ADVERTISEMENT

ഡിസംബർ ലക്കം കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച വിശുദ്ധ പശുവോ ജൈവകൃഷി എന്ന ലേഖനവുമായി ബന്ധപ്പെട്ട പ്രതികരണം

ഞാൻ നല്ല രീതിയിൽ കൃഷി നടത്തിവരുന്ന ഒരു മുഴുവൻസമയകർഷകനാണ്. സീറോ ബജറ്റ് കൃഷിയെ വിമർശിക്കുന്നവർ ഈ രീതിയെകുറിച്ച് പഠിക്കാൻ തയാറാവുന്നില്ലോ. സിനിമ കാണാതെ സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. കേന്ദ്രസർക്കാർ ഈ കൃഷിരീതിയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മുംബെയിലെ നബാർഡ് ഓഫീസിൽ സുഭാഷ്പലേക്കറും എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകപ്രതിനിധികളും കൃഷിശാസ്ത്രജ്ഞരും പങ്കെടുത്ത യോഗത്തിലും ഇതേക്കുറിച്ച് വിശദമായ ചർച്ച നടന്നു.

ജനങ്ങൾ രാസവളങ്ങൾ കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോൾ തന്നെ അത്തരത്തിൽ കൃഷി ചെയ്‌തെടുക്കുന്ന ഉൽപന്നങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യൻ നേരിടുന്ന ഭീഷണി എളുപ്പത്തിൽ മനസിലാക്കാനാവും. ബോസ് ഇൻഡിക്കസ്  എന്ന് വിളിക്കുന്ന നാടൻപശുവും ബോസ് ടോറസ് എന്നു വിളിക്കുന്ന വിദേശപശുവും തമ്മിലുള്ള സാരമായ വ്യത്യാസമുണ്ട്. ഒരു മില്ലിഗ്രാം നാടൻ പശുവിന്റെ ചാണകത്തിൽ 300 കോടി സൂക്ഷ്മാണുക്കളാണ് ഉള്ളത് (2 കോടി അല്ല). 

ബെംഗളൂരുവിലെ കാർഷിക സർവകലാശാല 2014ൽ തന്നെ ജീവാമൃതത്തിന്റെ  പ്രയോജനക്ഷമത പരീക്ഷണവിധേയമാക്കിയിരുന്നു. ഇത് ഏറെ ഫലപ്രദമാണെന്നാണ് ആ പരീക്ഷണങ്ങളിൽ വ്യക്തമായത്. ഉൽപാദനക്ഷമത മാത്രമല്ല മണ്ണിലെ പോഷകങ്ങളുടെയും സൂക്ഷ്മജീവികളുടെയും സാന്നിധ്യവും ഇതുവഴി വർധിപ്പിക്കാനാവുമെന്ന് പഠനഫലം ചൂണ്ടിക്കാട്ടുന്നു. 

മറ്റു പഠനങ്ങളുടെ റിപ്പോർട്ടുകളും ലഭ്യമാണ്. അതുകൊണ്ട് ശാസ്ത്രത്തെകുറിച്ചും തെളിവുകളെകുറിച്ചുമുള്ള വാഗ്‌വാദം നമുക്ക് നിർത്താം.

സീറോ ബജറ്റ് കൃഷിയിൽ മാസങ്ങളും വർഷങ്ങളും ഫലത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല. കൃഷി തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ വ്യത്യാസം കാണാനാവും. മാത്രമല്ല കുറച്ചു വെള്ളമുപയോഗിച്ചു കൂടുതൽ വിളവ് നേടാനും സാധിക്കും. പരിമിതമായി ജലം ഉപയോഗിച്ചുകൊണ്ട് ഭൂമിയെ വരും തലമുറയ്ക്കായി സംരക്ഷിക്കുന്നതിനുള്ള പോംവഴി എന്താണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് (ZBNF) മാത്രമാണ്.

ജയിംസ് ജേക്കബ്, കൈനടി, കോഴിക്കോട്

ഫോൺ : 9447056508, 9342110000

james@herbzmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com