ADVERTISEMENT

കാഞ്ഞാണി ∙ മട്ടുപ്പാവിലെ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കണ്ടശ്ശാംകടവ് സ്വദേശിയായ താണിക്കൽ ജോസ്. വർഷങ്ങളായുള്ള പ്രവാസ ജീവിതത്തിനു ശേഷമുള്ള കാലം വിഷരഹിത പച്ചക്കറി കൃഷി ചെയ്യണമെന്ന ആഗ്രഹമായിരുന്നു ജോസിന്. വീടിന്റെ ടെറസിൽ 700 ചതുരശ്ര അടിയിലാണ് വൈവിധ്യമാർന്ന പച്ചക്കറി തോട്ടം 5 വർഷം മുൻപ് ഒരുക്കിയത്.

ചാണകവും പച്ചിലയും ഉപയോഗിച്ചായിരുന്നു ആദ്യം കൃഷി. ഭാര്യയും മക്കളും സഹായത്തിനു കൂടിയതോടെ ടെറസ് പൂർണമായും വിഷ രഹിത പച്ചക്കറികളുടെ കലവറയായി. കാന്താരി, വെളുത്തുള്ളി, വേപ്പെണ്ണ എന്നിവ ഗോമൂത്രത്തിൽ ലയിപ്പിച്ചുണ്ടാക്കുന്ന കീടനാശിനിയാണ് രോഗബാധയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്നത്. പയർ, പാവൽ, പച്ചമുളക്, കോളിഫ്ലവർ, ചീര, തക്കാളി, മുളക്, ബജിമുളക്, ക്യാപ്സിക്കം, വഴുതന, കോവൽ, കത്രിക്ക, പടവലം തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം പശുക്കളെയും ആടിനെയും കോഴികളെയും വളർത്തുന്നുണ്ട്. കൃഷിക്കാവശ്യമായ ജൈവവളം കണ്ടെത്തുന്നത് ഇതിൽ നിന്നാണ്.

ഉൽപാദിപ്പിക്കുന്ന പച്ചക്കറി വിളകൾക്ക് പുറം വിപണിയെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. ആവശ്യക്കാർ നേരിട്ടെത്തി വാങ്ങുന്നതുകൊണ്ട് വിൽപനയ്ക്ക് ബുദ്ധിമുട്ടില്ല. ഇദ്ദേഹത്തിന്റെ കൃഷി രീതികൾ പഠിക്കാനും വിത്തുകൾ വാങ്ങാനുമായും ഒട്ടേറെപ്പേരാണ് കണ്ടശ്ശാംകടവിലുള്ള വീട്ടിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com