സമ്പൂര്‍ണ െജെവകൃഷിയെന്ന ലക്ഷ്യവുമായി ‘മേയ്ക്ക് ഇന്ത്യ ഓർഗാനിക്’

make-india
SHARE

രാജ്യത്തൊട്ടാകെയുള്ള കര്‍ഷകരെ െജെവകൃഷിയിലേക്കു നയിക്കുകയെന്ന ബൃഹദ് ദൗത്യവുമായി കേരളത്തില്‍നിന്നൊരു കര്‍ഷക കൂട്ടായ്മ. െജെവകൃഷിയെക്കുറിച്ചു ബോധവല്‍ക്കരണം, െജെവകൃഷിത്തോട്ടങ്ങള്‍, െജെവകൃഷിയുപാധികളുടെ നിര്‍മാണവും വിപണനവും എന്നീ ത്രിതല പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇടുക്കിയിലെ രാജാക്കാട് ആസഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്പിസി ലിമിറ്റഡ്) ലക്ഷ്യം നേടാനൊരുങ്ങുന്നത്. 

സമ്പൂര്‍ണ െജെവകൃഷിയെന്ന ലക്ഷ്യവുമായി ‘മേയ്ക്ക് ഇന്ത്യ ഓർഗാനിക്’ എന്ന പ്രോജക്ടിന് എസ്പിസി തുടക്കമിടുന്നത് 2013 ഏപ്രിൽ 17 നാണ്. എസ്പിസി ചെയർമാൻ എൻ.ആർ. ജയ്മോന്‍, മാനേജിങ് ഡയറക്ടർ വി.ടി.രവീന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ജയകൃഷ്ണൻ, ഡയറക്ടർമാരായ അഹമ്മദ് റിയാസ് കടവത്ത്, മൊഹമ്മദ് അഷ്റഫ്, രഞ്ജിത്ത് തളിയിടത്ത്, സിഇഒ പി.പി.മിഥുൻ എന്നിവരടങ്ങുന്ന നേതൃത്വമാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ‘െജെവം’ പദ്ധതിയുടെ ഭാഗമായുള്ള െജെവകൃഷി സര്‍ട്ടിഫിക്കറ്റ് േകാഴ്സില്‍ ചേര്‍ന്നു ജൈവകൃഷിയുടെ ശാസ്ത്രീയരീതികൾ സ്വായത്തമാക്കിയവരാണ് കമ്പനി ചെയർമാന്‍ ഉള്‍പ്പെടെ നേതൃത്വത്തിലുള്ളവരെല്ലാം. വനിതകളടക്കം ഈ കര്‍ഷക കൂട്ടായ്മയിലുള്ളവരും ഈ കോഴ്സില്‍ പങ്കെടുത്ത് ശാസ്ത്രീയജ്ഞാനം േനടിവരുന്നു. എസ്പിസി നേതൃനിരയിലുള്ള കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സമ്പൂര്‍ണ െജെവകൃഷി നടപ്പാക്കി മാതൃക സൃഷ്ടിച്ചു കൊണ്ടാണ് മറ്റു കര്‍ഷകരെ ഈ മാര്‍ഗത്തിലേക്കു നയിക്കുന്നതെന്നു ജയ്മോന്‍ പറഞ്ഞു. സംസ്ഥാനത്തു െജെവകൃഷിയുടെ പ്രമുഖ പ്രയോക്താവായ കെ.വി. ദയാല്‍, ‘െജെവം’ പദ്ധതി കോ– ഒാര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ എന്നിവരാണ് ‘മെയ്ക്ക് ഇന്ത്യ ഒാര്‍ഗാനിക്’ പ്രോജക്ടിന്റെ ഉപദേഷ്ടാക്കള്‍. 

Spc-main
ജൈവകൃഷിയിൽ കർഷകർക്കു ബോധവൽക്കരണം

കാര്‍ഷിക സെമിനാറുകളിലൂടെ കര്‍ഷകരെ ബോധവല്‍ക്കരിക്കുകയും തുടര്‍ന്ന് ഒാരോ കര്‍ഷകന്റെയും കൃഷിയിടത്തില്‍ വിദഗ്ധരെത്തി മണ്ണു പരിശോധിച്ച് കുറ്റവും കുറവും തിരിച്ചറിഞ്ഞ് അതിനെ നന്നാക്കിയെടുക്കാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് മാേനജിങ് ഡയറക്ടര്‍ വി.ടി. രവീന്ദ്രന്‍ പറഞ്ഞു. 

െജെവരീതിയില്‍ തയാറാക്കിയ വളം, കീട നാശിനി, പോഷകക്കൂട്ടുകള്‍ തുടങ്ങിയ കൃഷിയുപാധികള്‍ ഗുണമേന്മയോടെ, ആവശ്യമുള്ള അളവില്‍ കിട്ടാനില്ലാത്തതാണ് െജെവകൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന തടസ്സം. ഇതിനു പരിഹാരമായി മികച്ച ഉല്‍പന്നങ്ങളുടെ ഒരു വലിയ നിരതന്നെ വിപണിയിലിറക്കുന്നുണ്ട് എസ്പിസി. പ്രമുഖ െജെവ കര്‍ഷകനും കൃഷിശാസ്ത്ര വിദഗ്ധനുമായ ഡോ. ജോഷി ചെറിയാന്‍, െജെവകൃഷി വിദഗ്ധനായ ജി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ– വികസന വിഭാഗമാണ് ഉല്‍പന്നങ്ങള്‍ ഉരുത്തിരിച്ചെടുത്തത്.

പിണ്ണാക്കുമിശ്രിതങ്ങള്‍, പൊട്ടാഷ്, ഫോസ്ഫറസ്, പ്രോ ട്ടീൻ, ഫാറ്റ്, ഹ്യുമിക്, ഫൾവിക്, കടല്‍പായല്‍ തുടങ്ങി പന്ത്രണ്ടിലധികം ഘടകങ്ങള്‍ സംയോ ജിപ്പിച്ചുണ്ടാക്കിയ ബയോപവർ എന്ന ജൈവ വളം കർഷകർക്കിടയിൽ വേഗത്തിൽ ശ്രദ്ധ നേടി. ചെടികളുടെ വേരുകൾ നന്നായി വളരാൻ ഹ്യുമിക്, കോശങ്ങളുടെ വളർച്ചയ്ക്ക് ഫൾവിക്, പുഷ്പിക്കാനും കായ്ക്കാനും കായ്കൾ കൊഴിയാതെ പിടിക്കാനും വലിയ ഫലങ്ങൾ ലഭിക്കാനും അമിനോ, സീവീഡ് ജെല്‍, മണ്ണിന്റെ ഘടനയ്ക്കനുസരിച്ച് പിഎച്ച് നിലനിര്‍ത്താന്‍ പി എച്ച് ബൂസ്റ്റര്‍, സൂക്ഷ്മാണുക്കളെ മണ്ണിലെത്തിക്കാൻ ബയോഗ്രോത്ത്, മണ്ണിൽ മഗ്നീഷ്യം യഥേഷ്ടം എത്തിക്കാൻ ബയോഗ്രീന്‍ എന്നിങ്ങനെ മുപ്പതിലധികം ജൈവ കൃഷിഉപാധികള്‍ എസ്പിസി തയാറാക്കി കർഷകർക്കു നൽകിവരുന്നു. കീടനിയന്ത്രണത്തിന് ബയോഗാർഡ്, അഗ്രോഗ്രീൻ ഹോമിയോ തുടങ്ങിയവയും.

make
എൻ. ആർ ജയ്മോൻ, വി. ടി. രവീന്ദ്രൻ

ഇതിനകം കേരളത്തിനകത്തും പുറത്തുമായി നൂറോളം എസ്പിസി ഫ്രാഞ്ചൈസികള്‍ തുറന്നതായും ഈ വര്‍ഷം രാജ്യത്താക മാനം 500 ഫ്രാഞ്ചൈസികൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും െജെവകൃഷിയോടു സ്നേഹവും താല്‍പര്യവുമുള്ളവര്‍ക്കു ഫ്രാഞ്ചൈസിക്കായി സമീപിക്കാമെന്നും സിഇഒ പി. പി. മിഥുൻ അറിയിച്ചു. രണ്ടാം ഘട്ടമായി െജെവകൃഷിയുല്‍പന്നങ്ങളും വിപണിയിലിറക്കും. ഒാര്‍ഗാനിക് കാര്‍ഡമം, തേജസ് ഡെ ന്‍റല്‍ പൗഡര്‍ എന്നിവ വിപണിയിലിറക്കിക്കഴിഞ്ഞു. തേനുല്‍പന്നങ്ങള്‍ ഉടന്‍ വിപണിയിലിറക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജൈവകൃഷിവ്യാപനത്തിനു നൽകുന്ന പിന്തുണയും പ്രോത്സാഹന പദ്ധതികളും പ്രയോജനപ്പെടുത്തി കുറഞ്ഞ മുതൽമുടക്കില്‍ മികവുറ്റ ജൈവോപാധികൾ കർഷകരിലെത്തിക്കുകയും ജൈവകൃഷി പ്രചരിപ്പിച്ച് ഉപഭോക്താക്കള്‍ക്കു ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് എസ്പിസിയുടെ കര്‍മമന്ത്രമെന്നു ജയ്മോന്‍ വ്യക്തമാക്കുന്നു. ഫോണ്‍: 9497287063, 9497172442

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA