കുറഞ്ഞ ചിലവിൽ അക്വാപോണിക്സ് കൃഷി ആരംഭിക്കാം

HIGHLIGHTS
  • വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മത്സ്യവും പച്ചക്കറിയും നമുക്ക് ഉല്‍പാദിപ്പിച്ചെടുക്കാൻ കഴിയും
aquaponics3
SHARE

വിഷരഹിത പച്ചക്കറിയും മത്സ്യവും - അതാണ് അക്വാപോണിക്സ് കൃഷിയുടെ ലക്ഷ്യം. മേല്‍പറഞ്ഞ കൃഷിരീതിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മത്സ്യവും പച്ചക്കറിയും നമുക്ക് ഉല്‍പാദിപ്പിച്ചെടുക്കാൻ കഴിയും. ഇതിന് അധ്വാനം കുറച്ചു മതിയെങ്കിലും കൂടിയ ശ്രദ്ധ വേണം. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം ഇതിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൗതുകകരമായ ഈ കൃഷിരീതിയിൽ പൂര്‍ണമായി വിജയിക്കാം. 

aquaponics4

അക്വാപോണിക്സ് ചെലവേറിയ കൃഷിരീതിയാണെന്നു പൊതുവെ കരുതുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ ചെലവിൽ ഫലപ്രദമായി ഈ യൂണിറ്റ് നിങ്ങൾക്ക് ചെയ്യാൻ കഴിയും. പ്രാരംഭ ചെലവുകളിൽ കഴിയാവുന്നത്ര കുറവ് വരുത്തിക്കൊണ്ട് ശ്രദ്ധയോടെ നിർമാണം നടത്തണമെന്നു  മാത്രം. 

യൂണിറ്റ് നിർമിക്കുന്നതിലേക്ക് ആവശ്യമായ ബാരലുകൾ (ഉപയോഗിച്ചവ) വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ് താരതമ്യേന ചെലവ് കുറഞ്ഞ ഈ വസ്തുക്കൾ നിർമാണത്തിന് ഉപയോഗിക്കാം. കൂടാതെ, കുറഞ്ഞ വാട്ട്സിൽ പ്രവൃത്തിക്കുന്ന ഒരു മോട്ടോർ, എയ്റേറ്റർ, പടുതാ, പിവിസി പൈപ്പ്, ഫിറ്റിങ്സ്, വല... എന്നിവ മതിയാകും. ചെലവ് കുറച്ച് ഞാൻ ചെയ്ത രീതിയും അതിനു വേണ്ടി വന്ന സാധനങ്ങളുടെ വിലവിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. 

aquaponics1

ഒരു ശരാശരി കുടുംബത്തിന് 5000 ലിറ്റർ സംഭരണശേഷി ഉള്ള പടുതാ കുളം മതിയാകും. ഈ കുളത്തിൽ അക്വാപോണിക്സ് രീതിയിൽ 500ൽ പരം മത്സ്യങ്ങളെ വളർത്താൻ കഴിയും. തിലാപ്പിയ പോലുള്ള മത്സ്യങ്ങൾക്ക് 6 മാസത്തെ വളര്‍ച്ച കാലാവധി ഉണ്ടെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ തുടർച്ചയായ മത്സ്യലഭ്യത കൈവരിക്കാം. ഈ കുളത്തിലെ ജലത്തിന്റെ ശുദ്ധീകരണ പ്രക്രിയയിലൂടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സൗജന്യമായി ലഭിക്കുകയും ചെയ്യും. കൂടാതെ, ഒരു സെന്റിനു മുകളിലുള്ള കൃഷി, മഴമറ നിർമാണം എന്നിവയ്ക്ക്  കൃഷി, ഫിഷറീസ് വകുപ്പുകളിൽ നിന്നു ധനസഹായമുണ്ട്.  

എനിക്കുണ്ടായ പ്രാരംഭ  ചെലവുകൾ

5000 ലിറ്റർ സംഭരണശേഷയുള്ള കുളം

മണ്ണ് നീക്കുന്നതിനും മറ്റും (ഹിറ്റാച്ചി)         – 1200 രൂപ 

ടാർപോളിൽ 200 GSM –          2500 രൂപ 

വലിയ ബാരലുകൾ 3 എണ്ണം – 2400 രൂപ 

ചെറിയ ബാരലുകൾ 10 എണ്ണം –         1600 രൂപ 

18 വാട്ട്സിന്റെ മോട്ടർ – 3500 രൂപ 

എയ്റേറ്റർ ചെറുത് 2 എണ്ണം         –         1000 രൂപ 

പിവിസി പൈപ്പ്, ഫിറ്റിംഗ്സ്                –         1500 രൂപ 

മീൻ വല                            –         500 രൂപ 

ബയോഫിൽട്ടർ ആക്സസറീസ്        –         3000 രൂപ 

(Bio ball bio sponge K1 media etc. ..) 

ലേബർ ചാർജ്                     –          5000 രൂപ 

ആകെ                         -            22000 രൂപ 

തിലാപ്പിയ 500×3                –        1500 രൂപ 

(1 inch size fish seed tilapia)

aquaponics2

മേല്‍പറഞ്ഞ കൃഷിരീതിയിലൂടെ 5000 ലിറ്റർ കുളത്തിൽ നിന്ന് 500 ൽ പരം മത്സ്യങ്ങളെ വളർത്താൻ കഴിയും. മികച്ച വളർച്ചനിരക്ക് ലഭ്യമായ തിലാപ്പിയ പോലുള്ള മത്സ്യങ്ങൾ 6 മാസത്തെ  ചകാലാവധിയിൽ 600 ഗ്രാം വരെ വളരാന്‍  സാധ്യത ഉണ്ട്. ഇപ്രകാരം 500 മത്സ്യങ്ങളെ നിക്ഷേപിച്ചാൽ ഇതിൽ 80% മത്സ്യങ്ങൾ ശരാശരി 400 ഗ്രാം തൂക്കത്തോടെ നമുക്ക് ഉല്‍പാദിപ്പിച്ചെടുക്കാൻ കഴിയും. ഒരു ഏകദേശ കണക്ക് അനുസരിച്ച് 400 മത്സ്യങ്ങളെ ശരാശരി 400 ഗ്രാം തൂക്കത്തോടെ നമുക്ക് ലഭിക്കും. ഇപ്രകാരം 160 കിലോ (400×400) മത്സ്യം ലഭൃമാകും ഫലപ്രദമായി വിപണനം നടത്തിയാൽ കിലോയ്ക്ക് 200 രൂപ മുതല്‍ 250 രൂപ വരെ വില ലഭിച്ചേക്കും. ഒപ്പം വിഷരഹിത പച്ചക്കറികളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA