരങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ കണ്ടെടുക്കുന്നു ഫിൽസി. ഒാരോന്നു പരീക്ഷിക്കുമ്പോഴും മുൻഗണന കൊടുക്കുന്നത് എത്ര വർഷം കഴിഞ്ഞാലും ഒളിമങ്ങാതെ എവിടെയും സന്ദർശകരെ ആകർഷിക്കാനുള്ള അവയുടെ കഴിവു തന്നെ.

കണ്ടെടുക്കുന്ന ഒാരോന്നിനും നിറം കൊടുത്തും പൂക്കളുടെയും ഇലകളുടെയും രൂപത്തിലേക്കു മാറ്റിയും പൂർണതയുള്ള പുഷ്പാലങ്കാരമൊരുക്കാൻ ദിവസങ്ങൾ ചെലവിടണം. ഡ്രൈഫ്ളവർ നിർമാണ യൂണിറ്റുകളില്‍ ഇതിനെല്ലാം ചെറുയന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ കൈകൊണ്ടു മാത്രം രചിക്കുന്ന കലാവിരുതുകളാണ് ഫിൽസിയുടേത്.

ഡ്രൈ ഫ്ളവർ നിർമാണകലപോലെ തന്നെ ഫിൽസിക്കു പ്രിയം പാചകകലയും. തൊടിയിൽനിന്നു സീസണിൽ ലഭിക്കുന്ന പഴങ്ങളെല്ലാം ജ്യൂസും ജാമും സിറപ്പുമാക്കി മാറ്റും. കേറ്ററിങ് യൂണിറ്റുകളും പരിചയക്കാരുമെല്ലാം ഫിൽസിയുടെ ഉപഭോക്താക്കൾ. ഭക്ഷ്യവിഭവങ്ങളിൽ ഇപ്പോൾ താരം കേക്കുകളെന്നു ഫിൽസി. മലയാളിയുടെ ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളിലും കേക്കുകൾ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു. കേക്കിന് ഒാർഡർ ലഭിക്കാത്ത ദിവസങ്ങൾ അപൂർവമെന്നും ഫിൽസി. 

ഭക്ഷ്യസംരംഭകര്‍ അറിയാൻ

ഭക്ഷ്യോൽപന്ന നിര്‍മാണരംഗത്ത് ചെറുകിട വ്യവസായം ലക്ഷ്യമിടുന്നവർ അതിനാവശ്യമായ റജിസ്ട്രേഷനുകളെക്കുറിച്ചും ലൈസൻസുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. സംരംഭം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസാണ് ആദ്യം വേണ്ടത്. 10 എച്ച്പിയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന യന്ത്രസംവിധാനങ്ങളുണ്ടെങ്കിൽ മലിനീകരണ നിയന്ത്രണബോർഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി ആവശ്യം. 

ഭക്ഷ്യോൽപന്നസംരംഭങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ (FSSAI) സർട്ടിഫിക്കറ്റ് ആവശ്യം. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെയുള്ള സംരംഭങ്ങൾക്ക് FSSAI റജിസ്ട്രേഷൻ മതി. അതിനു മുകളിലുള്ളവർക്കു ലൈസൻസ് തന്നെ വേണം. അളവു തൂക്ക ഉപകരണങ്ങൾ സീൽ ചെയ്തുകൊണ്ടുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ ലൈസൻസാണ് മറ്റൊന്ന്. വാർഷിക വിറ്റുവരവ് 20 ലക്ഷത്തിൽ താഴെയെങ്കിൽ ജിഎസ്ടി നിർബന്ധമില്ല. അതേസമയം സൂപ്പർമാർക്കറ്റുകളിലും മാളുകളിലും മറ്റും വിൽക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ ജിഎസ്ടി റജിസ്ട്രേഷനും അംഗീകൃത ഏജൻസികളിൽനിന്നു ബാർകോഡും നേടേണ്ടതുണ്ട്. ചെറുകിട കാർഷിക സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു കൂടുതൽ മാർഗനിർദേശങ്ങൾ ജില്ലാ വ്യവസായകേന്ദ്രങ്ങളിൽനിന്നു ല ഭിക്കും. 

ജില്ലാവ്യവസായ കേന്ദ്രങ്ങൾ 

തിരുവനന്തപുരം: 0471 2326756, കൊല്ലം - 0474 2747261, പത്തനം തിട്ട – 0468 2214639, ആലപ്പുഴ – 0477 2251272, കോട്ടയം – 0481 2570042, ഇടുക്കി – 0486 2235507,എറണാകുളം – 0484 2421461, തൃശൂർ – 0487 2360847 പാലക്കാട് – 0491 2505408, മലപ്പുറം – 0493 2734812, കോഴിക്കോട് – 0495 2766035, വയനാട് – 04936 202485 കണ്ണൂർ – 0497 2700928, കാസർകോട് – 04994 255749.

ഡ്രൈഫ്ലവർ, ഭക്ഷ്യവിഭവം

ഫിൽസി ഡേവിസ്

മാളിയേക്കൽ

എറണാകുളം ‌

ഫോൺ:8281482463

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA