ADVERTISEMENT

കാർഷിക വ്യവസായ മേഖലയിൽ 40 വർഷം ജോലിനോക്കിയ ചെന്നൈ സ്വദേശി കെ.ജയചന്ദ്രന് കൃഷിയോടുള്ള ആവേശം 73ാം വയസ്സിലും തെല്ലും കുറഞ്ഞിട്ടില്ല. ആഴ്ചയിലൊരിക്കൽ മുടങ്ങാതെ ചെന്നൈ ടി നഗറിലെ വീട്ടിൽനിന്ന് അറുനൂറിലേറെ കിലോമീറ്റർ യാത്ര ചെയ്ത് തിരുനൽവേലി ഉദയംപുളി ഗ്രാമത്തിലുള്ള ജേസി അഗ്രോഫാമിലേക്ക് അദ്ദേഹം എത്തുന്നത് പുതിയ വിളകളെക്കുറിച്ചും വിപണനസാധ്യതകളെക്കുറിച്ചുമുള്ള കണ്ടെത്തലിന്റെ ഉൽസാഹത്തിലാണ്. നെല്ലിയും തെങ്ങും കറിവേപ്പും പപ്പായയും വാഴയും ഒൗഷധസസ്യങ്ങളുമെല്ലാം വിളയുന്ന 200 ഏക്കര്‍ ജൈവകൃഷിയിടത്തിൽ 20 ഏക്കർ സ്ഥലം മുരിങ്ങയിലക്കൃഷിക്കായി മാറ്റിവച്ചതും പുതുസാധ്യത ലക്ഷ്യമിട്ടുതന്നെ.

 

ദിവസം ഒരു ടൺ മുരിങ്ങയില ഉണങ്ങിയെടുക്കാവുന്ന ആധുനിക സോളാർ ഡ്രയറുണ്ട് ജേസി ഫാമിൽ. ഒരു ടൺ ഉണങ്ങുമ്പോൾ പത്തിലൊന്നായി ചുരുങ്ങി 100 കിലോ ലഭിക്കും. മുരിങ്ങയില പൊടിയാക്കി വിപണിയിലെത്തിക്കാനുള്ള എല്ലാ യന്ത്രസംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു ജയചന്ദ്രൻ. 

 

രാജ്യാന്തര ഏജന്‍സിയായ ലാക്കോണിന്റെ ജൈവ സാക്ഷ്യപത്രമുള്ള ജേസി ഫാമിന് അതിനൊപ്പം വിദേശവിപണിയിൽ മൂല്യമേറിയ ഡെമീറ്റർ സർട്ടിഫിക്കേഷനുമുണ്ട്. മുരിങ്ങയിലക്കൃഷി വൈകാതെ 100 ഏക്കറിലേക്കു വർധിപ്പിക്കുമെന്നും അഞ്ചു വർഷത്തിനുള്ളിൽ 500 ഏക്കറിലേക്കു വ്യാപിപ്പിക്കുമെന്ന് ജയചന്ദ്രൻ. 

 

വെബ്: www.jayceeorganics.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com