ADVERTISEMENT

നാട്ടിലെ നാൽപതിനായിരത്തോളം കൃഷിക്കാരെക്കുറിച്ചും അവരുെട കൃഷിയിടങ്ങൾ, കാർഷികോൽപന്നങ്ങൾ, സേവനങ്ങൾ, ജൈവ ഉപാധികൾ എന്നിവയെക്കുറിച്ചും വിവരം നൽകുന്ന സമൂഹമാധ്യമം– ‘എന്റെ കൃഷി’ എന്ന വെബ്സൈറ്റ് കേരളത്തിലെ കൃഷിക്കാരുെട മുഖപുസ്തകമായി മാറാനുള്ള പരിശ്രമത്തിലാണ്. സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും ഉപഭോക്താക്കളിലെത്തിക്കാനുള്ള ഏകജാലകമായി കൃഷിക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം. ഒരു രൂപപോലും കമ്മീഷൻ നൽകാതെ, സ്വയം നിശ്ചയിക്കുന്ന വിലയുെട അടിസ്ഥാനത്തിലാവും വിപണനം. ഒപ്പം കൃഷിക്കാരനെയും കൃഷിയിടത്തെയും അടുത്തറിഞ്ഞ് നിലവാരമുള്ള കാർഷികോൽപന്നങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു. 

 

ഓൺലൈൻ കച്ചവടത്തിന്റെ യുഗമാണിത്. ആമസോണിലും ഫ്ലിപ്കാർട്ടിലും തുടങ്ങി വാട്സ്അപ് ഗ്രൂപ്പുകളിൽവരെ കച്ചവടം പൊടിപൊടിക്കുന്നു. ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പഠിച്ചാലേ വരുംകാലങ്ങളിൽ കൃഷിക്കാർക്ക് വിപണനം സാധ്യമാവുകയുള്ളൂ. ഈ രംഗത്ത് അവരെ സഹായിക്കുന്ന തൊ‌ടുപുഴയിലെ ഡിജിറ്റൽ ഫാർമേഴ്സ് ഫൗണ്ടേഷനാണ് ‘എന്റെ കൃഷി’യുെട അണിയറപ്രവർത്തകർ. ഐടി–അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരും കാർഷികമേഖലയോടു താൽപര്യമുള്ളവരുമായ ചെറുപ്പക്കാരുെട സാമൂഹികസംരംഭമാണിത്. ജയ്സൺ, അരുൺ, ജയകുമാർ, സജീവ് എന്നിവർ അംഗങ്ങളായ ട്രസ്റ്റാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 

krishi
ഡിജിറ്റൽ ഫാർമേഴ്സ് ഫൗണ്ടേഷൻ ടീം

 

മൂന്നു വർഷം മൂമ്പ് കാർഷികോൽപന്നങ്ങൾ കൊടുക്കാനും വാങ്ങാനുമുള്ളവരുെട പരസ്യം പ്രസിദ്ധീകരിക്കുന്ന സാധാരണ വെബ്സൈറ്റായാണ് തുടക്കം. കൂടുതൽ ഫലപ്രദമാവണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വർഷം ഘടനയും പ്രവർത്തനശൈലിയും പരിഷ്കരിച്ചു. അതുവഴി കർഷകരുടെ സമൂഹമാധ്യമമായി മാറിയ ‘എന്റെ കൃഷി’ക്ക് മൊബൈൽ ആപ്പും തയാറായിവരികയാണ്. ഇവിെട ഓരോ കൃഷിക്കാരനും സ്വന്തമായി ഒരു പേജ് സൃഷ്ടിക്കാം. പ്രൊഫൈലിനൊപ്പം അയാളുെട കൃഷിയിടങ്ങളിൽ ഓരോന്നിനെയും പ്രത്യേകം പരിചയപ്പെടുത്താം. അവിടെനിന്നുള്ള ഉൽപന്നങ്ങളുെട ചെറുവിവരണവുമാകാം. വിൽപനയ്ക്ക് തയാറായ ഉൽപന്നങ്ങൾ, വരും മാസങ്ങളിൽ വിളവെടുക്കാവുന്ന ഉൽപന്നങ്ങൾ തുടങ്ങിയ വിവരങ്ങൾ പ്രത്യേകം ചേർക്കാനും സംവിധാനമുണ്ട്. കാർഷികവിഭവങ്ങൾക്കൊപ്പം സംസ്കരിച്ചതും മൂല്യവർധന വരുത്തിയതു മായ ഉൽപന്നങ്ങൾ, വിൽപനയ്ക്കിട്ടിരിക്കുന്ന കൃഷിയിടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ വെബ്സൈറ്റിലൂെട ലഭിക്കും. കൃഷിയിടം വാടകയ്ക്ക് നൽകാനാഗ്രഹിക്കുന്നവർക്കും പാട്ടക്കൃഷിക്ക് സ്ഥലമന്വേഷിക്കുന്നവർക്കും ഇവിടെ അവസരമുണ്ട്. ‌വിൽപനയ്ക്കും വാങ്ങലിനുമായി പ്രത്യേക വിഭാഗമുണ്ട്. 

 

ഇടപാട് നടന്നാൽ അതുസംബന്ധിച്ച പോസ്റ്റ് പിൻവലിക്കാനാകും. എന്നാൽ തുടർച്ചയായി ഉൽപാദനം നടക്കുന്നതിനാൽ പല കൃഷിക്കാരും അത് പിൻവലിക്കാറില്ലെന്നു ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ജയ്സൺ പറഞ്ഞു. പകരം ആവശ്യക്കാർക്ക് വൈകാതെ എത്തിച്ചു കൊടുക്കത്തക്ക വിധത്തിൽകച്ചവടം ഉറപ്പിക്കാനാണ് ശ്രമിക്കുക, വിവിധ സീസണുകളിൽ ഓരോ കർഷകനും എന്തൊക്കെ വിൽക്കാനുണ്ടെന്നറിയാൻ അവരുെട പ്രൊഫൈൽ സന്ദർശിച്ചാൽ മതി. ഉപഭോക്താക്കൾക്ക് നല്ല കൃഷിക്കാരെ തിരിച്ചറിയാനായി സ്റ്റാർ റേറ്റിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലകൾതോറും കൃഷിക്കാരുടെ ഫെയ്സ്ബുക്, വാട്സ് ആപ്പ് ഗ്രൂപ്പുകളും ഇവർ നടത്തുന്നു.

 

ഉൽപന്നങ്ങളെക്കാൾ കൃഷിയിടങ്ങളെയും കൃഷിക്കാരെയും വിപണിക്ക് പരിചയപ്പെടുത്താനാണ് ഡിജിറ്റൽ ഫാർമേഴ്സ് ഫൗണ്ടേഷൻ ശ്രമിക്കുന്നതെന്ന് ജയ്സൺ പി. ഇളയിടം പറഞ്ഞു. ഫോൺ: 9656933339

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com