sections
MORE

പത്തേക്കറിൽ ലഭിച്ചിരുന്ന മത്സ്യം ഇപ്പോൾ 25 സെന്റിൽ

അതിസാന്ദ്രത മത്സ്യകൃഷി ഒരുക്കിയ മരത്താക്കര റോസൻ ഫിഷറീസിലെ ടാങ്കിനു സമീപം സി. ഡി. സെബാസ്റ്റ്യനും മകൻ മെൽവിനും.
അതിസാന്ദ്രത മത്സ്യകൃഷി ഒരുക്കിയ മരത്താക്കര റോസൻ ഫിഷറീസിലെ ടാങ്കിനു സമീപം സി. ഡി. സെബാസ്റ്റ്യനും മകൻ മെൽവിനും.
SHARE

ഒല്ലൂർ∙ പണ്ട് പത്തേക്കറിൽ ലഭിച്ചിരുന്ന മത്സ്യം ഇപ്പോൾ 25 സെന്റിൽ. അതിസാന്ദ്രത മത്സ്യകൃഷിയിലൂടെയാണ് ഇത്രയും വലിയ വിളവ് സാധ്യമാകുന്നത്.ഒരു ലക്ഷം ലീറ്റർ വെള്ളത്തിൽ പതിനായിരം ഗിഫ്റ്റ് മത്സ്യങ്ങൾ വളരുന്നതു ഒല്ലൂർ മരത്താക്കരയിലെ റോസൻ ഫിഷറീസിൽ ആണ്. മത്സ്യക്കൃഷിയിൽ 40 വർഷത്തെ പരിചയസമ്പത്തുള്ള സി.ഡി. സെബാസ്റ്റ്യനും മകൻ മെൽവിനുമാണ് അതിസാന്ദ്രതാ മത്സ്യക്കൃഷിക്കു പിന്നിൽ. കേവലം 90 ദിവസം പിന്നിട്ടപ്പോൾ മത്സ്യങ്ങൾ 300 ഗ്രാം തൂക്കമെത്തിക്കഴിഞ്ഞു. 25 സെന്റ് സ്ഥലം മാത്രമാണ് ഈ ഹൈടെക് സംരംഭത്തിനു വേണ്ടി വരുന്നത്. അതിൽ തന്നെ കുളങ്ങൾക്കായി വേണ്ടിവരുന്നത് 10 സെന്റ് മാത്രം.

നാല് ലക്ഷം ലീറർ വെള്ളത്തിൽ നിന്നു 20 ടൺ മത്സ്യമാണ് ഉദ്പാദിപ്പിച്ചെടുക്കാൻ സാധിക്കുക. പരമ്പരാഗത രീതിയിൽ ആണെങ്കിൽ പത്തേക്കർ വിസ്തൃതിയുള്ള കുളത്തിൽനിന്നാണ് ഇത്രയും മത്സ്യം ഉൽപാദിപ്പിക്കാനാവുക. മുടക്കുമുതൽ 40 ലക്ഷം രൂപയോളം വേണ്ടിവരുമെങ്കിലും സ്ഥല വിലയിലുണ്ടാകുന്ന ലാഭം പരിഗണിക്കുമ്പോൾ അതിസാന്ദ്രതാക്കൃഷിക്ക് പ്രസക്തിയേറെയാണ്. ചൈനയിലും ഗൾഫിലുമൊക്കെയുള്ള ഹൈടെക് മത്സ്യഫാമുകൾ സന്ദർശിച്ചും പൂർണതയുള്ള സാങ്കേതികവിദ്യ വിദേശത്തുനിന്നു വില കൊടുത്തു വാങ്ങിയുമാണ് അൾട്രാ ഹൈ ഡെൻസിറ്റി അക്വാകൾചൾ കൃഷി ആരംഭിച്ചിരിക്കുന്നത്.. ഗിഫ്റ്റ് മത്സ്യം മാത്രമല്ല,

മറ്റ് മത്സ്യങ്ങളെയും ഈ രീതിയിൽ വളർത്തുന്ന പരീക്ഷണക്കൃഷിയും ഇതോടൊപ്പമുണ്ട്. . ഗ്രോവൽ, ടെക്സൽ തുടങ്ങി പ്രമുഖ മത്സ്യത്തീറ്റ, എച്ച്ഡിപിഇ ഷീറ്റ് ബ്രാൻഡുകളുടെ ഡീലർഷിപ് സ്വന്തമായുള്ള ഇവർ വിവിധ തരത്തിലുള്ള അക്വാകൾചർ സംരംഭങ്ങൾക്കു വിദഗ്ധ ഉപദേശവും നൽകിവരുന്നു. റാസ് പോലെയുള്ള ഹൈടെക് സംവിധാനങ്ങൾ മാത്രമല്ല, സാധാരണക്കാർക്ക് പ്രാപ്യമായ വ്യത്യസ്ത മാതൃകകൾ– ഫ്ലോത്രൂ, ബയോഫ്ലോക്, കേജ്, അക്വാപോണിക്സ് എന്നിവ വഴി മീൻ ഉൽപാദിപ്പിക്കുന്നതെങ്ങനെയെന്ന് ഇവിടെ നേരിട്ടു കണ്ടു മനസ്സിലാക്കാം. ഓരോ സംരംഭകന്റെയും ആവശ്യവും സാഹചര്യവും മനസ്സിലാക്കി യോജ്യമായ സീഡ്, ഫീഡ്,

ടെക്നോളജി, പടുത എന്നിങ്ങനെ മത്സ്യക്കൃഷിക്കു വേണ്ടതെല്ലാം നൽകാൻ റോസൻ ഫിഷറീസിനു സാധിക്കും. അഞ്ച് വർഷം മുമ്പ് വാണിജ്യാടിസ്ഥാനത്തിലുള്ള  ബയോഫ്ലോക് മത്സ്യക്കൃഷിയും ഇവർ അവതരിപ്പിച്ചിരുന്നു. കേരളത്തിലും പുറത്തുമായി വിവിധ സംരംഭകർ ഇപ്പോൾ റോസന്റെ മേൽനോട്ടത്തിൽ ബയോഫ്ലോക് മത്സ്യക്കൃഷി ആരംഭിച്ചിട്ടുണ്ട്. അക്വാകൾചർ കൺസൽട്ടന്റായി പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ നൂതന മത്സ്യക്കൃഷിരീതികളിൽ കേരളത്തിനുയോജ്യമായി ചൂണ്ടിക്കാണിക്കുന്നത് റീസർക്കുലേറ്ററി അക്വാകൾചർ സംവിധാനവും ഫ്ലോത്രൂ സംവിധാനവുമാണ്. കുറഞ്ഞ മുതൽമുടക്കിൽ സംരംഭം ആരംഭിക്കുന്നവർക്കായാണ് ഫ്ലോത്രൂ സംവിധാനം വികസിപ്പിച്ചത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA