ADVERTISEMENT

പലരുടെയും സംശയം ആണ് തേൻ ക്രിസ്റ്റൽ ആകുമോ എന്നത്. തേൻ ക്രിസ്റ്റൽ ആകുമെന്നും ആകില്ലെന്നും രണ്ടു വാദങ്ങളുണ്ട്. രണ്ടു വാദങ്ങളും ശരിയാണെന്നു പറഞ്ഞുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവയ്ക്കാം.

കേരളത്തിൽ സാധാരണ ലഭിക്കുന്ന തേനാണ് റബർ തേൻ. റബർ തേൻ കാലാവസ്ഥയ്ക്കനുസരിച്ച് ക്രിസ്റ്റൽ ആകുമെന്നുതന്നെയാണ് അനുഭവത്തിൽനിന്നു മനസിലായത്. തേനിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ്‌, ഫ്രക്ടോസ്‌ ആനുപാതത്തിൽ വരുന്ന ഏറ്റക്കുറച്ചിലാണ് തേൻ ക്രിസ്റ്റൽ ആകുന്നതിനുള്ള പ്രധാന കാരണം. കൂടാതെ നമ്മുടെ റബർ തേനിൽ കാണപ്പെടുന്ന ടാനി(അതായത് കറുത്ത നിറത്തിൽ തേനിന്റെ മുകളിൽ തേൻ എടുത്തു രണ്ട് മാസത്തിനു ശേഷം തേനിൽ പ്രത്യക്ഷപ്പെടുന്ന പദാർത്ഥം)നോട് ചേർന്ന് തേനിന്റെ കണങ്ങൾ പറ്റിപ്പിടിച്ച് ക്രിസ്റ്റൽ ആകാം. തേനീച്ചയുടെ കാലുകൾ, ചിറകുകൾ അതുപോലുള്ള ചെറിയ ചെറിയ പൊടിയോട് തേൻ കണങ്ങൾ പറ്റിപ്പിടിച്ചും ക്രിസ്റ്റൽ രൂപത്തിൽ എത്തപ്പെടാം. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ തേൻ ക്രിസ്റ്റൽ ആകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, സൂര്യകാന്തി, വെള്ളപൈൻ പോലുള്ളവയിൽനിന്ന് ശേഖരിക്കുന്ന തേൻ ക്രിസ്റ്റൽ ആകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ചൂടുള്ള കാലാവസ്ഥയിൽ, ചൂടുള്ള പ്രദേശങ്ങളിൽ താരതമ്യേന തേൻ ക്രിസ്റ്റൽ രൂപത്തിലാകാൻ സാധ്യത കുറവാണ്. അതുപോലെതന്നെ കാടുമായി ബന്ധപ്പെട്ടു ലഭിക്കുന്ന തേനും ക്രിസ്റ്റൽ രൂപത്തിലെത്താൻ സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com