ADVERTISEMENT

‘‘ഗൾഫിൽവച്ചാണ് വിർജിൻ കോക്കനട്ട് ഒായിൽ പരിചയപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനായി രാവിലെ ഒരു ടീസ്പൂൺ വിർജിൻ ഒായിൽ കഴിക്കുന്നതും മൗത്ത് വാഷ് എന്ന നിലയിൽ വിർജിൻ ഒായിൽ കുലുക്കുഴിയുന്നതുമൊക്കെ വിദേശത്തു പലരുടെയും ശീലമാണെന്നു കേട്ടപ്പോൾ കൗതുകം വർധിച്ചു. പിൽക്കാലത്ത് സ്വന്തമായൊരു സംരംഭം ആഗ്രഹിച്ചപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞതും വിർജിൻ ഒായിൽ തന്നെ’’, കേരളത്തിലെ ജൈവകൃഷിയിടങ്ങളിൽനിന്നു നേരിട്ടു സംഭരിക്കുന്ന നാളികേരം സംസ്കരിച്ച് ഒാർഗാനിക് എക്സ്ട്രാ വിർജിൻ കോക്കനട്ട് ഒായിൽ രാജ്യാന്തര വിപണിയിലെത്തിക്കുന്ന സംരംഭക അർച്ചന മില്ലു പറയുന്നു.

archana-millu
അർച്ചന മില്ലു

 

ഊട്ടിയിലും അമേരിക്കയിലുമായി പഠിച്ച് വിദേശത്തു ജോലി ചെയ്തിരുന്ന കണ്ണൂർക്കാരി അർച്ചന വിവാഹിതയായി കൊച്ചിയിലെത്തി വൊഡാ ഫോണിൽ ജോലിചെയ്തിരുന്ന കാലത്താണ് അതുപേക്ഷിച്ചു സംരംഭകയാവുന്നത്. വിർജിൻ ഒായിലിന്റെ വിദേശവിപണി തന്നെയായിരുന്നു ലക്ഷ്യം. വെല്ലുവിളിയും അതുതന്നെയായിരുന്നെന്ന് അർച്ചന. വിദേശവിപണിയിൽ ശ്രീലങ്കയ്ക്കും ഫിലിപ്പീൻ സിനുമൊക്കെയാണ് ആധിപത്യം. താരതമ്യേന കുറഞ്ഞ വിലയിൽ വിർജിൻ കോക്കനട്ട് ഒായിൽ വിപണിയിൽ എത്തിക്കാനും അവർക്കു കഴിയുന്നു. 

 

organic-virgin-coconut-oil

തേങ്ങാപ്പീര റോസ്റ്റ് ചെയ്ത് വിർജിൻ ഒായിൽ നിർമിക്കുന്ന ഡിഎം ഇ രീതിയാണ് ശ്രീലങ്കയിലും മറ്റും പ്രചാരത്തിലുള്ളത്. തണുപ്പിക്കൽ പ്രക്രിയയിലൂടെ തേങ്ങാപ്പാലിൽനിന്നു വിർജിൻ ഒായിൽ വേർതിരിക്കുന്ന സാങ്കേതികവിദ്യയാണ് അർച്ചനയുടേത്. അമ്മയുടെ മുലപ്പാലിൽ ചേർന്നിരിക്കുന്ന ആരോഗ്യഘടകമായ ലോറിക് ആസിഡ് പിന്നെയുള്ളത് വിർജിൻ ഒായിലാണ്. ഇതുൾപ്പെടെ നാളികേരത്തിന്റെ ആരോഗ്യസംരക്ഷണ മേന്മകളെല്ലാം നിലനിർത്താൻ കഴിയുന്നത് കോൾഡ് പ്രോസസിങ് രീതിയിലൂടെയാണെന്ന് അർച്ചന. വിദേശ വിപണിയിൽ അർച്ചനയുടെ അൻവി എർത്ത് ബ്രാൻഡിനു മേൽക്കൈ നൽകുന്ന മുഖ്യഘടകവും ഇതു തന്നെ. 

 

ബ്രാൻഡിന്റെ ഉറവിടം കേരളമാണെന്നതും വിദേശവിപണിയിൽ ഗുണകരമാകുന്നുണ്ടെന്ന് അർച്ചന. ദൈവത്തിന്റെ സ്വന്തം നാടിന്റെ നാളികേര മാഹാത്മ്യം ഉപഭോക്താക്കളെ സ്വാധീനിക്കുന്ന രീതിയിലാണ് ലേബലിങ് മുതൽ ബ്രാൻഡിങ് വരെ. വയനാട്ടിെല ഐഎംഒ ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിടങ്ങളിൽ നിന്നാണ്, കർഷകർക്കു കിലോയ്ക്ക് ശരാശരി 8 രൂപ അധികവില നൽകി നാളികേരം സംഭരിക്കുന്നത്. ഒരു ബാച്ചിൽ 4000 ലീറ്റർ വിർജിൻ ഒായിലാണ് അർച്ചനയിപ്പോൾ യുഎഇ വിപണിയിൽ എത്തിക്കുന്നത്. 

 

കരാർ ഉൽപാദനരീതി തന്നെയാണ് അർച്ചനയുടേതും. ഒട്ടേറെ യൂണിറ്റുകൾ സന്ദർശിച്ച് അവയിൽ മികച്ചത് എന്നു കണ്ട കോഴിക്കോട് പയ്യോളിയിലെ സംരംഭകരുമായാണു കരാർ. ഒാർഗാനിക് വിർജിൻ ഒായിൽ നിർമാണത്തിനായി യൂണിറ്റിൽ സജ്ജമാ ക്കിയിരിക്കുന്നത് ഉന്നത ഗുണനില വാരമുള്ള സെൻട്രിഫ്യൂജ് സംവിധാന ങ്ങൾ. 

 

കോക്കനട്ട് യോഗർട്ട് ഉൾപ്പെടെ പുതുതലമുറ നാളികേരോൽപന്നങ്ങളിലേക്കും കടക്കുകയാണ് ഈ സംരംഭകയിപ്പോൾ. വീഗൻ പോലുള്ള തീവ്രസസ്യാഹാരികളെയും പശുവിൻ പാലിനോടു മമതയില്ലാത്തവരെയുമെല്ലാം ലക്ഷ്യമിടുന്നു കോക്കനട്ട് യോഗർട്ട്. സോയാ മിൽക്, ആൽമണ്ട് മിൽക് എന്നിവയിൽനിന്നെല്ലാമുള്ള യോഗർട്ട് ഇപ്പോൾത്തന്നെ വിദേശവിപണിയിലുണ്ട്. 

 

കോക്കനട്ട് യോഗർട്ടും കോക്കനട്ട് ചപ്പാത്തിയുംപോലുള്ള നാളികേര വിഭവങ്ങൾ താമസിയാതെ നമ്മുടെ ഇടയിലും പ്രചാരം നേടുമെന്ന് ആഭ്യ ന്തരവിപണി കൂടി ലക്ഷ്യം വയ്ക്കുന്ന അർച്ചന പറയുന്നു. ഫോൺ: 9946718650 

email: enquiry@anviearth.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com