sections
MORE

ഒരു മീൻ കറിയ്ക്ക് അര 'നാഗമിർച്ചി'; ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിന്റെ കൃഷി കൊല്ലത്ത്

522806079
SHARE

കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിൽ താമസം, സീനിയർ ബിസിനസ്‌ ഡെവലൊപ്മെന്റ് മാനേജർ ആയി കോർപ്പറേറ്റ് കമ്പനിയിൽ 12 വർഷം ജോലി ചെയ്തു. ഇപ്പോൾ 6 വർഷം ആയി ഫുൾ ടൈം ഹൈ ടെക് ഫാർമേർ ആണ്, 3 പോളിഹൗസിൽ കൃഷി ചെയ്യുന്നു, കൂടാതെ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷിയും ഉണ്ട്. ഇതാണ് അനീഷരാ‍ജ്. 2017 - 18 ലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സംസ്ഥാന ഹൈ ടെക് ഫാർമേർ അവാർഡ് ലഭിച്ചു.

ഇപ്പോൾ പോളിഹൗസിൽ കൃഷി കൂടാതെ 100 ഗ്രോ ബാഗിൽ വിവിധതരം മുളകുകൾ കൃഷി ചെയ്യുന്നു. എന്നാൽ അതിൽ 25 ഗ്രോ ബാഗിൽ ഇന്ന് ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ആയ നാഗമിർച്ചി (Bhut jolokia) കൃഷിയുണ്ട്. ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്ൽ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റിലെ അനിൽ കുമാർ സാർ ഒരു അവധിക്കാല കൊൽക്കത്ത സന്ദശനത്തിൽ നിന്നു കൊണ്ടുതന്നതാണ് നാഗമിർച്ചിയുടെ വിത്തുകൾ. വിത്തുകൾ ചെറുതായി ഉണക്കി, പോർട്രൈയിൽ പാകി കിളിപിച്ചാണ് ഗ്രോ ബാഗിൽ നട്ടത്. അടിവളമായി, പോട്ടിങ് മിക്സർ ആണ് ഉപയോഗിക്കുന്നത്. സ്ലറി ആണ് വളമായി നൽകുന്നത്.  സ്യൂഡോമോണസ്, ബിവേറിയ, വെർട്ടിസീലിയം 2 ദിവസം കൂടുമ്പോൾ മുടങ്ങാതെ സ്പ്രേ ചെയ്യുന്നു. ഇപ്പോൾ മുളകുകൾ വിളവെടുപ്പ് തുടങ്ങി. 100 ഗ്രാമിന് 40 രൂപ ആണ് വില. ഒരു മീൻകറിക്ക് ഒരു മുളകിന്റെ പകുതി തന്നെ ധാരാളം, നല്ല മണവും, എരിവും ആണ് നാഗമിർച്ചിക്ക്...

Nagamirchi1

അസ്സം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ കാണപ്പെടുന്ന നാഗചില്ലിയെ (നാഗമിർച്ചി, Naga morich) 2007ൽ ലോകത്തിലെ ഏറ്റവും എരിവുളള മുളകായി ഗിന്നസ്‌ അധികൃതരും അംഗീകരിച്ചു. നാഗാലാൻഡിൽ ആണ് നാഗമിർച്ചിയുടെ ഉത്ഭവം. Bhut jolokia എന്നും നാഗമിർച്ചിയെ അറിയപ്പെടുന്നു. 

ഭീകരരെ ഒളിസങ്കേതത്തില്‍ നിന്ന്‌ പുറത്തുചാടിക്കുന്നതിന്‌,  സൈനിക ക്യാമ്പുകൾ ആക്രമിക്കുന്ന ആനകളെ ഓടിക്കാൻ ഉപയോഗിച്ച മുളക് ബോംബുകൾ ജമ്മു കശ്മീരിൽ അക്രമകാരികൾക്കെതിരെ ഉപയോഗിച്ചു എന്നും പറയപ്പെടുന്നു. അതിനാൽ നാഗചില്ലിയെ സ്‌മോക്ക് കില്ലർ എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകിനത്തിൽ ഉൾപ്പെട്ട നാഗമിർച്ചി മുളകാണ് മുളക് ബോംബിനുള്ളിൽ ഉപയോഗിക്കുന്നത്. നാഗമിർച്ചിയിൽ നിന്നും വികസിപ്പിച്ചതാണ് ഗോസ്റ്റ് പെപ്പർ.

നാഗചില്ലിയുടെ എരിവ് 1,041,427 (SHU) സ്കോവില്ലെ ഹീറ്റ് യൂണിറ്റാണ്. കറികളിൽ ഇതു ഉപയോഗിക്കുമ്പോൾ ഒരു മുളകിന്റെ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാവൂ, കൂടാതെ വീടുകളിൽ കടന്നു വരുന്ന എലികളെ തുരത്താനും, കൃഷിയിടത്തിൽ കീടനാശിനിയായും നാഗമിർച്ചി ഉപയോഗിക്കാം. കൂടുതൽ സ്ഥലം പാട്ടത്തിനു എടുത്തു കൃഷി ചെയ്യാനാണ് ആഗ്രഹം. കൃഷികൾ എല്ലാം സംരംഭമാതൃകയിൽ ഇന്നോവേഷൻ ആയി ആണ് ചെയ്യുന്നത്, പയർ, സാലഡ് കുക്കുമ്പർ, തക്കാളി, പാവൽ, വഴുതന, വെണ്ട കൂടാതെ എല്ലാവിധ ഇറ്റാലിയൻ ലീഫി വെജിറ്റബിളും കൃഷി ചെയ്യുന്നു.  കൃഷിക്ക് ആവശ്യമായുള്ള സാമ്പത്തിക സഹായങ്ങൾ നൽകി കാനറാ ബാങ്ക് അഞ്ചൽ ബ്രാഞ്ച് കൂടെ ഉണ്ട്. ഇപ്പോൾ ഫിഷറീസിന്റെ RAS പ്രൊജക്ട് ചെയ്യുന്ന തിരക്കിലാണ്. അച്ഛൻ അമ്മ, ഭാര്യ, മകൾ എന്നിവരുടെ പൂർണ പിന്തുണ കൂടിയാണ് കൃഷിയിലെ വിജയം. എന്റെ കൃഷി സമൂഹത്തിനോടുള്ള എന്റെ പ്രതിബദ്ധത കൂടി ആണ്.

അനീഷ് എൻ രാജ്

അഞ്ചൽ - 9496209877

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA