ADVERTISEMENT

നാടൻ മുളവടിയും ഞരമ്പും, ഞാഞ്ഞൂലുമെല്ലാം പുതിയ ടെക്നോളജിക്കു മുമ്പിൽ അടിപതറുന്ന കാലഘട്ടം! ഫിഷിങ് മേഖലയിലേക്ക് പ്രായഭേദമന്യേ ധാരാളംപേർ കടന്നുവരുന്നത് നല്ല കാര്യമെങ്കിലും ചെറിയ ചാപല്യങ്ങളും ഈ മേഖലയിൽ ഏറുന്നതായി ഒരു തോന്നൽ. അതിലെക്കാണ് ഞാൻ ശ്രദ്ധ ക്ഷണിക്കുന്നത്.

ഫിഷിങ് ഗ്രൂപ്പുകളിലെ ഫോട്ടോകൾ കണ്ട് ആകൃഷ്ടരായി ഒരു സുപ്രഭാതത്തിൽ സ്രാവിനെ പിടിച്ചു‌കളയാം എന്ന് ദയവു ചെയ്ത് ആരും വിചാരിക്കരുത്. ചിലപ്പോൾ ഒരുപാട് വർഷങ്ങൾ തന്നെ എടുത്തെക്കാം നല്ലൊരു ആഗ്ലർ ആയി മാറാൻ... ആരാണ് നല്ലൊരു ആഗ്ലർ എന്നു ചോദിച്ചാൽ അങ്ങനൊന്ന് ഇല്ല എന്നതാവും സത്യം. കാരണം ഓരോ കാസ്റ്റിങ്ങും (ചൂണ്ട വെള്ളത്തിലേക്ക് എറിയൽ ) പുതിയ അറിവാണ്... വെല്ലുവിളിയാണ്...

ചൂണ്ട ഒടിയുന്നതു മുതൽ ഏത് ഇനം റോഡും റീലും ലൈനും വാങ്ങണം എന്നതെല്ലാം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചർച്ചാവിഷയമാണ്. എന്നാൽ, ഫിഷിങ് മേഖലയിലേക്കു കടക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 

1. അനാവശ്യമായി വലിയ തുക തുടകക്കാർ ചെലവാക്കാതിരിക്കുക. ചൂണ്ടയിടൽ പല തരത്തിലായി വിഭജിച്ചത് ആദ്യം മനസ്സിലാക്കുക (ബെയ്റ്റ് കാസ്റ്റിങ്, ലൂറിങ്, ജിഗ്ഗിംങ് അങ്ങനെ).

2. അനുയോജ്യമായതും ഓരോരുത്തരുടെയും പ്രദേശങ്ങൾ മനസ്സിലാക്കിയും മാത്രം പണം ചെലവാക്കുക.

3. വായനയിലൂടെയും വിദഗ്‌ധരുമായുള്ള ചർച്ചയിലൂടെയും സംശയനിവാരണം നടത്താം.

4. കഴിവതും പുതിയ ആളുകൾ യാതൊരു കാരണവശാലും ഒറ്റയ്ക്ക് ഇറങ്ങാതിരിക്കുക. കാരണം, വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്,  മുൻകരുതലുകൾ എടുക്കുക. ചൂണ്ടക്കൊളുത്ത് ദേഹത്ത്, പ്രത്യേകിച്ച് കണ്ണ്, ചുണ്ട് എന്നിവിടങ്ങളിൽ തുളച്ച് കയറി ഭാവി ദുഷ്കരമായേക്കാം.

5. നീന്തൽ അറിയുന്നവരാണെങ്കിൽ പോലും ലൈഫ് ജാക്കറ്റ് ഉപയോഗിക്കണം. കഴിയുമെങ്കിൽ ഹെഡ് പ്രൊട്ടക്ടറും. കാരണം കടലിൽനിന്ന് വലിക്കുന്ന 5 kg മത്സ്യത്തിനു പോലും നല്ല ആരോഗ്യമുള്ള ഒരാൾക്ക് വെല്ലുവിളി ഉയർത്താൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധ മാറിയാൽ ജീവിതം...

6. ഇതിനെല്ലാം ഉപരി ഈ ഗെയിം യോഗയ്ക്ക് തുല്യമാണ്.  ഏകാഗ്രതയും, ക്ഷമയുമാണ് വിജയമന്ത്രം. അതിനാൽ ചില ദിവസം ഒരു പൊടിമീൻ പൊലും ലഭിക്കാതെ വന്നേക്കാം. ചുറ്റുമുള്ളവർ പരിഹസിച്ചേക്കാം, തളളിക്കളയുക. നമുക്കായി ഒരു കൊമ്പൻ വെള്ളത്തിനടിയിലുണ്ട് എന്ന് വിശ്വസിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com