ADVERTISEMENT

ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഓരോ ജീവിക്കും പ്രകൃതി ഓരോ മാർഗം കനിഞ്ഞു നൽകിയിട്ടുണ്ട്. ഏപ്പോഴും കർമനിരതരായിരിക്കുന്ന ഇത്തിരിക്കുഞ്ഞൻ തേനീച്ചകൾക്കും പ്രകൃതി അത്തരത്തിലൊരു വരദാനം നൽകിയിട്ടുണ്ട്. തേനീച്ചക്കൂട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഉറുമ്പ് പോലെയുള്ള ശത്രുക്കളെ കൂടിന്റെ കവാടത്തിൽത്തന്നെ തടയാൻ ചെറുതേനീച്ചകൾക്കു കഴിയും. അതിന് അവർ ഉപയോഗിക്കുന്നത് മെഴുകാണ്. പ്രകൃതിയിൽനിന്നെടുക്കുന്ന പശയോ അല്ലെങ്കിൽ അവർ സ്വയം ഉൽപാദിപ്പിക്കുന്ന മെഴുകോ ആണ് ശത്രുക്കളെ നേരിടാൻ ചെറുതേനീച്ചകൾ ഉപയോഗിക്കുക. അവയുടെ കൂടിന്റെ കവാടം ശ്രദ്ധിച്ചാൽ വെളുത്ത പൊട്ടുകൾ പോലെ ഇത്തരത്തിൽ ശ്രത്രുക്കളെ നേരിടാൻ ഉപയോഗിച്ച പശ നമുക്ക് കാണാനും കഴിയും.

കൂട്ടിലേക്കു കടക്കാൻ ശ്രമിക്കുന്ന ഉറുമ്പുകളെ മെഴുക് ഉപയോഗിച്ചു തടയുന്ന ചെറുതേനീച്ചകളുടെ വിഡിയോ കാണാം. പാലക്കാടുള്ള അമൃതം ചെറുതേനീച്ച കർഷക സമിതിയാണ് ഈ വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com