ADVERTISEMENT

ഗോതമ്പ് നാമ്പ് ഉപയോഗിച്ചൊരു ജ്യൂസ് (Wheat grass juice). ഹരിതകം നിറഞ്ഞ ആരോഗ്യദായകമായ പാനീയം. ഏതു നാട്ടിലും ഏതു കാലാവസ്ഥയിലും വളർത്തിയെടുക്കാം.  ആവശ്യമായ ഗോതമ്പ് എടുത്ത് നന്നായി കഴുകി ഒരു പാത്രത്തിൽ നികക്കെ വെള്ളമൊഴിച്ച് ഒരു ദിവസം വയ്ക്കുക. പിറ്റേന്ന് വെള്ളം തോർത്തിയെടുത്ത ശേഷം ഗോതമ്പ് ഒരു ട്രേയിൽ ചകിരിച്ചോറും അല്പം കമ്പോസ്റ്റും ചേർത്ത മിശ്രിതത്തിൽ നിരത്തിയിടുക. മുകളിൽ കുറച്ചു ചകിരിച്ചോറ് വിതറിയശേഷം നനയ്ക്കുക. മുകളിൽ ഒരു നനഞ്ഞ തുണിയോ പ്ലാസ്റ്റിക് ഷീറ്റോ കൊണ്ട് മുടണം. ഈർപ്പം നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത്.

രാവിലേയും വൈകിട്ടും വെള്ളം തളിച്ചു കൊടുക്കാം. 3, 4 ദിവസത്തിനുള്ളിൽ ഒരിഞ്ച് നീളത്തിൽ വളർന്ന ചെടികളെ മൂടി മാറ്റി  വെളിച്ചം കിട്ടുന്ന സ്ഥലത്തേക്കു മാറ്റാം. ചെറിയ തണൽ മതിയാകും.

ഉപയോഗക്രമം

8, 9 ദിവസമാകുമ്പോൾ 5–6 ഇഞ്ച് നീളത്തിൽ വളർന്നിരിക്കും. ചുവട്ടിൽനിന്ന് രണ്ടിഞ്ച് മുകളിൽവച്ചു മുറിച്ചെടുക്കാം. ഇത് ചെറുതായി അരിഞ്ഞ് വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ച് അരിപ്പയിൽ അരിച്ചെടുത്ത് തേൻ ചേർത്തു കഴിക്കാം. ഗോതമ്പ് നാമ്പ് വീണ്ടും വളരുന്നതിനാൽ ഇത്തരത്തിൽ രണ്ടു തവണ കൂടി ഉപയോഗിക്കാം.

ഗുണങ്ങൾ

1. ജീവകങ്ങളുടേയും പ്രോട്ടീനുകളുടേയും ഹരിതകത്തിന്റേയും ഉറവിടം.

2. ഇതിലെ പോഷകങ്ങൾ ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തുന്നു.

3. ഇതിലടങ്ങിയിരിക്കുന്ന ഹരിതകം വെരിക്കോസ് വെയിനിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കും.

4. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.

5. രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ് പരിഹരിക്കും.

6. ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിരിക്കുന്നു.

7. ഹ്യദയാരോഗ്യത്തിന് ഉത്തമം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം.

കൂടാതെ,

8. മുടിയുടെ വളർച്ചയ്ക്കും നരച്ചമുടി കറുക്കാനും മുടി നല്ല തിളക്കളേറിയതാകാനും ഗോതമ്പ് നാമ്പിന്റെ നീര് തലയിൽ തേച്ചു പിടിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com