ADVERTISEMENT

പാരഷൂട്ട് ബ്രാൻഡ് ഉൽപന്നങ്ങളുടെ നിർമാതാക്കളായ ‘മാരിക്കോ’ തെങ്ങുകൃഷിയിൽ ശാസ്ത്രീയ അറിവുകളും പരിശീലനവുമായി കർഷകരുടെ  അടുത്തേക്ക്

 

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തു പകരുകയെന്ന ദൗത്യം സാമൂഹിക പ്രതിബദ്ധതയായി ഏറ്റെടുത്തിരിക്കുകയാണ് ‘മാരിക്കോ’. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളു(Sustainable Development Goals) മായി ഒത്തുപോകുന്നതുമാണ് പരിസ്ഥിതിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും സുസ്ഥിരത ലക്ഷ്യമിടുന്ന ഈ ദൗത്യം.

 

മൂല്യങ്ങളിൽ ഉറച്ചു മുന്നോട്ടു പോകുന്ന കോർപറേറ്റ് സ്ഥാപനമെന്ന നിലയിൽ ഞങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന സമൂഹങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് ഞങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണ്. അതിനായി ‘മാരിക്കോ’ നടപ്പാക്കിവരുന്ന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെങ്ങുകർഷകരുടെ ക്ഷേമത്തിനും പുരോഗതിക്കുമായുള്ള ‘കൽപ വൃക്ഷ’.

micro-training
കൃഷിയിടത്തിൽ കർഷകർക്കു പരിശീലന ക്ലാസ്

 

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ 2015ലാണ് തെങ്ങുകൃഷിയിൽ ശാസ്ത്രീയ അറിവും പരിശീലനവും സംശയനിവാരണവുമടക്കം കർഷകർക്കു സമഗ്രപിന്തുണ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടത്. ആറു കാർഷിക വിദഗ്ധരെ കർഷകരുടെ തോട്ടങ്ങളിലേക്ക് അയച്ച് 91 ഗ്രാമങ്ങളിലുള്ള 4800 കർഷകർക്കാണ് ആദ്യം പരിശീലനം നൽകിയത്. പഠനങ്ങളും പരീക്ഷണങ്ങളുമൊക്കെയായി ഒരു വർഷത്തോളം ‘മാരിക്കോ’യുടെ വിദഗ്ധസംഘം കർഷകരോടൊപ്പം ചെലവഴിച്ചു. വിളവിൽ 20 ശതമാനവും കർഷകരുടെ വരുമാനത്തിൽ 40 ശതമാനവും വർധന ഉണ്ടാക്കി കൊടുക്കാൻ ഇത്രയും ചുരുങ്ങിയ കാലംകൊണ്ടു സാധിച്ചതോടെ പദ്ധതി തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാൻ ‘മാരിക്കോ’ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2017 ലെ ലോക നാളികേരദിനത്തിൽ ‘കൽപവൃക്ഷ’ പദ്ധതി ഔദ്യോഗികമായി നിലവിൽ വന്നു.

 

കൃഷിയിട പരിപാലനം, പോഷണം, കീട–രോഗനിയന്ത്രണം, നന, ജലസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ കർഷകർക്കു വേണ്ട പിന്തുണ നൽകി അവർക്കു മികച്ച വിളവും വരുമാനവും ഉറപ്പുവരുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരമ്പരാഗത കാർഷികരീതികളെ പുതു സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ചുള്ള കൃഷി രീതികൾ പരിശീലന ക്ലാസ്സുകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും കർഷകരെ പഠിപ്പിക്കുന്നു. പോഷണ, രോഗ– കീടനിയന്ത്രണ സംബന്ധമായ വിഷയങ്ങളിൽ കർഷകരെ ബോധവൽക്കരിക്കാൻ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലിഷ് ഭാഷകളിൽ 35 വിഡിയോകൾ അടങ്ങുന്ന ഒരു ഡിജിറ്റൽ ലൈബ്രറി തന്നെ തയാറാക്കി ഉപയോഗിച്ചു വരുന്നു.

 

കർഷകരുടെ തോട്ടങ്ങളിൽ നേരിട്ടെത്തി ഉപദേശം നൽകുന്ന ‘ഫാം കെയർ പേഴ്സണൽ’ പദ്ധതിപ്രകാരം നേരത്തേ തീരുമാനിച്ചുറപ്പിച്ച റൂട്ടിലും സമയത്തും കൃഷി വിദഗ്ധർ കർഷകരെ സന്ദർശിക്കുന്നു. ഒട്ടേറെ കർഷകർ ഞങ്ങളുടെ പിന്തുണ ആഗ്രഹിക്കുന്നതിനാൽ, അവരെ സഹായിക്കാൻ ‘പാരഷൂട്ട് കൽപവൃക്ഷ കെയർ സെന്റർ (ഐവിആർ ടോൾ ഫ്രീ നമ്പർ)’ തുറന്നിട്ടുണ്ട്. കൃഷിക്കാർക്ക് എപ്പോൾ വേണമെങ്കിലും വിദഗ്ധരുമായി സംവദിക്കാൻ സൗകര്യം ഒരുക്കുന്ന ഈ സംവിധാനം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ലഭ്യമാണ്. ഈ ഐവിആർ ടോൾ ഫ്രീ ലൈനിലൂടെ 72,000ൽപരം കർഷകരിലേക്ക് എത്താൻ കഴിയുന്നു.

 

കർഷകർക്കു വിവരങ്ങൾ യഥാസമയം എത്തിക്കാൻ ഫെയ്സ്ബുക്ക്, യു ട്യൂബ്, ബ്ലോഗുകൾ എന്നിവയും ഫലപ്രദമായി ഉപയോഗിക്കുന്നു. 1.6 ലക്ഷം പേർ പിന്തുടരുന്ന ഫെയ്സ്ബുക്ക് പേജും പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുള്ള യുട്യൂബ് ചാനലും 22,000 പേർ സന്ദർശിച്ച ബ്ലോഗും പദ്ധതിയുടെ ജനപ്രീതിക്കു സാക്ഷ്യങ്ങൾ. കർഷകരെ ബോധവാൻമാരാക്കുന്നതിന് പ്രാദേശിക ടിവി ചാനലുകളിൽ പരിപാടികൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

 

കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്ന താണല്ലോ ഏറ്റവും ഫലപ്രദം. അതുകൊണ്ട്, മികച്ച വിളവ് നേടുന്നതിനെപ്പറ്റിയുള്ള വിവിധ ആശയങ്ങൾ കർഷകർക്കു നേരിട്ടു മനസ്സിലാക്കാൻ ‘പാരഷൂട്ട് കൽപവൃക്ഷ നോളജ് സെന്റർ’ അവസരമൊരുക്കുന്നു. പുതിയ കൃഷിരീതികള്‍ വിളവിലുണ്ടാക്കുന്ന മാറ്റങ്ങള്‍ കര്‍ഷകരെ കാണിച്ചു കൊടുക്കാൻ വ്യത്യസ്ത രീതികളില്‍ പരിപാലിക്കുന്ന പലതരം തെങ്ങിൻതോട്ടങ്ങൾ പലയിടങ്ങളിലായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ തോട്ടങ്ങളില്‍ ഉയരമുള്ള ഇനങ്ങളും കുള്ളൻ, സങ്കര ഇനങ്ങളും മൂന്നു പാനലുകള്‍ ഒരുക്കി പരിപാലിക്കുന്നു. ഒരു പാനലിൽകൂടി വെള്ളവും ജൈവവളങ്ങളും, രണ്ടാമത്തേതിലൂടെ വെള്ളവും ജൈവവളങ്ങളും മറ്റു വളങ്ങളും മൂന്നാമത്തേതിലൂടെ അധിക പോഷകങ്ങളും നല്‍കുന്ന ഈ പരിശീലന പ്ലോട്ടുകൾക്കു പുറമെ, കേരളത്തിലും തമിഴ്നാട്ടിലുമായി 72,600 ഏക്കറിലായി 20 പ്രദർശനത്തോട്ടങ്ങൾ തയാറായി വരുന്നു.

 

‘പാരഷൂട്ട് കൽപവൃക്ഷ’യുടെ സേവനം ഇപ്പോൾ10,262 കർഷകർക്കു നേരിട്ടു ലഭിക്കുന്നുണ്ട്. പദ്ധതിയിൽ ഭാഗഭാക്കായ കർഷകരുടെ തോട്ടങ്ങളിൽ നിർദേശിക്കപ്പെട്ട മാറ്റങ്ങൾ നടപ്പാക്കിയതോടെ ഉൽപാദനക്ഷമതയിൽ 16 ശതമാനം വർധനയുണ്ടായി.

 

കാർഷിക മേഖലയിലെ ഞങ്ങളുടെ മറ്റൊരു സംരംഭമാണ് 2003ൽ ആരംഭിച്ച മാരിക്കോ ഇന്നോവേഷൻ ഫൗണ്ടേഷൻ (എം ഐഎഫ്). ഇന്ത്യയിലുടനീളം ബിസിനസ്, സാമൂഹിക മേഖലകളിൽനിന്നുള്ള പുത്തൻ ആശയങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും പിന്തുണ നൽകുന്നു എംഐഎഫ്. കാർഷികരംഗത്തെ പ്രശ്നങ്ങൾ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു പരിഹരിക്കാനും സുസ്ഥിര പരിസ്ഥിതി ഉറപ്പാക്കാനും ലക്ഷ്യമിട്ട് എംഐഎഫ് ഈ വർഷം ‘ഇന്നൊവേറ്റ് ടു കൾട്ടിവേറ്റ്’ എന്ന പരിപാടിക്കു തുടക്കമിട്ടു. ജലസേചനം, ജലപരിപാലനം, കീട–രോഗ നിയന്ത്രണം, മണ്ണിന്റെ തരമനുസരിച്ചുള്ള പോഷണം തുടങ്ങി ഒരു പ്രത്യേക വിളയുടെ ഭാവി ശോഭനമാക്കുന്ന വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ട് മികച്ച സംഭാവന നല്‍കുന്ന നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

കാർഷികരംഗത്തെ സ്റ്റാർട്ടപ്പുകൾ കണ്ടെത്താനും, പരിപോഷിപ്പിക്കാനും ലക്ഷ്യ മിടുന്ന എംഐഎഫ്, അമൂല്യമായ കാർഷിക അറിവ് വിദഗ്ധരിൽനിന്ന് കർഷകരിലേക്കും കൃഷിയിടത്തിലേക്കും എത്തിക്കുന്ന ‘പാരഷൂട്ട് കൽപവൃക്ഷ’ എന്നിവ മാരിക്കോയുടെ അഭിമാനപദ്ധതികളാണ്. ‘പാരഷൂട്ട് കൽപവൃക്ഷ’ വിപുലീകരിച്ച്, നൂതന ആശയങ്ങളും പരിപാടികളും വഴി കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ‘മാരിക്കോ’യുടെ ശ്രമം. വരും വർഷങ്ങളിൽ, രാജ്യത്തെ 20 ലക്ഷം കർഷകരിലേക്ക് വ്യാപിച്ച്, അവരുടെ ജീവിതത്തിൽ പുത്തൻ പ്രതീക്ഷകൾ വിരിയിക്കാനാണ് ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com