sections
MORE

വീടിനകത്തും പച്ചക്കറിക്കൃഷി ചെയ്യാം; പുതു സംവിധാനം വിപണിയിൽ

vert-grove
SHARE

കൊച്ചി ∙ വീടിനകത്തും പച്ചക്കറിക്കൃഷി ചെയ്യാവുന്ന സംവിധാനം വിപണിയിൽ. മലയാളിയായ മായ വര്‍ഗീസ് ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വെര്‍ട്ടിഗ്രോവ് ആണ് വിപ്ലവകരമായ ഈ മുന്നേറ്റം സാധ്യമാക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വെര്‍ട്ടിക്കലായി പച്ചക്കറിക്കൃഷി ചെയ്യുന്ന സംവിധാനമാണിത്. സ്വന്തം ഭക്ഷണം സ്വയം ഉല്‍പ്പാദിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി രംഗത്തു വന്നിരിക്കുന്ന ഗ്രോ യുവര്‍ ഓണ്‍ ഫൂഡ് (www.gyofood.com) എന്ന മായയുടെ സംരംഭമാണ് ഈ നൂതന കൃഷിമാര്‍ഗവുമായി രംഗത്തു വന്നിരിക്കുന്നത്.

ടെറസിലും ബാല്‍ക്കണിയിലുമെല്ലാം പച്ചക്കറിക്കൃഷി നടത്താനുള്ള ശ്രമം അടുത്ത കാലത്ത് വ്യാപകമായെങ്കിലും നമ്മുടെ ഭൂരിപക്ഷം ബാല്‍ക്കണികളും ട്രെസ് ഉപയോഗിച്ച് മേല്‍ക്കൂര കെട്ടിയവ ആയതിനാല്‍ ഗ്രോബാഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള കൃഷി പ്രായോഗികമല്ലാതായി. ട്രെസ് ഇല്ലാത്ത കേസുകളില്‍ നമ്മുടെ കാലാവസ്ഥയിലെ കടുത്ത മഴയും വെയിലും വില്ലനായപ്പോള്‍ മറുവശത്ത് ആളുകളുടെ മടിയും ഇത് പരാജയപ്പെടാന്‍ കാരണമായി. അങ്ങനെ ആഗ്രഹമുണ്ടായിട്ടും പല പരീക്ഷണങ്ങളും ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. 

ഇത്തരത്തില്‍പ്പെട്ട എല്ലാ പരാജയസാഹചര്യങ്ങളും കണക്കിലെടുത്താണ് വെര്‍ട്ടിഗ്രോവ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മുപ്പതോളം പച്ചക്കറിച്ചെടികള്‍ വളര്‍ത്തണമെങ്കില്‍ സാധാരണ നിലയില്‍ ചുരുങ്ങിയത് 200 ചതുരശ്ര അടി സ്ഥലം ആവശ്യമുള്ളിടത്താണ് വെറും 4 ചതുരശ്ര അടി സ്ഥലത്ത് ഇത്രയും ചെടികള്‍ നട്ടുവളര്‍ത്താന്‍ വെര്‍ട്ടിഗ്രോ സാധ്യമാക്കുന്നത്. മനോഹരമായ രൂപകല്‍പനയും വിന്യാസവുമായതുകൊണ്ട് സിറ്റിങ് റൂമിലും ബെഡ്‌റൂമിലും വരെ വയ്ക്കാമെന്നതാണ് മറ്റൊരു നേട്ടം. അടിഭാഗത്ത് കാസ്റ്ററുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എളുപ്പത്തില്‍ ഉരുട്ടിമാറ്റാനും സൗകര്യമുണ്ട്. സൗകര്യമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യത നോക്കിയും ഇങ്ങനെ വെര്‍ട്ടിഗ്രോവിനെ മാറ്റിസ്ഥാപിക്കാം. തുക്കിയിടാവുന്ന മോഡലുകളില്‍ പൂച്ചെടികളും വളര്‍ത്താം.

വീടു വിട്ടു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ പരിചരണം ആരെ ഏല്‍പിക്കും എന്ന ചോദ്യത്തിനും വെര്‍ട്ടിഗ്രോയില്‍ ഉത്തരമുണ്ട്. ഓട്ടോമേറ്റഡ് റീചാര്‍ജബ്ള്‍ ബാറ്ററി പവറിന്റെ സഹായത്തോടെ 7 ദിവസം വരെ മനുഷ്യസഹായമോ സാന്നിധ്യമോ ഇല്ലാത്തപ്പോഴും വെര്‍ട്ടിഗ്രോയില്‍ ജലസേചനം നടക്കും. വീട്ടിലെ അടുക്കളമാലിന്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവ ഉപയോഗിച്ചുള്ള വെര്‍മി-കമ്പോസ്റ്റ് സിസ്റ്റവും ഇതോടൊപ്പം ലഭ്യമാണ്. അടുക്കളമാലിന്യങ്ങള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാലിന്യപ്രശ്‌നത്തിനും വെര്‍ട്ടിഗ്രോവ് ഒരു പരിഹാരമാവും.

3 വ്യത്യസ്ത മോഡലുകളിലാണ് വെര്‍ട്ടിഗ്രോവ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. കമ്പോസ്റ്റ് കോളവും ഉരുട്ടി മാറ്റാന്‍ കാസ്റ്ററുകളുമുള്ള പെഡസ്റ്റല്‍ ടൈപ്പ്, കമ്പോസ്റ്റ് കോളം ഇല്ലാത്ത പെഡസ്റ്റല്‍ ടൈപ്പ്, കമ്പോസ്റ്റ് കോളം ഇല്ലാത്ത തൂക്കിയിടാവുന്ന ടൈപ്പ് എന്നിവയാണ് ഈ 3 മോഡലുകള്‍. 30 ചെടികളുള്ള ഒരു സെറ്റിന് 6,500 രൂപയാണ് വിലയെങ്കിലും പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഇപ്പോള്‍ 4,900 രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍ എവിടെയും ഇവ സ്ഥാപിച്ചു നല്‍കാന്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രോ യുവര്‍ ഓണ്‍ ഫുഡിന്റെ നഴ്‌സറി പ്രൊഡക്‌ഷന്‍ യൂണിറ്റ് സജ്ജമായിക്കഴിഞ്ഞു. വിവരങ്ങള്‍ക്ക് : 1800 103 7322, www.vertigrove.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA